ശരീരത്തിനു വളര്‍ച്ച ഉണ്ടാകുന്നതിനനുസരിച്ചാണ് സ്ട്രെച്ച് മാര്‍ക്കുകള്‍ കാണപ്പെടുന്നത്. ചില സമയങ്ങളില്‍ മറ്റുളളവര്‍ ഇതു കാണുന്നതു നമ്മുടെ ആത്മവിശ്വാസത്തെ ബാധിച്ചേക്കാം. ഇഷ്ടമുളള വസ്ത്രങ്ങള്‍ ധരിക്കുന്നതില്‍ നിന്നു ഇതു പിന്തിരിപ്പിക്കുന്നതിനു കാരണമാകാം.
ഇത്തരത്തില്‍ സ്ട്രെച്ച് മാര്‍ക്കുകള്‍ ഇല്ലാതാക്കുന്നതിനുളള പ്രതിവിധികള്‍ പറയുകയാണ് പോഷകാഹാര വിദഗ്ധയായ ഷൊനാലി. വീട്ടില്‍ തന്നെ സാധാരണയായി ലഭ്യമാകുന്ന ചേരുവകള്‍ മതി ഇവ ഇല്ലാതാക്കാന്‍.
- ചെടിയില്‍ നിന്നു നേരിട്ടെടുത്ത കറ്റാര്‍ വാഴ ജെല്‍ ഉപയോഗിക്കാവുന്നതാണ്
- വെളിച്ചെണ്ണ, ആല്‍മണ്ട് ഓയില്‍
- കോക്കും എന്ന പഴത്തിന്റെ നെയ്യ്
- കോക്കോ ബട്ടര്‍
നിങ്ങളുടെ ഭക്ഷണത്തില്‍ നട്ട്സ്, വിത്തുകളടങ്ങിയ വിഭവങ്ങള്‍, ഫിഷ് ഓയില്‍ എന്നിവ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുക.