/indian-express-malayalam/media/media_files/2025/02/15/knLiEDnP61G30v2I8Lbf.jpg)
റോസ്വാട്ടർ വീട്ടിൽ തയ്യാറാക്കുന്ന വിധം | ചിത്രം: ഫ്രീപിക്
/indian-express-malayalam/media/media_files/2025/02/15/home-made-rose-water-for-glowing-skin-3-910760.jpg)
ആൻറി-ഇൻഫ്ലമേറ്ററി, ആൻറി ബാക്ടീരിയൽ, ആന്റിഓക്സിഡൻ്റ് സവിശേഷതകൾ നിറഞ്ഞതാണ് റോസ്വാട്ടർ. ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഉള്ളതിനാൽ, ചർമ്മത്തിന്റെ ചുവപ്പ് കുറയ്ക്കാൻ റോസ്വാട്ടർ ഫലപ്രദമായി ഉപയോഗിക്കാം. സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങളിൽ പോലും ഇത് കാണപ്പെടുന്നു. മുഖക്കുരുവിൻ്റെ സാധ്യതകളെ തടഞ്ഞു നിർത്തുകയും അന്തരീക്ഷ മലിനീകരണത്തിൽ നിന്നും സംരക്ഷിക്കുകയും ചെയ്യും.
/indian-express-malayalam/media/media_files/2025/02/15/home-made-rose-water-for-glowing-skin-2-887550.jpg)
ഹൈഡ്രേറ്റിംഗ് ഏജന്റ്
ചർമ്മം അമിതമായി വരണ്ടു പോകുന്നത് റോസ്വാട്ടർ തടയുന്നു. പ്രത്യേകിച്ച് ശൈത്യകാലത്ത് ചർമ്മത്തിലെ ഈർപ്പം നിലനിർത്തുന്നു. മോയ്സ്ചറൈസർ ഉപയോഗിക്കുന്നതിന് മുമ്പ് കുളിച്ചതിന് ശേഷം നിങ്ങളുടെ ശരീരത്തിൽ കുറച്ച് റോസ്വാട്ടർ സ്പ്രേ ചെയ്തു നോക്കൂ.
/indian-express-malayalam/media/media_files/2025/02/15/home-made-rose-water-for-glowing-skin-1-636210.jpg)
പിഎച്ച് ബാലൻസ് പുനഃസ്ഥാപിക്കുന്നു
നിങ്ങളുടെ ചർമ്മത്തിന്റെ സ്വാഭാവിക പിഎച്ച് ബാലൻസ് പുനഃസ്ഥാപിക്കാൻ റോസ്വാട്ടർ ഉപയോഗിക്കാം. ഇത് ചർമ്മത്തിലെ സുഷിരങ്ങളെ ശക്തമാക്കുകയും അതിനെ പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്നു.
/indian-express-malayalam/media/media_files/2025/02/15/home-made-rose-water-for-glowing-skin-5-587208.jpg)
എണ്ണയും അഴുക്കും നീക്കം ചെയ്യുന്നു
റോസ്വാട്ടർ ഉപയോഗിക്കുന്നതിന്റെ ഏറ്റവും ഫലപ്രദമായ മാർഗ്ഗമാണിത്. കുറച്ച് റോസ്വാട്ടറിൽ ഒരു കോട്ടൺ ബോൾ മുക്കി മുഖം തുടയ്ക്കുക. ചർമ്മത്തിലെ അമിതമായ എണ്ണ, മറ്റ് അഴുക്കുകൾ എന്നിവ നീക്കം ചെയ്യുന്നതിന് ഇത് മികച്ച ക്ലെൻസറായി പ്രവർത്തിക്കുന്നു.
/indian-express-malayalam/media/media_files/2025/02/15/home-made-rose-water-for-glowing-skin-4-107028.jpg)
മേക്കപ്പ് റിമൂവർ
പ്രകൃതിദത്തവും കെമിക്കൽ രഹിതവുമായ മേക്കപ്പ് റിമൂവറായി റോസ് വാട്ടർ പ്രവർത്തിക്കും.
/indian-express-malayalam/media/media_files/2025/02/15/home-made-rose-water-for-glowing-skin-6-973817.jpg)
റോസ്വാട്ടർ തയ്യാറാക്കുന്ന വിധം
വീട്ടിൽ തന്നെ ഉണ്ടായ റോസാപ്പൂവിൽ മൂന്നെണ്ണം എടുക്കാം. അവയുടെ ഇതളുകൾ വേർപെടുത്തി കഴുകി വയ്ക്കാം. ഒരു പരന്ന പാത്രത്തിൽ അൽപ്പം വെള്ളം എടുത്ത് അതിലക്ക് ഇതളുകളിടാം. ശേഷം അടുപ്പിൽ വച്ച് 10 മിനിറ്റ് നന്നായി ചൂടാക്കാം. തിളച്ചതിനു ശേഷം അടുപ്പിൽ നിന്നും മാറ്റി തണുക്കാൻ വയ്ക്കാം. ഇതളുകൾ മാറ്റി വെള്ളം അരിച്ചെടുത്ത് ഒരു കുപ്പിയിലാക്കുക. ശേഷം ഫ്രിഡ്ജിൽ സൂക്ഷിക്കുക. | ചിത്രങ്ങൾ: ഫ്രീപിക്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.