/indian-express-malayalam/media/media_files/2025/05/13/3fQ1ofGUVxOGocOgZyPD.jpg)
മുടി നര അകറ്റാൻ വീട്ടിൽ തന്നെ പ്രതിവിധിയുണ്ട് | ചിത്രം: ഫ്രീപിക്
പ്രായാധിക്യം മൂലം മാത്രമല്ല സമ്മർദ്ദം, ഭക്ഷണശീലം, ജീവിത ശൈലി, ഹോർമോൺ വ്യതിയാനം തുടങ്ങി ഒട്ടേറെ കാര്യങ്ങൾ കൊണ്ട് തലമുടി നരച്ചേക്കും. അകാല നരയാണ് അധികം ആളുകളും നേരിടുന്ന പ്രശ്നം. ഡൈ ചെയ്യുക മാത്രമാണ് ഇതിന് ഒരു പരിഹാരം എന്നാണ് ഏവരും ചിന്തിക്കുക. എന്നാൽ ഏറെ കാലങ്ങൾക്കു മുമ്പ് നര അകറ്റാൻ ഉപയോഗിച്ചിരുന്ന ആയുർവേദ ഗുണങ്ങളുള്ള ധാരാളം കൂട്ടുകളുണ്ട്. അവ ഇപ്പോഴും പരീക്ഷിക്കാവുന്നതാണ്.
മുറ്റത്ത് നിൽക്കുന്ന പനികൂർക്ക ഇല തലമുടി നര അകറ്റാൻ ഫലപ്രദമാണ്. ധാരാളം ആൻ്റി ഇൻഫ്ലമേറ്റി ആൻ്റി ബാക്ടീരിയൽ സവിശേഷതൾ പനികൂർക്കയ്ക്കുണ്ട്. തലമുടിയടെ മിക്ക പ്രശ്നങ്ങൾക്കും ഇത് ഒരു മികച്ച പ്രതിവിധിയാണ്. പനികൂർക്ക ഇല ഉപയോഗിച്ച് ഒരു എണ്ണ തയ്യാറാക്കാം.
ചേരുവകൾ
- വെളിച്ചെണ്ണ
- നെല്ലിക്കപ്പൊടി
- പനികൂർക്ക
/indian-express-malayalam/media/media_files/2025/05/13/LTt0WchmhunVOSB7q5mT.jpg)
തയ്യാറാക്കുന്ന വിധം
- ഒരു ചെറിയ ബൗളിൽ കുറച്ച് വെളിച്ചെണ്ണയെടുക്കാം.
- ഇതിലേയ്ക്ക് നെല്ലിക്കപ്പൊടിയും ഒരു സ്പൂൺ നീലയമരിയും ചേർത്തിളക്കി യോജിപ്പിക്കാം.
- ഇതിലേയ്ക്ക് മൂന്ന് പനികൂർക്ക ഇല ചേർക്കാം. ഒരു പാനിൽ വെള്ളമെടുത്ത് അടുപ്പിൽ വച്ചു തിളപ്പിക്കാം. ഇതിലേയ്ക്ക് എണ്ണ എടുത്ത പാത്രം വയ്ക്കാം.
- കുറഞ്ഞ തീയിൽ വീണ്ടും ചൂടാക്കാം. ഒരു മണിക്കൂർ അങ്ങനെ എണ്ണ ചൂടാക്കാം. ശേഷം അടുപ്പണച്ച് തണുക്കാൻ മാറ്റി വയ്ക്കാം.
- ചെറുചൂടോടെ ഈ എണ്ണ വിരലുകൾ ഉപയോഗിച്ച് മുടിയിഴകളിലും ശിരോചർമ്മത്തിലും പുരട്ടാം.
- ഒരു മണിക്കൂറിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം. ഷാമ്പൂ ഉപയോഗിച്ച് മുടി കഴുകരുത്.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായിപ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More
- ഈ ഒരു എണ്ണ മതി, കട്ടിയും തിളക്കവുമുള്ള തലമുടി നേടാം
- കടുക് മുതൽ കാപ്പിപ്പൊടി വരെ കൈയ്യിലുള്ളപ്പോൾ മുടി ഡൈ ചെയ്ത് സമയം കളയേണ്ട
- തലമുടി വളർച്ചയ്ക്ക് ഒരു സ്പൂൺ കർപ്പൂരം, ഇങ്ങനെ ഉപയോഗിക്കൂ
- ചർമ്മ പരിചരണത്തിൽ ഈ 6 കാര്യങ്ങൾ മറക്കരുത്
- തൈര് കൈയ്യിലുണ്ടെങ്കിൽ ഞൊടിയിടയിൽ ടാൻ അകറ്റാം
- പിഴുത് കളയേണ്ട ഡൈ പുരട്ടേണ്ട, അകാല നരയോട് വിടപറയാം ഈ സെറം ഉണ്ടെങ്കിൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us