scorecardresearch

ഫേസ് വാഷ് വീട്ടില്‍ തന്നെ ഉണ്ടാക്കാം

ഈ പദാര്‍ത്ഥങ്ങളുണ്ടെങ്കില്‍ ഇനി മുതല്‍ വീട്ടില്‍ തന്നെ ഫേസ് വാഷ് ഉണ്ടാക്കാം.

ഫേസ് വാഷ് വീട്ടില്‍ തന്നെ ഉണ്ടാക്കാം

വിവിധ കമ്പനികളുടെ പല തരത്തിലുളള ഫേസ് വാഷുകള്‍ മാര്‍ക്കറ്റുകളില്‍ ലഭ്യമാണ്. അമിത വിലയും, ഗുണത്തെക്കുറിച്ച് ചിന്തിച്ചുളള സംശയവും കാരണം പലതും തിരഞ്ഞെടുക്കാന്‍ മടിയുളളവരുണ്ട്. എന്നാല്‍ വീട്ടിലെ നിസ്സാരമായ പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ചു ഫേസ് വാഷ് ഉണ്ടാക്കാനാകുമെന്നു പറയുകയാണ് ബ്യൂട്ടി ബ്‌ളോഗറായ ശാലു.

ഫേസ് വാഷ് ഉണ്ടാക്കാന്‍ ആവശ്യമായ ചേരുവകള്‍:

  • കടല പൊടി
  • ചന്ദന പൊടി
  • ആരിവേപ്പില പൊടിച്ചത്
  • പാല്‍ പൊടി
  • ഗ്രീന്‍ടീ പൊടി
  • ഉറങ്ങിയ റോസാപുവിന്റെ ഇതളുകള്‍

ഈ ചേരുവകള്‍ ഒരുമിച്ചെടുത്ത് നല്ലവണ്ണം പൊടിച്ചെടുക്കുക. ഇതിനു ശേഷം വെളളം ചേര്‍ത്ത് ഫേസ് വാഷായി ഉപയോഗിക്കാവുന്നതാണ്. പൊടിച്ചു വച്ച ചെരുവകളുടെ പൊടി പാത്രത്തില്‍ സൂക്ഷിച്ചുവയ്ക്കാം. എല്ലാ ദിവസവും ഇതു ഉപയോഗിച്ചു മുഖം കഴുകിയാല്‍ ചര്‍മ്മത്തിനു തിളക്കം വര്‍ധിക്കുമെന്നാണ് ശാലു പറയുന്നത്.

Stay updated with the latest news headlines and all the latest Lifestyle news download Indian Express Malayalam App.

Web Title: Home made face wash for glowing skin