/indian-express-malayalam/media/media_files/2026/02/09/kylie-jenner-skin-care-fi-2026-02-09-11-55-13.jpg)
കെയ്‌ലി ജെന്നർ | ഫൊട്ടോ: ഇൻസ്റ്റഗ്രാം
സൗന്ദര്യത്തിന്റെയും ഫാഷന്റെയും ലോകത്ത് ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ സ്വാധീനിക്കുന്ന വ്യക്തിത്വമാണ് കെയ്‌ലി ജെന്നർ. ഓരോ ചുവടുവെപ്പിലും പുതുമകൾ കൊണ്ടുവരുന്ന കെയ്‌ലി അടുത്തിടെ തന്റെ പ്രഭാത ദിനചര്യകൾ ആരാധകർക്കായി പങ്കുവെച്ചിരിക്കുകയാണ്. വെറുമൊരു ശീലം എന്നതിലുപരി, ചർമ്മത്തിന്റെ ആരോഗ്യത്തിന് മുൻഗണന നൽകുന്ന ഒരു ചിട്ടയായ ജീവിതശൈലിയാണ് കെയ്‌ലി പിന്തുടരുന്നത്. മോയ്സ്ച്യുറൈസിംഗും സൺസ്ക്രീനും ഉൾപ്പെടുന്ന താരത്തിന്റെ സ്കിൻകെയർ രീതികൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് തുടക്കമിട്ടിട്ടുണ്ട്.
Also Read: 50കളിലും യുവത്വം നിലനിർത്താം; മലൈക അറോറയുടെ സീക്രട്ട് ടിപ്സ് ഇവയാണ്
പല്ല് തേച്ചതിനും മുഖം വൃത്തിയാക്കിയതിനും ശേഷം കെയ്‌ലി നേരെ കടക്കുന്നത് തന്റെ സ്കിൻകെയർ സ്റ്റെപ്പുകളിലേക്കാണ്. മോയ്സ്ച്യുറൈസർ, സെറം, സൺസ്ക്രീൻ, ലിപ് ബാം എന്നിവയാണ് താരം പ്രധാനമായും ഉപയോഗിക്കുന്നത്. ഇതിനുശേഷം ആവശ്യത്തിന് വെള്ളവും കുടിച്ച് മക്കളായ സ്റ്റോർമിക്കും കൈയ്ക്കുമൊപ്പം സമയം ചെലവഴിക്കുന്നു. മക്കളോടൊപ്പം ഗോൾഫ് കളിച്ചതിന് ശേഷമാണ് മേക്കപ്പിലേക്കും ഹെയർ സ്റ്റൈലിംഗിലേക്കും കൈലി കടക്കുന്നത്.
Also Read:പ്രായം തോൽക്കും നദിയാ മൊയ്തുവിന്റെ സൗന്ദര്യത്തിന് പിന്നിലെ രഹസ്യമിതാണ്
ന്യൂഡൽഹിയിലെ ജിവിഷ ക്ലിനിക്കിലെ ഡെർമറ്റോളജിസ്റ്റ് ഡോ. അകൃതി ഗുപ്തയുടെ അഭിപ്രായത്തിൽ, ക്ലെൻസിങ്ങ്, എക്സ്ഫോളിയേറ്റിംഗ്, മോയ്സ്ച്യുറൈസിംഗ്, സൂര്യപ്രകാശത്തിൽ നിന്നുള്ള സംരക്ഷണം എന്നിവയാണ് ചർമ്മ സംരക്ഷണത്തിന്റെ നാല് പ്രധാന ഘട്ടങ്ങൾ. 2026-ൽ ആരോഗ്യകരമായ ചർമ്മം നിലനിർത്താൻ ഡോക്ടർ നിർദ്ദേശിക്കുന്ന ചില കാര്യങ്ങൾ ഇവയാണ്:
ക്ലെൻസിങ്ങ്: രാവിലെ തണുത്ത വെള്ളത്തിൽ മുഖം കഴുകുന്നത് അമിതമായ എണ്ണമയം നീക്കം ചെയ്യാനും ഉന്മേഷം നൽകാനും സഹായിക്കും. മുഖത്ത് സോപ്പ് ഉപയോഗിക്കുന്നത് ഒഴിവാക്കാം.
ജലാംശം നിലനിർത്തുക: ധാരാളം വെള്ളം കുടിക്കുന്നതിനൊപ്പം മദ്യം, കോഫി എന്നിവ പരിമിതപ്പെടുത്തുക. ആരോഗ്യകരമായ കൊഴുപ്പടങ്ങിയ ഭക്ഷണങ്ങൾ ശീലമാക്കാം.
വ്യായാമം: ശാരീരിക അധ്വാനം രക്തചംക്രമണം വർദ്ധിപ്പിക്കുകയും ചർമ്മത്തിലെ കോശങ്ങൾക്ക് പോഷണം നൽകുകയും ചെയ്യുന്നു. ഇത് വാർദ്ധക്യ ലക്ഷണങ്ങളെ തടയാൻ സഹായിക്കും.
Also Read: മുഖത്തെ ചുളിവുകൾ മാറി ചെറുപ്പം നിലനിർത്തണോ? ഖുശ്ബുവിന്റെ രഹസ്യക്കൂട്ടിതാ
സൺസ്ക്രീൻ നിർബന്ധം: മഴയുള്ളപ്പോഴോ മേഘാവൃതമായ കാലാവസ്ഥയിലോ പോലും സൺസ്ക്രീൻ ഒഴിവാക്കരുത്. സൂര്യന്റെ അൾട്രാവയലറ്റ് രശ്മികൾ ചർമ്മത്തിന് കേടുപാടുകൾ വരുത്താൻ സാധ്യതയുണ്ട്.
മാനസിക സമ്മർദ്ദം കുറയ്ക്കുക: സ്ട്രെസ് ചർമ്മത്തിന്റെ സ്വാഭാവിക ഭംഗി നശിപ്പിക്കും. അതിനാൽ സ്വയം പരിചരണത്തിനും വിനോദങ്ങൾക്കുമായി സമയം കണ്ടെത്താം.
ഓരോരുത്തരുടെയും ചർമ്മത്തിന്റെ തരം തിരിച്ചറിഞ്ഞ് അതിന് അനുയോജ്യമായ ഉൽപ്പന്നങ്ങൾ മാത്രം തിരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
DISCLAIMER: മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ചർമ്മാവസ്ഥയെക്കുറിച്ച് ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായിപ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക
Read More: ഷാംപൂവിനും കണ്ടീഷ്ണറിനും മുൻപേ ശ്രുതി ഹാസൻ ചെയ്യുന്നത് ഇതാണ്; മുടിയഴകിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി താരം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us