പ്രണയം എല്ലാക്കാലത്തും ഒരു ചർച്ചാ വിഷയമാണ്. എന്നാൽ പ്രണയത്തിന് ജാതി, മതം, നിറം, ദേശം, ഭാഷ, സംസ്‌കാരം എന്നിവയൊന്നും ഒരിക്കലും വിഷമാകാറുമില്ല. പക്ഷേ അന്നും ഇന്നും പല വീടുകളിലും ഇവയെല്ലാം പൊട്ടിത്തെറികൾക്ക് വഴിവയ്‌ക്കാറുമുണ്ട്.

ഫായിസിന്റെയും അങ്കിതയുടെയും ജീവിതത്തിലും ഇവയെല്ലാം പ്രശ്‌നങ്ങളായിരുന്നു. പക്ഷേ അതെല്ലാം സ്‌നേഹം കൊണ്ട് അതിജീവിച്ച കഥയാണ് ഇവർക്ക് പറയാനുളളത്. തങ്ങളുടെ സ്‌നേഹം ഊട്ടിയുറപ്പിക്കാനായി അവർ പ്രതിസന്ധികളെ തരണം ചെയ്‌ത് വിവാഹിതരായ കഥയാണ്. അതും ഒന്നല്ല, നാല് തവണയാണ് ഫായിസും അങ്കിതയും വിവാഹിതരായത്.

ഇൻഡോറിലെ ഐഐഎമ്മിൽ വച്ചാണ് ഫായിസും അങ്കിതയും കണ്ടുമുട്ടുന്നത്. ആദ്യ കാഴ്‌ചയിൽ തന്നെ പ്രണയത്തിന്റെ നാമ്പ് ഇരുവരുടെയും മനസ്സിൽ മൊട്ടിട്ടു. അതുകൊണ്ടുതന്നെ മറ്റൊന്നും അവർക്ക് മുന്നിൽ പ്രശ്‌നമായിരുന്നില്ല. പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ, സത്യസന്ധതയുടെ ഉളളറിഞ്ഞ് അവർ സ്‌നേഹിച്ചു തുടങ്ങി.
muslim hindu wedding, hindu muslim couple love story, Lifestyle, Marriage,

വർഷങ്ങൾ കടന്നുപോകുന്തോറും അവരുടെ സ്‌നേഹം കടലോളം വളർന്നുകൊണ്ടിരുന്നു. സ്‌നേഹം അഥവാ പ്രണയം എന്ന വാക്കിന് ജീവനും ജീവിതവും എന്ന് അർഥമെഴുതി അവർ. പക്ഷേ ഹരിയാനയിൽ നിന്നുളള തീവ്ര മുസ്‌ലിം കുടുബത്തിൽ നിന്നുളള ഫായിസിന്റെയും പരമ്പരാഗത ഹിന്ദു കുടുംബത്തിൽ ജനിച്ച അങ്കിതയ്‌ക്കും ജീവിതം പരീക്ഷണങ്ങളാണ് കാത്തുവച്ചിരുന്നത്.

ഫായിസിനും അങ്കിതയ്‌ക്കും പരസ്‌പരം പൂർണ വിശ്വാസമുണ്ടായിരുന്നെങ്കിലും വീട്ടുകാരെ പറഞ്ഞ് ബോധ്യപ്പെടുത്താൻ ഇരുവരും നന്നേ വിഷമിച്ചു. തങ്ങളുടെ വീട്ടുകാർക്കായി അവസാനം പിരിയാൻ തന്നെ ഇവർ തീരുമാനിച്ചു. പക്ഷേ മൂന്ന് നാല് ദിവസങ്ങൾക്കുളളിൽ തന്നെ പിരിഞ്ഞിരിക്കാൻ തങ്ങൾക്കാവില്ലെന്ന് അവർക്ക് ബോധ്യമായി.

പിന്നീട് എങ്ങനെയെങ്കിലും ഒന്നിക്കണമെന്ന ചിന്തയായിരുന്നു മനസ്സിൽ. ഇരുവരും മാതാപിതാക്കളെയും വീട്ടുകാരെയും പല തരത്തിലും സമ്മതിപ്പിക്കാൻ ശ്രമിച്ചു. പക്ഷേ പല സംസ്‌കാരത്തിലും മതത്തിലും ജീവിച്ച അവരെ ഒന്നിപ്പിക്കാൻ വീട്ടുകാർക്ക് സമ്മതമായിരുന്നില്ല. മാംസാഹാരം കഴിക്കുന്ന ഫായിസിന്റെ ശീലങ്ങൾക്ക് ഒത്തുപോകാൻ അങ്കിതയ്‌ക്ക് കഴിയില്ലെന്ന് പറഞ്ഞു വരെ വീട്ടുകാർ പിന്തിരിപ്പിക്കാൻ ശ്രമിച്ചു.

muslim hindu wedding, hindu muslim couple love story, Lifestyle, Marriage,

ചിത്രം കടപ്പാട്: mymagmoments

പക്ഷേ തനിച്ച് നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടപ്പോൾ ഒരു ദിവസം ഫായിസ് അങ്കിതയുടെ വീട്ടിൽ കയറിചെന്നു. അങ്കിതയെ മതം മാറ്റാൻ താത്‌പര്യമില്ലെന്നും പേരോ സംസ്‌കാരമോ ഒന്നും മാറ്റുകയില്ലെന്നും ഫായിസ് അങ്കിതയുടെ അച്ഛന് ഉറപ്പ് നൽകി. ഒരിക്കലും മാംസാഹാരം കഴിക്കാൻ നിർബന്ധിക്കില്ലെന്നും ബുർഖ ധരിക്കേണ്ടി വരികയില്ലെന്നും വാക്ക് നൽകി.

എല്ലാം കേട്ട ശേഷം സിനിമയിലെ പോലെ നായകനെ വന്ന് കെട്ടിപിടിച്ച് സ്വീകരിക്കുമെന്ന് കരുതിയ അങ്കിതയ്‌ക്കും ഫായിസിനും പക്ഷേ തെറ്റി. ഒന്നിച്ച് ജീവിക്കാൻ തീരുമാനിച്ചാൽ താൻ ഒരിക്കലും വിവാഹത്തിൽ പങ്കെടുക്കില്ലെന്ന് അങ്കിതയുടെ അച്ഛൻ തീർത്തു പറഞ്ഞു.

പക്ഷേ ഫായിസിനും അങ്കിതയ്‌ക്ക് പിന്മാറാൻ കഴിയുമായിരുന്നില്ല. ഫായിസിന്റെ വീട്ടുകാരെ ഒരുവിധം പറഞ്ഞ് സമ്മതിപ്പിച്ചു. അവസാനം രണ്ട് വർഷങ്ങൾക്ക് മുൻപ് ഫായിസും അങ്കിതയും വിവാഹിതരാകാൻ തീരുമാനിച്ചു. നീണ്ട മൂന്ന് വർഷത്തെ കാത്തിരിപ്പിന് ശേഷമായിരുന്നു ആ തീരുമാനം.

ആദ്യ വിവാഹം രാമ ക്ഷേത്രത്തിൽ വച്ച് പരസ്‌പരം വരണമാല്യം ചാർത്തിക്കൊണ്ടായിരുന്നു.
muslim hindu wedding, hindu muslim couple love story, Lifestyle, Marriage,

പിന്നീട് സ്‌പെഷൽ മാരേജ് ആക്‌ട് പ്രകാരം നിയമാനുസൃതം അവർ രജിസ്റ്റർ വിവാഹവും നടത്തി.
muslim hindu wedding, hindu muslim couple love story, Lifestyle, Marriage,

എന്നെന്നും ഓർമിക്കുന്ന വിവാഹമായിരിക്കണം തങ്ങളുടേതെന്ന് ഫായിസും അങ്കിതയും തീരുമാനിച്ചിരുന്നു. അതിനായി അവർ തിരഞ്ഞെടുത്തത് ഗോവയാണ്. അങ്ങനെ സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും സാന്നിധ്യത്തിൽ ഗേവയിലെ ബീച്ചിൽ വച്ച് മുസ്‌ലിം ആചാര പ്രകാരം നിക്കാഹ് നടത്തി.
muslim hindu wedding, hindu muslim couple love story, Lifestyle, Marriage,

പിന്നീട് ഹിന്ദു മതാചാര പ്രകാരം തിരകളെ സാക്ഷിയാക്കി അഗ്നിക്ക് ചുറ്റും വലം വച്ച് ഫായിസ് അങ്കിതയുടെ കഴുത്തിൽ താലി ചാർത്തി.
muslim hindu wedding, hindu muslim couple love story, Lifestyle, Marriage,

വിവാഹം കഴിഞ്ഞ് കുറച്ച് കാലങ്ങൾ കഴിഞ്ഞപ്പോഴേക്കും അങ്കിതയുടെ വീട്ടുകാരുടെയും മനസ്സലിഞ്ഞു. ഇപ്പോൾ ഫായിസിന്റെ വീട്ടിൽ ഈദും അങ്കിതയുടെ വീട്ടിൽ ദിവാലിയും ഇവർ ആഘോഷിക്കുന്നു. ജീവിതം ഇവർക്കായി കരുതിവച്ച മധുരത്തിന്റെ സ്വാദ് ആസ്വദിച്ചുകൊണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Lifestyle News by following us on Twitter and Facebook