മൊബൈൽ ഫോണിൽനിന്നുളള റേഡിയേഷൻ കാൻസറിന് കാരണമാകുമെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ പഠനങ്ങൾ. 2ജി, 3ജി സെൽഫോണുകളിലെ ഉയർന്ന തോതിലുളള റേഡിയോ ഫ്രീക്വൻസി റേഡിയേഷൻ (ആർഎഫ്ആർ) എലികളിൽ കാൻസർ ഉണ്ടാക്കുന്നതായി തെളിഞ്ഞു. പരീക്ഷണത്തിൽ ആൺ എലികളുടെ തലച്ചോറിലും അഡ്രിനൽ ഗ്രന്ഥിയിലും ട്യൂമറുകൾ രൂപപ്പെടുന്നതായി തെളിഞ്ഞു.

പത്ത് വർഷം മുൻപ് യുഎസ് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് ഹെൽത്തിന്റെ ഭാഗമായുളള യുഎസ് നാഷണൽ ടോക്സിക്കോളജി പ്രോഗ്രാമിലാണ്(എൻടിപി) മൊബൈൽ ഫോണിന്റെ റേഡിയേഷൻ കാൻസറിന് കാരണമാകുന്നതായി കണ്ടെത്തിയത്.

”സാധാരണ രീതിയിലുളള മൊബൈൽ ഉപയോഗത്തിൽ നിന്ന് കാൻസറിന് കാരണമാകുന്ന തരത്തിൽ റേഡിയേഷൻ ഏൽക്കില്ല. പരീക്ഷണം നടത്തിയ എലികളുടെ ശരീരത്തിൽ ആകമാനം റേഡിയേഷൻ ഏൽപ്പിച്ചതിനാലാകാം കാൻസർ ഉണ്ടായത്. മനുഷ്യരിൽ ഏതാനും ഭാഗത്ത് മാത്രമേ റേഡിയേഷൻ ഏൽക്കുന്നുളളൂ. മനുഷ്യർ ഏൽക്കുന്നതിലും വലിയ തോതിലുള്ള റേഡിയേഷനാണ് എലികളിൽ ഏൽപ്പിച്ചത്,” എൻടിപിയിലെ മുതിർന്ന ശാസ്ത്രഞ്ജൻ ജോൺ ബുച്ചർ പറഞ്ഞു.

എത്രത്തോളം റേഡിയേഷൻ മനുഷ്യന് താങ്ങാനാകുമെന്ന് കണ്ടെത്താനായതാണ് ഈ പരീക്ഷണത്തിന്റെ വിജയമെന്ന് ശാസ്ത്രഞ്ജനായ മൈക്കിൾ വെയ്ഡ് പറഞ്ഞു.

നിലവിൽ ഫോൺ വിളിക്കാനും എസ്എംഎസ് അയക്കാനും ഉപയോഗിക്കുന്ന 2ജി, 3ജി നെറ്റ്‌വർക്കിലാണ് പരീക്ഷണം നടത്തിയത്. വൈഫൈ, 5ജി തുടങ്ങിയ നെറ്റ്‌വർക്കിൽ പരീക്ഷണം നടത്തിയിട്ടില്ലെന്നും ഗവേഷക സംഘം പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Lifestyle news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ