ബോളിവുഡ് സുന്ദരിമാരിൽ ഫാഷനിൽ വ്യത്യസ്തയായി നിൽക്കുന്ന നടിയാണ് ദീപിക പദുക്കോൺ. താരത്തിന്റെ ഫാഷനെ പിന്തുടരുന്ന നിരവധി ആരാധികമാരുണ്ട്. പക്ഷേ ഇന്നലെ ജിയോയുടെ മാമി മുംബൈ ഫിലിം ഫെസ്റ്റിവലിൽ പങ്കെടുക്കാൻ എത്തിയപ്പോൾ ദീപിക ധരിച്ച വസ്ത്രം വിമർശനങ്ങൾക്കാണ് ഇടയാക്കിയത്. ബോളിവുഡിലെ ഫാഷൻ ഐക്കണായ ദീപികയ്ക്ക് ഇതെന്ത് പറ്റിയെന്നാണ് ഏവരും ചോദിക്കുന്നത്.

പച്ചനിറത്തിലുളള പാന്റും സ്യൂട്ടും അണിഞ്ഞാണ് ദീപിക പരിപാടിയിൽ പങ്കെടുക്കാനെത്തിയത്. വസ്ത്രം മാത്രമല്ല ദീപികയുടെ മേയ്ക്കപ്പും ഹെയർ സ്റ്റെലും വളരെ മോശമായിരുന്നുവെന്നാണ് വിമർശനമുയരുന്നത്. ദീപികയുടെ വസ്ത്രം ഡിസൈൻ ചെയ്ത ഷലീന നതാനിയെയും ട്വിറ്ററിൽ ആരാധകർ വിമർശിച്ചിട്ടുണ്ട്. ദീപിക താങ്കൾ വളരെ സുന്ദരിയാണ്, ഇതിലും നല്ല രീതിയിൽ താങ്കൾക്ക് അണിഞ്ഞൊരുങ്ങാമായിരുന്നുവെന്നാണ് ഒരാൾ ട്വിറ്ററിൽ കമന്റ് ചെയ്തിരിക്കുന്നത്.

deepika padukone

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ