scorecardresearch

നൈറ്റ്‌ ക്രീമുകൾ എന്തിന് ഉപയോഗിക്കണം?

രാത്രിയിലെ ചർമ്മപരിചരണ ദിനചര്യ ഒരു കാരണവശാലും മാറ്റിവയ്ക്കരുത്, കാരണമിതാണ്

നൈറ്റ്‌ ക്രീമുകൾ എന്തിന് ഉപയോഗിക്കണം?

ജോലിയൊക്കെ കഴിഞ്ഞ് കിടക്കാൻ ഒരുങ്ങും മുൻപ് അൽപ്പസമയം ചർമ്മ പരിപാലനത്തിനായി മാറ്റിവയ്ക്കാൻ പലരും മടിക്കാറുണ്ട്. ക്ഷീണം കാരണം ചർമ്മപരിചരണം നാളെയാവാം എന്ന് മാറ്റിവയ്ക്കുന്നവരാണോ നിങ്ങൾ? തളർച്ചയോ മടിയോ എന്തുമാകട്ടെ കാരണം, രാത്രിയിലെ ചർമ്മപരിചരണ ദിനചര്യ ഒരു കാരണവശാലും മാറ്റിവയ്ക്കരുത്. കാരണം ഈ സമയത്താണ് ചർമ്മ പാളികളുടെ പരിപാലനവും നന്നാക്കലും പ്രധാനമായും നടക്കുക.

വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ നൈറ്റ്‌ ക്രീമുകളുടെ ഉപയോഗം ചർമ്മസംരക്ഷണത്തിൽ വളരെ പ്രധാനമാണ്. “രാത്രി നമ്മുടെ ചർമ്മം വിശ്രമിക്കുന്ന സമയമാണ്. അതായത്, ചർമ്മത്തിലെ സുഷിരങ്ങൾ കൂടുതൽ തുറന്നതും സ്വീകാര്യവുമായിരിക്കും ഈ സമയങ്ങളിൽ. ഈർപ്പം, സൂര്യപ്രകാശം, താപനില, മലിനീകരണം എന്നിങ്ങനെ യാതൊന്നിന്റെയും ഇടപെടലുകളില്ലാതെ രാത്രികാലങ്ങളിൽ ഉപയോഗിക്കുന്ന ക്രീമുകൾ നാം ഉണരുംവരെ നിലനിൽക്കുമെന്നുള്ളതാണ്. അതുപോലെ, രാത്രിയിൽ ഓക്‌സിഡേഷൻ സ്ട്രെസ് ഉണ്ടാകില്ല, അല്ലെങ്കിൽ ഓക്‌സിഡേഷൻ ഏറ്റവും കുറഞ്ഞനിരക്കിലായിരിക്കും എന്നുള്ളതും നൈറ്റ് ക്രീമിനെ ചർമ്മസംരക്ഷണത്തിന്റെ അവിഭാജ്യ ഘടകമാക്കുന്നു,” ഡെർമറ്റോളജിസ്റ്റായ ഡോക്ടർ രശ്മി ഷെട്ടി പറയുന്നു.

“അതുകൊണ്ടുതന്നെ, രാത്രികാലങ്ങളിൽ ചർമ്മസംരക്ഷണ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത് ശീലമാക്കുക. അവ മികച്ച ഫലങ്ങൾ തരും. നൈറ്റ് ക്രീമുകളുടെ ഉപയോഗം കൃത്യവും നിർബന്ധവുമാക്കുക. അവ നിസ്സാരമായി കാണാതിരിക്കുക,” അവർ കൂട്ടിച്ചേർത്തു.

എങ്ങനെ ഉപയോഗിക്കാം?

നൈറ്റ്‌ ക്രീമുകൾ ഉപയോഗിക്കുന്നുണ്ടോ ഇല്ലയോ എന്നതിൽ മാത്രമല്ല കാര്യം. എങ്ങനെ ഉപയോഗിക്കുന്നു എന്നതും പ്രധാനമാണ്. നൈറ്റ്‌ ക്രീമുകൾ ശരിയായ രീതിയിലാണോ ഉപയോഗിക്കുന്നതെന്ന് സ്വയം മനസ്സിലാക്കാൻ താഴെ പറയുന്ന കാര്യങ്ങൾ നിങ്ങളെ സഹായിക്കും.

  • മുഖം നന്നായി കഴുകി അഴുക്കും മേക്കപ്പും നീക്കം ചെയ്തതിനു ശേഷം മാത്രം നൈറ്റ് ക്രീമുകളിൽ പുരട്ടുക.
  • ഉറങ്ങുന്നതിന് 30 മിനിറ്റ് മുൻപെങ്കിലും നൈറ്റ് ക്രീം പുരട്ടുക. അല്ലാത്തപക്ഷം, ക്രീമുകൾ തലയിണകൾ പുരളുകയും തന്മൂലം നിങ്ങളുടെ കണ്ണുകളുടെ അസ്വസ്ഥതയ്ക്കും കാരണമായേക്കാം
  • കിടപ്പുമുറിയിലെ നീലവെളിച്ചം പരമാവധി ഒഴിവാക്കുക. ഉറങ്ങുന്ന സമയത്ത് മുറിയിൽ നീലവെളിച്ചമുണ്ടെങ്കിൽ ചർമ്മം ഇതിനെ പകൽ എന്ന് തെറ്റിദ്ധരിക്കാനും തത്ഫലം ചർമ്മ പാളികകളുടെ എല്ലാ അറ്റകുറ്റപ്പണികളും നിർത്താനും കാരണമായേക്കും
  • ചർമ്മത്തിന്റെ പ്രകൃതത്തിന് അനുസരിച്ചുള്ള ചർമ്മസംരക്ഷണ ഉൽപ്പന്നങ്ങൾ മാത്രം തിരഞ്ഞെടുക്കുക.

വരണ്ട ചർമ്മമെങ്കിൽ പോളിഹൈഡ്രോക്സി ആസിഡുകളോ ലാക്റ്റിക് ആസിഡോ അല്ലെങ്കിൽ ഗ്ലൈക്കോളിക് ആസിഡിന്റെ കുറഞ്ഞ സാന്ദ്രതയുള്ളവയോ ഉപയോഗിക്കുക. അവ ചർമ്മത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കും. സെറാമൈഡുകൾ, സ്ക്വാലീൻ, ഹൈലൂറോണിക് ആസിഡുകൾ എന്നിവ അടങ്ങിയ തീവ്രമായ ഹൈഡ്രേറ്റിംഗ് മോയ്സ്ചറൈസറിന്റെ ഒരു ലെയറും ഇതിനൊപ്പം ഉപയോഗിക്കാവുന്നതാണ്.

സെൻസിറ്റീവ് ചർമ്മമെങ്കിൽ തെർമൽ സ്പ്രിംഗ് വാട്ടറിന്റെ ഉപയോഗം ഫലപ്രദമാണ്. ദീർഘകാലഫലങ്ങൾക്കായി അസെലിക് ആസിഡും നിയാസിനാമൈഡും അടങ്ങിയ സെറമുകൾക്കൊപ്പം മോയ്‌സ്ചറൈസറും ലെയറായി നൽകാം.

എന്നാൽ എണ്ണമയമുള്ള ചർമ്മത്തിന് മൊത്തത്തിലുള്ള എണ്ണ ഉൽപാദനം കുറയ്ക്കാൻ സഹായിക്കുന്ന മാൻഡലിക് ആസിഡ്, അസെലിക് ആസിഡുകൾ, സാലിസിലിക് ആസിഡ് എന്നിവ ഉപയോഗിക്കുന്നതാകും നല്ലത്.

Stay updated with the latest news headlines and all the latest Lifestyle news download Indian Express Malayalam App.

Web Title: Heres why night creams are absolutely necessary skincare