scorecardresearch
Latest News

ചർമ്മസംരക്ഷണ മുന്നറിയിപ്പ്: നൈറ്റ് ക്രീമുകൾ അത്യാവശ്യമാണോ? എന്തുകൊണ്ട്?

ചർമ്മത്തിന്റെ രാത്രിയിലെ പരിചരണം വളരെ പ്രധാനമാണെന്നും അത് ഒഴിവാക്കാൻ പാടില്ലെന്നും വിദഗ്ധർ പറയുന്നു

skin, beauty, ie malayalam
ചർമ്മസംരക്ഷണ മുന്നറിയിപ്പ്: നൈറ്റ് ക്രീമുകൾ അത്യാവശ്യമാണോ? എന്തുകൊണ്ട്?

ജോലി കഴിഞ്ഞ് ക്ഷീണിച്ച് വീട്ടിലെത്തുന്ന പലർക്കും ചർമ്മസംരക്ഷണം എന്നത് അവസാനം ശ്രദ്ധിക്കുന്ന കാര്യമാകും. രാത്രിയിൽ ഇനിയെന്ത് ചർമ്മസംരക്ഷണം എന്നാകും ചിന്തിക്കുന്നത്. എന്നാൽ വിദഗ്ധരുടെ അഭിപ്രായത്തിൽ നമ്മുടെ ചർമ്മത്തിന്റെ രാത്രിയിലെ പരിചരണം വളരെ പ്രധാനമാണ്. അത് ചെയ്യാതിരിക്കരുത്.

രാത്രിയിൽ ചർമ്മത്തിൽ മൂന്നു തരം പ്രവർത്തനം നടക്കുന്നതായി ഡെർമറ്റോളജിസ്റ്റ് ഡോ ജ്യോതി ഗുപ്ത പറയുന്നു. ഇത് ചർമ്മത്തിന്റെ പാളികളെ പുനരുജ്ജീവിപ്പിക്കുകയും നന്നാക്കുകയും പുതുക്കുകയും ചെയ്യുന്നു.

രാത്രിയിൽ നമ്മുടെ ചർമ്മം റിലാക്സ് ചെയ്യുകയും അതായത് സുഷിരങ്ങൾ കൂടുതൽ തുറന്നതും സ്വീകാര്യവുമാകുമെന്ന് ത്വക്ക് രോഗ വിദഗ്ധ ഡോ. രശ്മി ഷെട്ടി പറയുന്നു. രാത്രിയിൽ നമ്മുടെ ചർമ്മത്തിൽ എന്തെങ്കിലും പുരട്ടുമ്പോൾ, നമ്മൾ ഉണരുന്നതുവരെ അത് നിലനിൽക്കുന്നു. ഈർപ്പം, സൂര്യപ്രകാശം, താപനില, മലിനീകരണം എന്നിവയുൾപ്പെടെ യാതൊന്നും അതിനെ തടസ്സപ്പെടുത്തുന്നില്ല.

നൈറ്റ് ക്രീമിനെ ചർമ്മസംരക്ഷണത്തിന്റെ അവിഭാജ്യ ഘടകമാക്കുന്ന മറ്റൊരു കാരണം രാത്രിയിൽ ഓക്‌സിഡേഷൻ സ്ട്രെസ് ഉണ്ടാകില്ല, അല്ലെങ്കിൽ ഓക്‌സിഡേഷൻ വളരെ കുറവാണ് എന്നതാണ്.

“അതിനാൽ, രാത്രിയിൽ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുമ്പോൾ, അത് ഏറ്റവും മികച്ചതായി പ്രവർത്തിക്കുന്നു. അതിനാൽ, നൈറ്റ് ക്രീം ഉപയോഗിക്കേണ്ടത് പ്രധാനമാണ്. നൈറ്റ് ക്രീം ഭാരമുള്ളതും ശക്തവും മികച്ച നിക്ഷേപവുമാണ്. അതിനാൽ, ഇവയെ നിസ്സാരമായി കാണരുത്. രാത്രിയിൽ ചർമ്മസംരക്ഷണം നിർബന്ധമാണ്,”ഡോ രശ്മിഇൻസ്റ്റാഗ്രാം വീഡിയോയിൽ പറയുന്നു.

ഡോ. ജ്യോതിയുടെ അഭിപ്രായത്തിൽ, ക്രീം ശരിയായ രീതിയിൽ പ്രയോഗിക്കേണ്ടത് പ്രധാനമാണ്.

  • രാത്രിയിൽ ബ്ലൂ ലൈറ്റിന് വിധേയമാകുകയാണെങ്കിൽ, അത് ഉടനടി നിർത്തണം. കാരണം “ചർമ്മം ഇത് പകൽ ആണെന്ന് കരുതുകയും എല്ലാ റിപ്പയർ പ്രക്രിയകളും നിർത്തുകയും ചെയ്യും.”
  • നൈറ്റ് ക്രീമുകളിൽ നിന്ന് ചർമ്മത്തിന് പ്രയോജനം ലഭിക്കുന്നതിന്
    നൈറ്റ് ക്രീമുകൾ​ ഉപയോഗിക്കുന്നതിനു മുൻപ്, മുഖം എല്ലായ്പ്പോഴും കഴുകുകയും എല്ലാ അഴുക്കും, മേക്കപ്പും നീക്കം ചെയ്യണം.
  • ഉറങ്ങാൻ പോകുന്നതിന് 30 മിനിറ്റ് മുൻപ് നൈറ്റ് ക്രീം പുരട്ടുക എങ്കിൽ മാത്രമേ അത് ചർമ്മത്തിൽ ആഗിരണം ചെയ്യുകയുള്ളൂ. അല്ലാത്തപക്ഷം, ക്രീമുകൾ തലയിണയിൽ ഉരസുകയും ക്രമേണ നിങ്ങളുടെ കണ്ണുകളിൽ പടർന്ന് ഇറിറ്റേഷനും കാരണമാകാം.
  • നിങ്ങളുടെ ചർമ്മത്തിന്റെ തരം മനസ്സിലാക്കുക. അതിനനുസരിച്ചുള്ള ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കുക.

ഡെർമറ്റോളജിസ്റ്റിന്റെ അഭിപ്രായത്തിൽ, ചർമ്മത്തിന്റെ തരം അടിസ്ഥാനമാക്കി നൈറ്റ് ക്രീം തിരഞ്ഞെടുക്കുന്നതിങ്ങനെ:

വരണ്ട ചർമ്മത്തിന്: പോളിഹൈഡ്രോക്സി ആസിഡുകൾ, ലാക്റ്റിക് ആസിഡ് അല്ലെങ്കിൽ ഗ്ലൈക്കോളിക് ആസിഡിന്റെ കുറഞ്ഞ സാന്ദ്രത എന്നിവ ഉപയോഗിക്കുക. ഇത് ചർമ്മത്തെ പുതുക്കാനും ജലാംശം നൽകാനും സഹായിക്കും. ഇതിനുശേഷം, സെറാമൈഡുകൾ, സ്ക്വാലീൻ, ഹൈലൂറോണിക് ആസിഡുകൾ എന്നിവ അടങ്ങിയ തീവ്രമായ ഹൈഡ്രേറ്റിംഗ് മോയ്സ്ചറൈസറും ഉപയോഗിക്കുക.

സെൻസിറ്റീവ് ചർമ്മത്തിന്: തെർമൽ സ്പ്രിംഗ് വാട്ടറിന്റെ ഉപയോഗം ചർമ്മത്തിന് ഉപകാരപ്രദമാണ്. കൂടാതെ അസെലിക് ആസിഡും നിയാസിനാമൈഡും അടങ്ങിയ സെറമുകൾക്കൊപ്പം മോയ്സ്ചറൈസറും ഉപയോഗിക്കുന്നത്, ദീർഘകാല പ്രശ്നങ്ങളെ സഹായിച്ചേക്കാം.

എണ്ണമയമുള്ള ചർമ്മത്തിന്: മൊത്തത്തിലുള്ള എണ്ണയുടെ ഉൽപാദനം കുറയ്ക്കാൻ സഹായിക്കുന്ന മാൻഡലിക് ആസിഡ്, അസെലിക് ആസിഡുകൾ, സാലിസിലിക് ആസിഡ് എന്നിവ ഉപയോഗിക്കാൻ വിദഗ്ധ ശുപാർശ ചെയ്തു.

“മുഖക്കുരു ഉണ്ടെങ്കിൽ, റെറ്റിനോയിക് ആസിഡിന്റെ ഉപയോഗം മുഖക്കുരുവും എണ്ണമയമുള്ള ചർമ്മവും കുറയ്ക്കാൻ സഹായിക്കും. അമിതമായ വരൾച്ച സെബം ഡിസ്‌റെഗുലേഷന് കാരണമാകും. ഈ ക്രീമുകൾക്കെല്ലാം ശേഷം, എണ്ണമയമുള്ള ചർമ്മത്തിന് വേണ്ടിയുള്ള മോയ്‌സ്ചുറൈസറുകൾ ഉപയോഗിക്കണം. കട്ടിയുള്ള ചർമ്മത്തിന് ആഴ്‌ചയിലൊരിക്കൽ എക്സ്ഫോളിയേഷൻ ചെയ്യുക. തുടർന്ന് റെറ്റിനോൾ, റെറ്റിനാൽ ചർമ്മം പുതുക്കുന്നതിനും നേർത്ത വരകളും ചുളിവുകളും തടയുന്നതിനു സഹായിക്കുന്നു,” ഡോ. ജ്യോതി പറയുന്നു.

Stay updated with the latest news headlines and all the latest Lifestyle news download Indian Express Malayalam App.

Web Title: Heres why night creams are absolutely necessary