Latest News

തിളങ്ങുന്ന ചർമ്മത്തിന് കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങൾ

മൃദുവായതും തിളങ്ങുന്നതുമായ ചർമ്മം ലഭിക്കാൻ ഒരാളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടത് എന്തൊക്കെ?

skin, beauty, ie malayalam

ചർമ്മ സംരക്ഷണത്തിന് മണിക്കൂറുകളോളം ചെലവഴിക്കുന്നവരുണ്ട്. തിളങ്ങുന്ന ചർമ്മത്തിനായ് വിപണിയിൽ ലഭ്യമായ പല ഉൽപ്പന്നങ്ങളും വാങ്ങി പരീക്ഷിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്. ചർമ്മത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താൻ ഉൽപ്പന്നങ്ങൾ മൂലം കഴിയുമെങ്കിലും, ഭക്ഷണക്രമത്തിൽ മാറ്റം വരുത്തുന്നതാണ് ഏറെ നല്ലത്.

സമീകൃതാഹാരം, നല്ല ഉറക്കം, വെള്ളം കുടിക്കുക എന്നിവ നല്ല ചർമ്മത്തിന്റെ കാര്യത്തിൽ പ്രധാനമാണെന്ന് എച്ച്എഫ്എ ആൻഡ് ഹോളിസ്റ്റിക് ഹെൽത്ത് കോച്ച് ഫോർ വുമൺ സ്ഥാപക പല്ലവി മൗലിക്ക് പറയുന്നു. മൃദുവായതും തിളങ്ങുന്നതുമായ ചർമ്മം ലഭിക്കാൻ ഒരാളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട ആന്റി-ഇൻഫ്ലമേറ്ററി, ആന്റിഓക്‌സിഡന്റ് പോഷകങ്ങൾ അവർ പറഞ്ഞിട്ടുണ്ട്.

  • ഒമേഗ -3 ചർമ്മത്തിന് നല്ലതാണ്, കാരണം അവ പുകവലി, മലിനീകരണം എന്നിവയുടെ ദോഷകരമായ ഫലങ്ങൾ കുറയ്ക്കാൻ സഹായിക്കുന്നു. അവ ചുളിവുകൾ കുറയ്ക്കുകയും വരണ്ട ചർമ്മം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. മത്സ്യം, ചിയ വിത്തുകൾ, ഫ്ളാക്സ് സീഡുകൾ, വാൽനട്ട്, ഫ്ളാക്സ് സീഡ് ഓയിൽ എന്നിവ പ്രധാന ഭക്ഷണ സ്രോതസ്സുകളിൽ ചിലതാണ്.
  • അൾട്രാവയലറ്റ് രശ്മികൾ മൂലം ചർമ്മത്തിനുണ്ടാകുന്ന കേടുപാടുകൾ കുറയ്ക്കാൻ വിറ്റാമിൻ ഇ ഫലപ്രദമാണ്. വേപ്പ്, നെല്ലിക്ക, ബദാം, അവോക്കാഡോ, അണ്ടിപ്പരിപ്പ്, സൂര്യകാന്തി വിത്തുകൾ എന്നിവയാണ് വിറ്റാമിൻ ഇയുടെ ചില ഉറവിടങ്ങൾ.
  • ചർമ്മത്തിന് തിളക്കം ലഭിക്കുന്നതിനുള്ള മികച്ച ഒന്നാണ് വിറ്റാമിൻ എ. ഇത് ചർമ്മത്തിന്റെ പ്രതിരോധ സംവിധാനത്തെ മെച്ചപ്പെടുത്തും. മധുരക്കിഴങ്ങ്, വേവിച്ച സ്പിനച്, കാരറ്റ് എന്നിവയാണ് ചില ഭക്ഷണങ്ങൾ.
  • തൈര്, അച്ചാറുകൾ തുടങ്ങിയ പുളിപ്പിച്ച ഭക്ഷണങ്ങൾ ഉപയോഗിച്ച് കുടൽ മൈക്രോബയോമിനെ സംരക്ഷിക്കുക. കുടലിന്റെ ആരോഗ്യം മൊത്തത്തിലുള്ള ആരോഗ്യത്തെ വളരെയധികം സ്വാധീനിക്കുന്നു.
  • പരമ്പരാഗത ഇന്ത്യൻ ഭക്ഷണം മഞ്ഞൾ ഇല്ലാതെ അപൂർണ്ണമാണ്. മഞ്ഞളിലെ പോഷകങ്ങൾ നന്നായി ആഗിരണം ചെയ്യുന്നതിനായി, കുരുമുളക് അല്ലെങ്കിൽ / ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവയുമായി മിക്സ് ചെയ്യുക.

ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ

മദ്യം, വറുത്ത ഭക്ഷണങ്ങൾ, ശുദ്ധീകരിച്ച പഞ്ചസാര, ക്രാഷ് ഡയറ്റിങ്, നിർജ്ജലീകരണം, പുകവലി, ക്രമരഹിതമായ ഉറക്ക രീതികൾ, എപ്പോഴും സമ്മർദ്ദവും ഉത്കണ്ഠയും തുടങ്ങിയ ശീലങ്ങൾ ഒഴിവാക്കേണ്ടതാണ്.

Read More: രാവിലെയും രാത്രിയും ഇങ്ങനെ ചെയ്യൂ, ചർമ്മം തിളങ്ങും

Get the latest Malayalam news and Lifestyle news here. You can also read all the Lifestyle news by following us on Twitter, Facebook and Telegram.

Web Title: Heres what to eat and avoid for a healthy glow

Next Story
അടുക്കളയിലുള്ള മൂന്ന് ചേരുവകൾ കൊണ്ട് നീണ്ടതും ഇടതൂർന്നതുമായ മുടി സ്വന്തമാക്കാംhow to get long hair, hair care tips, home made hair pack, easy hair pack, home made masks for thick and long hair, ഹെയർ പാക്ക്, മുടി തഴച്ചു വളരാൻ, beauty secrets, homemade tips for hair
The moderation of comments is automated and not cleared manually by malayalam.indianexpress.com