ദിവസം മുഴുവനുമുളള അധ്വാനത്തിനുശേഷം നല്ലൊരു കുളി കഴിഞ്ഞാൽ രാത്രിയിൽ സുഖ ഉറക്കം കിട്ടും. ഇത് ഉറക്കം വേഗം വരാനും നല്ല ഉറക്കം കിട്ടാനും സഹായിക്കും. പക്ഷേ, മുടി ഉണങ്ങുന്നതിനു മുൻപേ നിങ്ങൾ ഉറങ്ങാൻ കിടക്കാറുണ്ടോ?.
നമ്മളിൽ പലരും ഇതിൽ ശ്രദ്ധ ചെലുത്താറില്ല. എന്നാൽ നനഞ്ഞ മുടിയുമായി ഉറങ്ങുന്നത് നല്ലതല്ലെന്നാണ് ഡെർമറ്റോളജിസ്റ്റായ ഡോ. ജുഷ്യ സരിൻ പറയുന്നത്. നനഞ്ഞ മുടിയുമായി ഉറങ്ങുന്നത് നല്ലതിനേക്കാൾ ദോഷം ചെയ്യും.
നനഞ്ഞ മുടി ദുർബലമായ സരണികളെ മൃദുവാക്കുകയും നിങ്ങൾ തലയണയിൽ അമർന്നു കിടക്കുമ്പോൾ അത് പൊട്ടുന്നതിനും പൊഴിയുന്നതിനും സാധ്യതയുണ്ട്. ഇടയ്ക്ക് എപ്പോഴെങ്കിലും നനഞ്ഞ മുടിയുമായി കിടന്നുറങ്ങിയാൽ ദോഷകരമല്ല. എന്നാൽ നിങ്ങൾ പതിവായി നനഞ്ഞ മുടിയുമായി ഉറങ്ങുകയാണെങ്കിൽ, നിങ്ങളുടെ മുടി കൂടുതൽ അപകടത്തിലാകാമെന്ന് ഡോക്ടർ സരിൻ പറഞ്ഞു.
Read More: മുടി കൊഴിച്ചിലിന് താരൻ കാരണമാകുമോ?
മുടി പൊട്ടുന്നതിന് മാത്രമല്ല ഇത് കാരണമാവുക. നനഞ്ഞ മുടി എന്നാൽ നനഞ്ഞ തലയോട്ടി എന്നാണ്. ഇത് ഫംഗസ്, ബാക്ടീരിയ എന്നിവയുടെ അമിത വളർച്ചയ്ക്ക് കാരണമാകുകയും വീക്കം ഉണ്ടാക്കുകയും മുടിക്ക് കൂടുതൽ നാശമുണ്ടാക്കുകയും ചെയ്യും. നിങ്ങൾ മുടി നന്നായി തോർത്താതെ ഉറങ്ങാൻ പോയാൽ തലയോട്ടിയുടെ ഡ്രൈനെസിനു കാരണമാകും. തലയോട്ടിയിലെ വരണ്ട ചർമ്മം എണ്ണയുടെ കൂടുതൽ ഉൽപാദനത്തിലേക്ക് നയിക്കുന്നു, ഇത് നിങ്ങളുടെ മുടി വഴുവഴുപ്പുള്ളതും എണ്ണമയമുള്ളതുമാക്കുന്നുവെന്ന് ഡോക്ടർ പറഞ്ഞു.