Latest News
സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഇളവുകള്‍ ഇന്ന് മുതല്‍ തുടരും
രാജ്യത്തിന് ആശ്വാസം; 90 ശതമാനം ജില്ലകളിലും കേസുകള്‍ കുറയുന്നു
പുതിയ വാക്സിന്‍ നയം പ്രാബല്യത്തില്‍; 18 വയസിന് മുകളില്‍ ഉള്ളവര്‍ക്ക് സൗജന്യം
ഇന്‍ജുറി ടൈമില്‍ ഗോള്‍; ഇക്വഡോറിനെ സമനിലയില്‍ തളച്ച് വെനസ്വേല
മഹാമാരിക്കാലത്ത് യോഗയ്ക്ക് പ്രസ്ക്തിയേറെ: പ്രാധാനമന്ത്രി
രാജ്യത്ത് 53,256 പുതിയ കേസുകള്‍; 1,422 മരണം

മഴക്കാലത്ത് ചർമ്മം ആരോഗ്യമുളളതും തിളക്കമുളളതുമാക്കാൻ ചില സിംപിൾ ടിപ്സ്

വേനൽക്കാലത്ത് മാത്രമല്ല മഴക്കാലത്തും ചർമ്മ സംരക്ഷണം അത്യാവശ്യമാണ്

skincare, beauty, ie malayalam

കനത്ത ചൂടിൽനിന്നും ആശ്വാസമേകാനായി മഴക്കാലം എത്തുകയാണ്. ചർമ്മ പ്രശ്നങ്ങൾക്ക് വേനക്കാലം മാത്രമല്ല, മൺസൂൺ കാലവും കാരണമാകും. ചർമ്മം സെൻസിറ്റീവ് അല്ലെങ്കിൽ ഡ്രൈയായി വിണ്ടു കീറൽ ഉണ്ടായേക്കാം. അതിനാൽ കാലാവസ്ഥയ്ക്ക് അനുസരിച്ച് ഒരാളുടെ സ്കിൻ‌കെയർ പരിചരണം അത്യാവശ്യമാണ്. മൺസൂൺ കാലത്ത് ചർമ്മസംരക്ഷണത്തിന് നിങ്ങൾ തയ്യാറെടുക്കുകയാണെങ്കിൽ സുഹാർ കോസ്മെറ്റിക്സിന്റെ സഹസ്ഥാപകയും സിഇഒയുമായ വിനീത സിങ് ചില സിംപിൾ ടിപ്സ് നിങ്ങൾക്ക് പറഞ്ഞു തരും.

ചർമ്മത്തിന് യോജിച്ച ഉൽപ്പന്നങ്ങൾ ഉപയോഗിക്കുക

ജലാംശം നിറഞ്ഞതും ലൈറ്റായ ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കുക. കാരണം വായുവിലെ ഈർപ്പം മൂലം എണ്ണ അടിസ്ഥാനമാക്കിയുള്ള ഉൽപ്പന്നങ്ങൾ നിങ്ങളുടെ സുഷിരങ്ങളെ തടസ്സപ്പെടുത്തുകയും ബ്ലാക്ക് ഹെഡുകളിലേക്കും ബ്രേക്ക്‌ഔട്ടുകളിലേക്കും നയിക്കുകയും ചെയ്യും. വായുവിലെ ഈർപ്പം കാരണം നമ്മുടെ ചർമ്മത്തിന് ജലാംശമുളള ഉൽപ്പന്നങ്ങൾ എളുപ്പത്തിൽ ആഗിരണം ചെയ്യാൻ കഴിയും. അതിനാൽ ലൈറ്റ് വെയ്റ്റ് വാട്ടർ ബേസ്ഡ് മേക്കപ്പും സ്കിൻ‌കെയറും ഉപയോഗിക്കുന്നത് ചർമ്മത്തെ കൂടുതൽ സുഖകരമാക്കുമെന്ന് അവർ പറഞ്ഞു.

Read More: മുടി കുറച്ചു വളരുകയും പിന്നെ വളർച്ച നിൽക്കുകയും ചെയ്യുന്നുണ്ടോ? ഇതാണ് കാരണം

സൺസ്ക്രീൻ ഉപയോഗിക്കാൻ മറക്കരുത്

തണുത്ത കാലാവസ്ഥയായതിനാൽ സൺസ്ക്രീൻ ഉപയോഗിക്കുന്നത് ഒഴിവാക്കരുത്. സൂര്യപ്രകാശത്തിന് കാഠിന്യമില്ലെങ്കിലും ദോഷകരമായ അൾട്രാ വയലറ്റ് രശ്മികൾ ചർമ്മത്തെ എളുപ്പത്തിൽ ബാധിക്കും. ചർമ്മത്തിന് കേടുപാടുകൾ വരാതിരിക്കാൻ സൺസ്ക്രീൻ ഉപയോഗിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക അല്ലെങ്കിൽ എസ്‌പി‌എഫുള്ള ഉൽപ്പന്നങ്ങൾ ഉപയോഗിക്കുക.

എക്സ്‌ഫോളിയേഷൻ അത്യാവശ്യമാണ്

മഴക്കാലത്ത് ഇത് വളരെ അത്യാവശ്യമാണ്. ഡെഡ് സ്കിൻ, അഴുക്ക് എന്നിവ നീക്കം ചെയ്യാനും സുഷിരങ്ങൾ അടയ്ക്കാനും ഇത് സഹായിക്കുന്നു. കോഫി മികച്ചൊരു എക്സ്ഫോളിയേറ്ററാണ്, എന്നിരുന്നാലും നിങ്ങൾക്ക് ഗ്രീൻ ടീ, പഞ്ചസാര അല്ലെങ്കിൽ തൈര് എന്നിവ ഉപയോഗിക്കാമെന്ന് അവർ പറഞ്ഞു. രണ്ടാഴ്ചയ്ക്കുള്ളിൽ 2-3 തവണ എക്സ്ഫോളിയേറ്റ് ചെയ്യുന്നത് നല്ലതാണ്.

Read More: ചർമ്മത്തിലെ ചൊറിച്ചിൽ സിംപിളായി പരിഹരിക്കാം

മോയ്‌സ്ചുറൈസ്

ഈ കാലാവസ്ഥയിൽ ഈർപ്പവും സ്റ്റിക്കിയും അനുഭവപ്പെടാം, പക്ഷേ ഇതിനർത്ഥം നിങ്ങൾക്ക് മോയ്‌സ്ചുറൈസ് ആവശ്യമില്ലെന്നല്ല. ഈർപ്പം നിങ്ങളുടെ ചർമ്മത്തെ എളുപ്പത്തിൽ നിർജ്ജലീകരണം ചെയ്യാൻ ഇടയാക്കും. ചർമ്മത്തെ ആരോഗ്യകരവും പുതുമയുള്ളതുമായി നിലനിർത്തുന്നതിന് ഭാരം കുറഞ്ഞ ജലാംശമുളള മോയ്‌സ്ചുറൈസർ ഉപയോഗിക്കുക. നാചുറൽ രീതിയിലാണെങ്കിൽ വെളളരിക്ക, ഒലിവ് ഓയിൽ എന്നിവ മികച്ചതാണെന്ന് സിങ് വ്യക്തമാക്കി.

മേക്കപ്പ് നീക്കം ചെയ്യാൻ എപ്പോഴും ഓർക്കുക

ഉറങ്ങുന്നതിനുമുമ്പ് വാട്ടർ ബേസ്ഡ് ക്ലെൻസർ ഉപയോഗിക്കുക. അണുബാധയ്ക്ക് കാരണമാകുന്ന സുഷിരങ്ങൾ അടയ്ക്കാൻ ഇത് സഹായിക്കും. ”ചർമ്മത്തിന്റെ സെബം ഉൽ‌പ്പാദനം ബ്രേക്ക്‌ഔട്ട്സുകളിലേക്ക് നയിച്ചേക്കാമെന്നതിനാൽ മഴക്കാലത്ത് വൈപ്സ് ഉപയോഗിക്കുന്നത് ഒഴിവാക്കുക,” അവർ നിർദേശിച്ചു.

Get the latest Malayalam news and Lifestyle news here. You can also read all the Lifestyle news by following us on Twitter, Facebook and Telegram.

Web Title: Heres how to keep your skin healthy and glowing in the rainy season506568

Next Story
മുടി കൊഴിച്ചിലിന്റെ നാലു കാരണങ്ങളും തടയാൻ ചില എളുപ്പ വഴികളുംhair, comb, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com