scorecardresearch

ആപ്പിൾ, മാതളനാരങ്ങ, തൈര്... ഡയറ്റ് രഹസ്യം വെളിപ്പെടുത്തി ശിൽപ്പ ഷെട്ടി

ശിൽപയുടെ ഒരു ദിവസത്തെ ഭക്ഷണക്രമം തുടങ്ങുന്നത് ഓട്സിൽ ആപ്പിളും മാതളനാരങ്ങയും കുതിർത്തുവച്ചത് കഴിച്ചാണ്

ശിൽപയുടെ ഒരു ദിവസത്തെ ഭക്ഷണക്രമം തുടങ്ങുന്നത് ഓട്സിൽ ആപ്പിളും മാതളനാരങ്ങയും കുതിർത്തുവച്ചത് കഴിച്ചാണ്

author-image
Lifestyle Desk
New Update
Shilpa Shetty | Shilpa Shetty Diet | Shilpa Shetty fitness

ശിൽപ്പ ഷെട്ടിയുടെ ഡയറ്റ് പ്ലാൻ

ഫിറ്റ്‌നെസ്സിന്റെ കാര്യത്തിൽ ബോളിവുഡിൽ ശില്‍പ ഷെട്ടിയെ കഴിഞ്ഞേ മറ്റു നായികമാർ വരൂ. വർഷങ്ങളായി മുടങ്ങാതെ യോഗയിലൂടെയും നിത്യേനയുള്ള വ്യായാമമുറകളിലൂടെയും കൃത്യമായ ഡയറ്റിലൂടെയും തന്റെ ശരീരസൗന്ദര്യം കാത്തുസൂക്ഷിക്കുന്ന കാര്യത്തിൽ മറ്റാരേക്കാളും മുന്നിലാണ് ശില്‍പ. പ്രായം വെറും അക്കം മാത്രമാണെന്ന് ജീവിതം കൊണ്ടു ഓർമ്മിക്കുന്ന താരം കൂടിയാണ് ശില്‍പ ഷെട്ടി. 48-ാം വയസ്സിലും ഫിറ്റ്നസിന് പ്രാധാന്യം നൽകി ചെറുപ്പവും ചുറുചുറുക്കും നിലനിർത്തുകയാണ് ശില്‍പ.

Advertisment

ശിൽപ്പാ ഷെട്ടിയുടെ ഡയറ്റിംഗ് രീതികൾ പരിചയപ്പെടുത്തുകയാണ് പോഷകാഹാര വിദഗ്ധയായ ദിവ്യ സോബ്തി ധഡ്കൻ. ശിൽപയുടെ ഒരു ദിവസത്തെ ഭക്ഷണക്രമം തുടങ്ങുന്നത് ഓട്സിൽ ആപ്പിളും മാതളനാരങ്ങയും കുതിർത്തുവച്ചത് കഴിച്ചാണ്.

"എന്റെ ചായ ഒരു ഭക്ഷണമല്ലാ അതൊരു ആഘോഷമാണ്" തന്റെ സെക്കൻഡ് മീലിനെ കുറിച്ച് ശിൽപ പറയുന്നത് ഇങ്ങനെ. മൂന്നാമത്തെ ഭക്ഷണം ഫ്രഷ് പഴങ്ങളാണെങ്കിൽ, നാലാമത്തെ ഭക്ഷണം എനർജി ഡ്രിങ്കുകളായിരിക്കും. പിന്നീട് പോഷകപ്രദമായ മറ്റ് ഭക്ഷണപദാർത്ഥങ്ങളും കഴിക്കും. ദിവസം മുഴുവൻ ഈ പതിവാണ് ശിൽപ്പ തുടരുന്നതെന്ന് ദിവ്യ ഇന്ത്യൻ എക്സ്‌പ്രസ്സിനോട് പറഞ്ഞു.

ആന്റി ഓക്സിഡന്റുകളും മൈക്രോ ന്യൂട്രിയന്റുകളും നിറഞ്ഞ ആരോഗ്യമായ ഭക്ഷണക്രമം തുടരുന്നതുകൊണ്ടാണ് ശിൽപ കൂടുതൽ പഴങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നത്. ഡയറ്റിംഗിന്റെയും വ്യായമം ചെയ്യുന്നതിന്റെയുമെല്ലാം വീഡിയോ ശിൽപ്പ ഇടയ്ക്ക് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാറുണ്ട്.

Advertisment

ആരോഗ്യകരമായ ഒരു ഡയറ്റ് എങ്ങനെ വേണമെന്നു നിർദ്ദേശിക്കുകയാണ് ന്യൂട്രിഷൻ കോച്ചായ സുവിധി ജെയ്ൻ. രാവിലെ ധാരാളം വെള്ളം കുടിച്ചു കൊണ്ടു വേണം ഒരു ദിവസം ആരംഭിക്കാൻ. കാരണം 7,8 മണിക്കൂർ ഉറങ്ങുന്നതുക്കൊണ്ട് ശരീരത്തിലെ ജലാംശം കുറഞ്ഞിരിക്കും. "പ്രഭാത ഭക്ഷണത്തിൽ കാർബോഹൈട്രേറ്റ്, പ്രോട്ടീൻ, കൊഴുപ്പ് എന്നിവ ഉൾപ്പെടുത്തണം. പ്രോട്ടീൻ മസിലുകളുടെ ക്രമീകരണത്തിനും ഹോർമോൺ ഉൽപ്പാദനത്തിനും ശാരീരിക പ്രവർത്തനങ്ങൾക്കും ഉപകരിക്കും. കാർബോ ഹൈഡ്രേറ്റ് ഊർജ്ജം നൽകുകയും അതേസമയം കൊഴുപ്പ് മെറ്റബോളിസത്തെയും കോശവളർച്ചയെയും സഹായിക്കുകയും ചെയ്യും."

ജെയിൻ പറയുന്നതനുസരിച്ച് മികച്ച ആരോഗ്യത്തിന് മാക്രോ ന്യൂട്രിയന്റ് ,മൈക്രോ ന്യൂട്രിയന്റ് അടങ്ങിയിട്ടുള്ള പോഷകാഹാരം കഴിക്കേണ്ടതുണ്ട്. ഇത് നല്ല ജീവിത ശൈലി പിൻതുടരാനും , ശരീരത്തിലെ ഊർജത്തെ നിയന്ത്രിക്കാനും ഉപകരിക്കും.

നിങ്ങളുടെ ഒരു ദിവസം ആരംഭിക്കുമ്പോൾ തന്നെ പഞ്ചസാര അമിതമായി ഉപയോഗിക്കുന്നത് കുറയ്ക്കുക. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുതിച്ചുയരാൻ കാരണമാകുന്നു. ഊർജ്ജ തകരാറുകളിലേക്കും ഗ്ലൂക്കോസ്-ഇൻസുലിൻ പ്രവർത്തനങ്ങളുടെ തടസ്സത്തിലേക്കും നയിക്കുന്നു. ഒരു ദിവസം മുഴുവൻ ഗ്ലൂക്കോസിന്റെ അളവ് നിലനിർത്താൻ സമഗ്രമായ കാർബോഹൈഡ്രേറ്റുകൾ തിരഞ്ഞെടുക്കുക.

പഴങ്ങളിൽ ചെറിയ രീതിയൽ കാർബോഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ട്. അവ മൈക്രോ ന്യൂട്രിയന്റുകളാൽ സമ്പന്നമായതുക്കൊണ്ട് രാവിലെയും വൈകുന്നേരവും പഴങ്ങൾ കഴിക്കുന്നത് നല്ലതാണ്.

പാൽ ഉൽപ്പന്നമായ തൈര് വെജിറ്റേറിയൻ പ്രോട്ടീനിന്റെ ഉറവിടവുമാണ്. ഇത് ശരീരത്തെ തണുപ്പിക്കാൻ സഹായിക്കുന്നു. വേനൽക്കാലങ്ങളിൽ കൂടുതൽ ഉപയോഗിക്കാം. രാത്രിയിൽ തൈര് കഴിക്കുന്നത് കഫം രൂപപ്പെടാൻ കാരണമാകുമെന്ന് ആയുർവേദത്തിൽ പറയുന്നുണ്ടെങ്കിലും അതിന് ശാസ്ത്രീയമായ തെളിവുകളൊന്നുമില്ലെന്ന് ജയിൻ പറഞ്ഞു

പാലിൽ പ്രധാനമായും രണ്ടു തരം പ്രോട്ടീനുകളാണ് അടങ്ങിയിട്ടുള്ളത്. കസീനും വേയും. കസീൻ ദഹന പ്രക്രിയക്കും ഉറക്കത്തിനും ഗുണം ചെയ്യും. രാത്രിയിൽ പാൽ കുടിക്കുന്നത് അമിനോ ആസിഡുകളുടെ പ്രവർത്തനത്തിനും ശരീരം വിശ്രമത്തിലാകുമ്പോൾ പേശികളിലെ പ്രോട്ടീൻ സംയോജനത്തിനും സഹായിക്കുന്നു.

അരിയിൽ ഉയർന്ന അളവിൽ ഗ്ലൈസെമിക് അടങ്ങിയിട്ടുണ്ട്. ഇത് പെട്ടന്ന് ഗ്ലൂക്കോസിലേക്ക് പരിവർത്തനം ചെയ്യപ്പെടുന്നതുക്കെണ്ട് വിശപ്പ് വർധിക്കാൻ കാരണമാകും. "നിങ്ങൾ രാത്രി അരിയാഹാരം കഴിക്കുകയാണെങ്കിൽ അരിയുടെ കൂടെ പ്രോട്ടീൻ, കൊഴുപ്പ് അടങ്ങിയിട്ടുള്ള പച്ചക്കറികൾ ഉൾപ്പെടുത്തുന്നത് നല്ലതാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും, ശരീരത്തിന് ഉന്മേഷം നൽകുകയും ചെയ്യും," ജയിൻ കൂട്ടിച്ചേർത്തു. ഡയറ്റ് ചെയ്യുന്നവരാണെങ്കിൽ രാത്രിയിൽ പയർ വർഗ്ഗങ്ങൾ കഴിക്കുന്നത് നല്ലതാണ്. ദിവസം മുഴുവൻ നല്ല ഭക്ഷണം ക്രമം തുടരുന്നത് ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുമെന്നും ജയിൻ പറഞ്ഞു.

Shilpa Shetty Health Tips

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: