scorecardresearch

Latest News

ഈ 5 കാര്യങ്ങൾ ശീലമാക്കൂ, ജീവിതം എന്നെന്നേക്കുമായി മാറും

നിങ്ങളുടെ മുറി വൃത്തിയാക്കുന്നതും വസ്ത്രങ്ങൾ ശരിയായി അടുക്കി വയ്ക്കുന്നതും ആത്മവിശ്വാസവും സംതൃപ്തിയും നൽകും

skin, beauty tips, ie malayalam

ജീവിതത്തിൽ സ്വയം മെച്ചപ്പെടുത്താൻ കഴിയുന്ന ഘട്ടമാണ് 20 കൾ. 20-കളുടെ തുടക്കത്തിൽ നിങ്ങൾ വളർത്തിയെടുക്കുന്ന ഒരു ചെറിയ ശീലം ജീവിതത്തിന്റെ ബാക്കി കാലത്തെ നിർണ്ണയിക്കുന്നു. ശീലത്തിന് ഒന്നുകിൽ നിങ്ങളെ വളർത്താം അല്ലെങ്കിൽ പൂർണ്ണമായും തകർക്കാം. അതിനാൽ, നല്ല ശീലങ്ങൾ വളരെ പ്രധാനമാണ്. ചെറുപ്പക്കാരായ ഓരോരുത്തരും വളർത്തിയെടുക്കേണ്ട അഞ്ച് ശീലങ്ങളെക്കുറിച്ചാണ് ഈ യൂട്യൂബ് വീഡിയോ പറയുന്നത്.

നെഗറ്റീവ് ചിന്തകൾ മാറ്റിവയ്ക്കുക

സ്വയം കണ്ടെത്താനുള്ള സമയമാണിത്, ഈ അവസരത്തിൽ ധാരാളം പേർ അവരുടെ ചിന്തകളുമായി ഒത്തുകളിക്കാൻ തുടങ്ങുന്നു, ഇതിനായ് വളരെയധികം ഊർജ്ജം നഷ്ടപ്പെടുത്തുന്നു. നിങ്ങളെക്കുറിച്ചുള്ള സംശയവും മനസിലെ ചിന്തകളും ഒരു കടലാസിൽ എഴുതുക. ഇതിലൂടെ ധാരാളം ഊർജ്ജം ലാഭിക്കാനും വ്യക്തത ലഭിക്കാനും സഹായിക്കും.

നന്ദിയുള്ളവരായിരിക്കുക

നിങ്ങൾക്ക് കിട്ടിയതിനെല്ലാം നന്ദിയുള്ളവരായിരിക്കുക. ചില കാര്യങ്ങളിൽ ഉപകാരസ്മരണ കാണിക്കുന്നത് മുന്നോട്ടുള്ള ജീവിതത്തിൽ നിങ്ങളെ സഹായിക്കും. സ്ഥിരമായി ഇത് പരിശീലിക്കുന്നത് സമ്മർദം കുറയ്ക്കുകയും വ്യക്തിപരമായ ബന്ധങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്യും.

നിങ്ങളുടെ സ്ഥലം വൃത്തിയായി സൂക്ഷിക്കുക

രാവിലെ എഴുന്നേറ്റ ഉടൻ കിടക്ക ശരിയാക്കി ദിവസം തുടങ്ങുക. നിങ്ങളുടെ മുറി വൃത്തിയാക്കുന്നതും വസ്ത്രങ്ങൾ ശരിയായി അടുക്കി വയ്ക്കുന്നതും ആത്മവിശ്വാസവും സംതൃപ്തിയും നൽകും.

ധ്യാനം

ജീവിത ലക്ഷ്യം നേടാൻ സമാധാനപരമായി മുന്നോട്ടു പോകാൻ ആഗ്രഹിക്കുന്ന ഒരാളാണ് നിങ്ങൾ എങ്കിൽ ധ്യാനം ചെയ്യുക. ചെറിയ ശ്വസന വ്യായാമങ്ങൾ നല്ല മാറ്റങ്ങൾ കൊണ്ടുവരും. ഒരു വ്യക്തി തന്റെ മനസ്സിനെയും വികാരങ്ങളെയും നിയന്ത്രിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ആദ്യം അവൻ തന്റെ ശ്വാസം നിയന്ത്രിക്കാൻ പഠിക്കണമെന്ന് പറയപ്പെടുന്നു.

പുതിയ ആൾക്കാരുമായി ഇടപഴകുക

നമുക്ക് പരിചയമില്ലാത്ത ഒരാളുമായി സംസാരിക്കുന്നതിലൂടെ ജീവിതം, കരിയർ, ആളുകൾ എന്നിവയെക്കുറിച്ച് കൂടുതൽ പഠിക്കാനാകും. അതിനാൽ നിങ്ങളുടെ സമയപ്രായക്കാരല്ലാത്തവരുമായി ഇടപഴകുന്നത് തുടരുക. നിങ്ങൾക്ക് അറിയാത്ത കാര്യങ്ങൾ ഇതിലൂടെ അറിയാനാകും.

Read More: പങ്കാളിയെ കുറിച്ചുള്ള ചിന്തകള്‍ മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുമെന്ന് പഠനം

Stay updated with the latest news headlines and all the latest Lifestyle news download Indian Express Malayalam App.

Web Title: Here are five healthy habits to inculcate right now