ഹെർബൽ ടീ കുടിക്കുന്നത് ശരീരത്തിന് എത്രമാത്രം ഗുണകരമാണെന്ന് വിവിധ പഠനങ്ങൾ തെളിയിച്ച കാര്യമാണ്. ശരീരത്തിലെ ടോക്സിനുകളെ പുറന്തള്ളാനുള്ള കഴിവും ഹെർബൽ ടീയ്ക്ക് ഉണ്ട്. ആരോഗ്യപരമായ ഗുണങ്ങൾക്ക് ഒപ്പം നിരവധി ചർമ്മസംരക്ഷണ പ്രശ്നങ്ങൾ പരിഹരിക്കാനും കഴിവുള്ള ഒന്നാണ് വീടുകളിൽ നമ്മൾ ഉപയോഗിച്ചതിനു ശേഷം വലിച്ചെറിയുന്ന ടീബാഗുകൾ.

കൃത്യമായ ഉറക്കം ലഭിക്കാതെ വരുമ്പോഴും വേണ്ടത്ര വിശ്രമം ലഭിക്കാത്തപ്പോഴുമൊക്കെ കണ്ണുകൾക്കു ചുറ്റും ഇരുണ്ട വൃത്തങ്ങൾ പ്രത്യക്ഷപ്പെടാം. ഒപ്പം കണ്ണുകൾക്ക് ചുറ്റും വീക്കവും ചിലരിൽ കാണപ്പെടാറുണ്ട്. വിഷമിക്കേണ്ട, തണുപ്പിച്ച ടീബാഗുകൾ കൺപോളകൾക്ക് മുകളിൽ വെച്ച് അൽപ്പനേരം വിശ്രമിക്കൂ, മാറ്റം കണ്ടറിയാം.

കണ്ണുകളുടെ അസ്വസ്ഥത, ചുവപ്പുനിറം എന്നിവയ്ക്കും ടീ ബാഗ് ഫലപ്രദമായ ഒന്നാണ്. സൂര്യതാപത്തിന്റെ ഫലമായി ശരീരത്തിൽ പ്രത്യക്ഷപ്പെടുന്ന നിറവ്യത്യാസങ്ങളും ടീ ബാഗ് ഉപയോഗിച്ച് ചികിത്സിക്കാം. നനഞ്ഞതും തണുത്തതുമായ ടീബാഗുകൾ സൂര്യാതപമേറ്റ ശരീരഭാഗത്ത് വെയ്ക്കുന്നത് ആശ്വാസം പ്രധാനം ചെയ്യും.

മുഖത്ത് കറുത്തപാടുകളും വൈറ്റ് ഹെഡുകളും ധാരാളമായി കാണുന്നുണ്ടെങ്കിൽ ടീബാഗ് ഉപയോഗിക്കാം. ടീബാഗുകൾ ഉപയോഗിച്ച് സ്ക്രബ് ചെയ്യുന്നത് മുഖത്തെ അഴുക്കും മൃതകോശങ്ങളും നീക്കം ചെയ്യാൻ സഹായിക്കും.

കണ്ണിനു ചുറ്റുമുള്ള കറുപ്പ് മാറ്റാൻ ഫ്രിഡ്ജിൽവച്ചു തണുപ്പിച്ച ഗ്രീൻ ബാഗ് കണ്ണിനു മുകളിൽവച്ചാൽ മതി.

ഓരോ വർഷം കഴിയുന്തോറും ചർമ്മത്തിന്റെ ഇലാസ്തികത നഷ്ടപ്പെടുകയും തത്ഫലമായി ചർമ്മത്തിൽ ചുളിവുകൾ വീഴുകയും ചെയ്യും. ടീബാഗിലെ തേയിലയും കറ്റാർവാഴ ജെല്ലും മിക്സ് ചെയ്ത് മുഖത്ത് മാസ്ക് ഇട്ടാൽ ഒരുപരിധി വരെ ചർമ്മത്തിലെ ചുളിവുകൾ ഒഴിവാക്കാൻ സാധിക്കും.

Read more: പ്രമേഹമുള്ളവർ കൂൺ കഴിക്കാമോ?

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Lifestyle News by following us on Twitter and Facebook