/indian-express-malayalam/media/media_files/2025/11/28/hair-dye-fi-2025-11-28-14-12-49.jpg)
ഹെയർ ഡൈ | ചിത്രം: ഫ്രീപിക്
വിറ്റാമിൻ സി, വിറ്റാമിൻ ബി, പ്രോട്ടീനുകൾ, ആൻ്റിഓക്സിഡൻ്റുകൾ എന്നിവ അടങ്ങിയിരിക്കുന്ന കറിവേപ്പില തലയോട്ടിയിലേയ്ക്കുള്ള രക്തചംക്രമണം മെച്ചപ്പെടുത്തി പോഷിപ്പിക്കുന്നു. ഇത് മുടി അതിവേഗം വളരാൻ സഹായകരമാണ്.
മുടിക്ക് നിറവും കരുത്തും പകരുന്നതിന് കറിവേപ്പിലയോടൊപ്പം ഉലുവ കൂടി ചേർക്കാം. മുടിയുടെ വളർച്ചയെ ത്വരിതപ്പെടുത്തുന്ന ഗുണങ്ങൾ ഉലുവയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. താരനെ പ്രതിരോധിക്കാനും ഉലുവ മികച്ചതാണ്. ഉലുവയിലെ അമിനോ ആസിഡുകളാണ് തലമുടി വളര്‍ച്ചയ്ക്കു സഹായിക്കുന്നത്. കൂടാതെ മുടിയുടെ സ്വഭാവികമായ നിറം നിലനിർത്താനും ഇതി ഗുണകരമാണ്. കറിവേപ്പിലുയും ഉലുവയും ഉപയോഗിക്കേണ്ട വിധം പരിചയപ്പെടാം.
Read More: നര ഒന്നുപോലും ഇല്ലാതെ മറയ്ക്കാം, ഈ ഹെയർ ഡൈ പുരട്ടൂ
ചേരുവകൾ
- ഉലുവ
- കറിവേപ്പില
- വെള്ളം
തയ്യാറാക്കുന്ന വിധം
ഉലുവ ഒരു ദിവസം വെള്ളത്തിൽ കുതിർത്തു വയ്ക്കാം. അതിലേയ്ക്ക് കറിവേപ്പില ചേർത്ത് നന്നായി അരച്ചെടുക്കാം.
Also Read: 2 സ്പൂൺ കടുകെണ്ണയിലേയ്ക്ക് ഇവ ചേർക്കൂ, തലമുടി വളർച്ചയ്ക്കുള്ള മികച്ച ഔഷധക്കൂട്ട് റെഡി
ഉപയോഗിക്കേണ്ട വിധം
മുടി പല ഭാഗങ്ങളായി തിരിക്കാം. ശേഷം അരച്ചെടുത്ത മിശ്രതം തലയോട്ടിയിലും മുടിയിഴകളിലും പുരട്ടാം. 20 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം. തേയില മൈലാഞ്ചി ഹെയർ ഡൈ
ചേരുവകൾ
- പനികൂർക്ക
- വെള്ളം
- നെല്ലിക്കപ്പൊടി
- മൈലാഞ്ചി
- തേയില
തയ്യാറാക്കുന്ന വിധം
അൽപം വെള്ളത്തിൽ തേയിലപ്പൊടി ചേർത്തു തിളപ്പിക്കാം. ശേഷം ചൂടാറാൻ മാറ്റിവയ്ക്കാം. നന്നായി അരച്ചെത്ത പനികൂർക്ക ഇലയിലേയക്ക് നെല്ലിക്ക ഉണക്കിപ്പൊടിച്ചതും, മൈലാഞ്ചി ഇല പൊടിച്ചെടുത്തതും ചേർത്തിളക്കി യോജിപ്പിക്കാം. ഇതിലേയ്ക്ക് തേയില വെള്ളം ഒഴിച്ച് കലക്കിയെടുക്കാം. ആ മിശ്രിതം ഇരുമ്പ് ചീനച്ചട്ടിയിലേയ്ക്ക് മാറ്റി അടച്ചു സൂക്ഷിക്കാം. എട്ട് മണിക്കൂറിനു ശേഷം തുറന്ന് ഉപയോഗിക്കാം
Also Read: പ്രായം ഏതുമാകട്ടെ കരുത്തുറ്റ തിളക്കമുള്ള മുടിയിഴകൾ സ്വന്തമാക്കാൻ സമീറയുടെ പൊടിക്കൈ പരീക്ഷിക്കൂ.
ഉപയോഗിക്കേണ്ട വിധം
തലമുടി പല ഭാഗങ്ങളായി തിരിച്ച് അരച്ചെടുത്ത മിശ്രിതം പുരട്ടാം. രണ്ട് മണിക്കൂറിനു ശേഷം തണുത്ത വെള്ളത്തിലോ അല്ലെങ്കിൽ താളി ഉപയോഗിച്ചോ കഴുകി കളയാം. ആഴ്ചയിൽ മൂന്ന് തവണയെങ്കിൽ ഇത് ചെയ്തു നോക്കൂ.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായിപ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക
Read More: ഈ വിത്ത് ഒരുസ്പൂൺ കുതിർത്തെടുക്കൂ, മുടി കൊഴിച്ചിൽ കുറയ്ക്കാൻ ഇനി മറ്റൊന്നും വേണ്ട
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us