scorecardresearch

2 മിനിറ്റിൽ മുടി കറുപ്പിക്കാം ഒരു കഷ്ണം തേങ്ങ ഉപയോഗിച്ച്

കെമിക്കലുകൾ അടങ്ങിയ പായ്ക്കറ്റ് ഡൈകൾ ഉപയോഗിക്കാതെ ഇത് ഒരു തവണ ഉപയോഗിച്ചു നോക്കൂ, മിനിറ്റുകൾക്കുള്ളിൽ മുടി കറുപ്പിക്കാം

കെമിക്കലുകൾ അടങ്ങിയ പായ്ക്കറ്റ് ഡൈകൾ ഉപയോഗിക്കാതെ ഇത് ഒരു തവണ ഉപയോഗിച്ചു നോക്കൂ, മിനിറ്റുകൾക്കുള്ളിൽ മുടി കറുപ്പിക്കാം

author-image
Lifestyle Desk
New Update
Ammonia Free Hir Dye FI

വീട്ടിൽ തയ്യാറാക്കാം ഹെയർ ഡൈ | ചിത്രം: ഫ്രീപിക്

തലമുടിയുടെ നിറം നഷ്ടപ്പെടുന്നത് പല ആളുകളും നേരിടുന്ന പ്രശ്നമാണ്. 20കളിൽ തന്നെ മുടി നരച്ചു തുടങ്ങുന്നത് നിങ്ങളെ മാനസികമായ തന്നെ ബുദ്ധിമുട്ടിച്ചേക്കാം. ചെറുപ്പക്കാർ ഇത്തരം പ്രശ്നങ്ങൾ നേരിടുന്നത് ഡൈ ഉപയോഗിച്ചാണ്. അതിനായി പോക്കറ്റ് കാലിയാക്കുന്ന ബ്രാൻഡുകൾ തിരഞ്ഞു നടക്കേണ്ട. പകരം വീട്ടിൽ കെമിക്കൽ രഹിതമായ ഹെയർ ഡൈ വീട്ടിൽ തയ്യാറാക്കാം. അതിനായി തേങ്ങ ഉപയോഗിക്കാം.

Advertisment

Also Read: 20കളിൽ മുടി നരച്ചു തുടങ്ങിയോ? ഇതിലൊന്നാകാം കാരണം

ചേരുവകൾ

  • തേങ്ങ
  • കറിവേപ്പില
  • കാപ്പിപ്പൊടി
  • വെളിച്ചെണ്ണ അല്ലെങ്കിൽ വെള്ളം

Also Read: ഡൈ ഇല്ലാതെ കറുപ്പിക്കാം, തലമുടിയുടെ നഷ്ടപ്പെട്ട നിറം വീണ്ടെടുക്കാൻ ഇതാ ഒരു രഹസ്യക്കൂട്ട്

തയ്യാറാക്കുന്ന വിധം

തേങ്ങ ചെറിയ കഷ്ണങ്ങളാക്കിയെടുക്കാം. ഒരു ഇരുമ്പ് ചീനച്ചട്ടി അടുപ്പിൽ വച്ചു ചൂടാക്കാം. അതിലേയ്ക്ക് തേങ്ങ കഷ്ണങ്ങൾ ചേർത്തു വറുക്കാം. അതിൻ്റെ നിറം മാറി വരുമ്പോൾ കറിവേപ്പില ചേർത്തു വറുക്കാം. ഇവ നന്നായി  വറുത്തെടുത്തതിനു ശേഷം അടുപ്പണയ്ക്കാം. അത് തണുത്തതിനു ശേഷം നന്നായി പൊടിച്ചെടുക്കാം. ഇതിലേയ്ക്ക് കാപ്പിപ്പൊടി ചേർത്ത് ഒരിക്കൽ കൂടി പൊടിക്കാം.

Also Read: കരുത്തോടെ മുടി വളരാൻ ഇതാ പ്രകൃതിദത്തമായ ഒറ്റമൂലി

ഉപയോഗിക്കേണ്ട വിധം

തയ്യാറാക്കിയ മിശ്രിതം ഒരു ബൗളിലേയ്ക്കു മാറ്റാം. ശേഷം കുറച്ച് വെളിച്ചെണ്ണയോ അല്ലെങ്കിൽ വെള്ളമോ ഒഴിച്ച് കലക്കിയെടുക്കാം. ഇത് നരച്ച മുടിയിൽ പുരട്ടി 30 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകാം. ആഴ്ചയിൽ രണ്ട് തവണയെങ്കിലും ഇത് ഉപയോഗിക്കൂ.

Advertisment

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായിപ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: പാർലറിൽ പോയി പോക്കറ്റ് കാലിയാക്കേണ്ട, മുടി കറുപ്പിക്കാൻ ഇനി ഒരു നുള്ള് മഞ്ഞൾപ്പൊടി മതി

Hair Beauty Tips Hair Style

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: