/indian-express-malayalam/media/media_files/2025/01/14/bbdtoppyoJKDLAmE9r1D.jpg)
ചുണ്ടുകൾ മൃദുവാക്കുന്നതിന് വീട്ടിൽ തന്നെ തയ്യാറാക്കാൻ സാധിക്കുന്ന ബാം | ചിത്രം: ഫ്രീപിക്
തണുപ്പ്കാലം ചർമ്മാരോഗ്യത്തെ പ്രതികൂലമായി ബാധിച്ചേക്കും. അത് വരണ്ടതും, വിണ്ടുകീറുന്നതുമായ അവസ്ഥയിലേയ്ക്ക് എത്തിച്ചേക്കും. ധാരാളം ബാമുകൾ ഇതിനു പരിഹാരമായി ലഭ്യമാണെങ്കിലും നിങ്ങൾ വീട്ടിൽ തയ്യാറാക്കുന്ന ഹെർബൽ ഉത്പന്നങ്ങളാണ് ഇക്കാര്യത്തിൽ ഏറ്റവും ഫലപ്രദം. എങ്ങനെ വേണമെങ്കിലും ചേരുവകളിൽ മാറ്റം വരുത്താം എന്നതിലുപരി അതിൽ കെമിക്കലുകൾ അടങ്ങിയിട്ടില്ല എന്നതും പ്രധാനമാണ്. അതിനാൽ അവ സുരക്ഷിതവും ചർമ്മത്തിന് കൂടുതൽ സംരക്ഷണം നൽകുന്നതുമായിരിക്കും. ഈർപ്പം തടഞ്ഞു നിർത്തി അവ ചർമ്മ സുഖപ്പെടുത്തും. ഒരു വിൻ്റർ ഹീലിങ് ബാം ചർമ്മത്തിനായി എങ്ങനെ തയ്യാറാക്കാം എന്ന് പരിചയപ്പെടാം.
ചേരുവകൾ
- ബീവാക്സ്- പ്രകൃതിദത്തമായ ഇമൽസിഫയറായി ഇത് പ്രവർത്തിക്കും. ഈർപ്പം തടഞ്ഞു നിർത്തുകയും ചെയ്യും.
- എണ്ണ- വെളിച്ചെണ്ണ, ഒലിവ് എണ്ണ, ബദാം എണ്ണ എന്നിങ്ങനെയുള്ളവ ചർമ്മത്തെ കൂടുതൽ മൃദുവാക്കുന്നു.
- ഔഷധ സസ്യങ്ങൾ- ചമോമൈൽ, കലണ്ടുല അല്ലെങ്കിൽ ലാവെൻഡർ പോലെയുള്ള ഔഷധ ചെടികൾ ചർമ്മത്തിന് കൂടുതൽ ആശ്വാസവും സുഖവും നൽകുന്നു.
- എസെൻഷ്യൽ ഓയിൽ- ഏതാനും തുള്ളി ലാവെൻഡർ എണ്ണ, യൂക്കാലിപ്റ്റസ് അല്ലെങ്കിൽ പെപ്പർമിൻ്റ് എണ്ണ മണവും ചർമ്മത്തിന് സംരക്ഷണവും നൽകും.
- ഷിയാ ബട്ടർ അല്ലെങ്കിൽ കൊക്കോ ബട്ടർ- ക്രീമിയായിട്ടുള്ള പ്രകൃതമായതിനാൽ ചർമ്മത്തിൽ ഈർപ്പം തടഞ്ഞു നിർത്താൻ ഏറെ ഗുണകരമായിരിക്കും.
/indian-express-malayalam/media/media_files/2025/01/14/UngyiK6HtZoYb2Jkn1vG.jpg)
തയ്യാറാക്കുന്ന വിധം
ഒരു കട്ടിയുള്ള പാത്രത്തിൽ ഒരു കപ്പ് ഒലിവ് എണ്ണയെടുക്കാം. അതിലേയ്ക്ക് രണ്ട് ടേബിൾസ്പൂൺ ലാവൻഡർ അല്ലെങ്കിൽ ചമോമൈലോ ചേർക്കാം. ഇത് ഒരു പാനിലേയ്ക്ക് വെച്ച് 2 മണിക്കൂർ കുറഞ്ഞ തീയിൽ ഇളക്കിക്കൊണ്ട് ചൂടാക്കാം. ശേഷം എണ്ണ അരിച്ചുമാറ്റാം. ബീവാക്സ്, ഷിയാബട്ടർ, കൊക്കോ ബട്ടർ എന്നിവ അലിയിച്ചെടുക്കാം. ഇതിൽ ഒരു ടേബിൾസ്പൂൺ ബിവാക്സും, ഷിയാബട്ടറും, കൊക്കോ ബട്ടറും അരിച്ചെടുത്ത എണ്ണയിലേയ്ക്കു ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കാം. അത് അടുപ്പിൽ നിന്നും മാറ്റി ഏതാനും തുള്ളി ലാവൻഡർ എണ്ണ ചേർത്തിളക്കി തണുക്കാൻ മാറ്റി വയ്ക്കാം. ശേഷം വൃത്തിയുള്ള ഒരു പാത്രിത്തിലേയ്ക്കു മാറ്റാം. കട്ടിയായതിനു ശേഷം ആവശ്യാനുസരണം ഉപയോഗിക്കാം.
തേൻ വെളിച്ചെണ്ണ മോയ്സ്ച്യുറൈസർ
നെയ്യും തേനും ഉപയോഗിച്ച് പ്രകൃതിദത്തമായ മോയ്സ്ച്യുറൈസർ എങ്ങനെ തയ്യാറാക്കാം എന്ന് പരിചയപ്പെടാം
ചേരുവകൾ
- തേൻ- 1 ടേബിൾസ്പൂൺ
- വെളിച്ചെണ്ണ- 1/2 ടേബിൾസ്പൂൺ
- വിറ്റാമിൻ ഇ- 1 ക്യാപ്സൂൾ
തയ്യാറാക്കുന്ന വിധം
ഒരു ബൗളിലേയ്ക്ക് ഒരു ടേബിൾസ്പൂൺ നെയ്യെടുക്കാം.​ അതിലേയ്ക്ക് അര ടേബിൾസ്പൂൺ വെളിച്ചെണ്ണയും ഒരു വിറ്റാമിൻ ഇ ക്യാപ്സൂളും പൊട്ടിച്ചൊഴിച്ചിളക്കി യോജിപ്പിക്കാം. വിരലുകൾ ഉപയോഗിച്ച് ഇത് വരണ്ട ചർമ്മത്തിൽ പുരട്ടാം. ശേഷം അൽപ സമയം മൃദുവായി മസാജ് ചെയ്തു കൊടുക്കാം. 15 മിനിറ്റിനു ശേഷമോ അല്ലെങ്കിൽ രാവിലെയോ കഴുകി കളഞ്ഞാൽ മതിയാകും. അതിനായി തണുത്ത വെള്ളം ഉപയോഗിക്കുക.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us