/indian-express-malayalam/media/media_files/2025/11/03/restore-natural-hair-color-fi-2025-11-03-12-20-54.jpg)
മുടിയുടെ നിറം മെച്ചപ്പെടുത്താൻ ഹെർബൽ ഓയിൽ
നരച്ച മുടി ഇന്ന് പ്രായഭേദമന്യേ പലരെയും അലട്ടുന്ന ഒരു വലിയ സൗന്ദര്യപ്രശ്നമാണ്. രാസവസ്തുക്കൾ അടങ്ങിയ ഡൈകൾ ഉപയോഗിക്കുന്നത് മുടിയെ കൂടുതൽ വരണ്ടതാക്കാനും ദോഷകരമായി ബാധിക്കാനും സാധ്യതയുണ്ട്. പ്രകൃതിദത്തമായ രീതിയിൽ, മുടിയുടെ നഷ്ടപ്പെട്ട സ്വാഭാവിക നിറം വീണ്ടെടുക്കാൻ സഹായിക്കുന്ന ഒരു വഴി പരിചയപ്പെടാം.
നമ്മുടെ അടുക്കളയിലോ തൊടിയിലോ സുലഭമായ ചില ഔഷധ ഗുണങ്ങളുള്ള ചേരുവകൾ ഉപയോഗിച്ച് തയ്യാറാക്കുന്ന എണ്ണകൾക്ക്, മുടിയുടെ വേരുകൾക്ക് ബലം നൽകാനും, മെലാനിൻ ഉത്പാദനം വർധിപ്പിക്കാനും, അതുവഴി നരയെ ചെറുക്കാനും കഴിയും.
Also Read: മുടിയിഴകൾ പട്ടുപോലെ തിളക്കമുള്ളതാകും, ഇത് ഉപയോഗിച്ച് കഴുകൂ
ഈ പരമ്പരാഗത രീതി പിന്തുടരുന്നത് മുടിക്ക് കേടുപാടുകൾ വരുത്താതെ തന്നെ അതിൻ്റെ നിറം മെച്ചപ്പെടുത്താം. ഇനി മുടിക്ക് നിറം നൽകാൻ ഡൈകളെ ആശ്രയിക്കേണ്ടതില്ല.
ചേരുവകൾ
- കരിഞ്ചീരകം എണ്ണ- 1 കപ്പ്
- നെല്ലിക്കപ്പൊടി- 1 ടേബിൾസ്പൂൺ
- കറിവേപ്പിലപ്പൊടി- 1 ടേബിൾസ്പൂൺ
തയ്യാറാക്കേണ്ട വിധം
ഒരു ചെറിയ ബൗളിലേയ്ക്ക് ഒരു കപ്പ് കരിഞ്ചീരകം എണ്ണ ഒഴിക്കാം. ഇതിലേയ്ക്ക് ഒരു ടേബിൾസ്പൂൺ നെല്ലികപ്പൊടിയും ഒരു ടേബിൾസ്പൂൺ കറിവേപ്പിലപ്പൊടിയും ചേർത്തിളക്കി യോജിപ്പിക്കാം. നന്നായി തിളപ്പിച്ച വെള്ളത്തിലേയ്ക്ക് രണ്ട് മണിക്കൂർ ഈ ബൗൾ ഇറക്കി വയ്ക്കാം. നേരിട്ട് എണ്ണ ചൂടാകരുത്. ശേഷം ഇത് തണുപ്പിച്ച് ഒരു കുപ്പിയിലാക്കി സൂക്ഷിക്കാം.
Also Read: ദിവസവും രാവിലെ ഇത് കുടിക്കൂ, മുടി കൊഴിച്ചിൽ പമ്പ കടക്കും
ഉപയോഗിക്കേണ്ട വിധം
ഈ എണ്ണ ചെറുചൂടോടെ ഉപയോഗിക്കാം. തലമുടി പലഭാഗങ്ങളാക്കി തിരക്കാം. ശേഷം എണ്ണ വിരലുകൾ ഉപയോഗിച്ച് ശിരോചർമ്മത്തിലും മുടിയിഴകളിലും പുരട്ടി 10 മിനിറ്റ് മൃദുവായി മസാജ് ചെയ്യാം. 1 മുതൽ 2 മണിക്കൂറിനു ശേഷം കഴുകി കളയാം. വീര്യം കുറഞ്ഞ ഹെർബൽ ഷാമ്പൂ ഉപയോഗിച്ച് തലമുടി കഴുകാനായി ഉപയോഗിക്കാം.
Also Read: നര മറയ്ക്കാൻ മാത്രമല്ല കരുത്തുറ്റ തലമുടിയും നേടാം, മുറ്റത്തു നിൽക്കുന്ന ഈ ഇല മതി
ഗുണങ്ങൾ
കരിഞ്ചീരകം: മെലാനിൻ ഉത്പാദനം മെച്ചപ്പെടുത്തി തലമുടി കൊഴിച്ചിൽ കുറയ്ക്കും.
നെല്ലിക്കപ്പൊടി: വിറ്റാമിൻ സിയുടെ സമ്പന്നമായ ഉറവിടമാണത്. അത് പിഗ്മൻ്റേഷൻ മെച്ചപ്പെടുത്തി മുടിയിഴകൾക്ക് കിളക്കം നൽകും.
കറിവേപ്പിലപ്പൊടി: തലമുടിയുടെ പ്രകൃതിദത്തമായ നിറം മെച്ചപ്പെടുത്തി വേരുകളിൽ നിന്നു ശക്തിപ്പെടുത്തും.
ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
ഈ എണ്ണയോടൊപ്പം പോഷകസമ്പന്നമായ ആഹാരവും ശീലമാക്കാം. ഒപ്പം സുഖകരമായ ഉറക്കവും ശീലമാക്കാം.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായിപ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: തേയിലപ്പൊടി ഒരു സ്പൂൺ ഉണ്ടെങ്കിൽ ഇനി തിളക്കമുള്ള മുടിയും യുവത്വം തുളുമ്പുന്ന ചർമ്മവും സ്വന്തമാക്കാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us