scorecardresearch

ഒരു സ്പൂൺ തേയിലപ്പൊടി മാറ്റി വച്ചാൽ ഇനി കെമിക്കലില്ലാതെ ഡൈ തയ്യാറാക്കാം

അകാല നര വെല്ലുവിളിയാകുന്നുണ്ടോ? അതോർത്ത് വിഷമിക്കേണ്ട ഈ​ പൊടിക്കൈ പരീക്ഷിക്കൂ

അകാല നര വെല്ലുവിളിയാകുന്നുണ്ടോ? അതോർത്ത് വിഷമിക്കേണ്ട ഈ​ പൊടിക്കൈ പരീക്ഷിക്കൂ

author-image
Lifestyle Desk
New Update
Hair Dye FI

ഹെയർ ഡൈ വീട്ടിൽ തയ്യാറാക്കാം | ചിത്രം: ഫ്രീപിക്

പ്രായമാകുമ്പോൾ തലമുടി നരയ്ക്കുന്നത് സ്വാഭാവികമാണ്. എന്നാൽ അകാലനര പലരേയും അലട്ടുന്ന പ്രശ്നമാണ്. ഇത് ഒരു വ്യക്തിയുടെ ആത്മവിശ്വാസത്തെ തന്നെ ബാധിച്ചേക്കും. 20കളിലും 30കളിലും ഇത്തരത്തിൽ മുടി നരയ്ക്കുന്നതതിന് ഹോർമോണൽ വ്യതിയാനം, ഭക്ഷണശീലം, കാലാവസ്ഥ എന്നിവയൊക്കെ കാരണമായേക്കാം. 

Advertisment

മുടിക്ക് നിറം നൽകുന്ന പിഗ്മെൻ്റുകളുടെ കുറവ് പരിഹരിക്കാൻ ഡൈ ചെയ്യുക എന്നതാണ് പലരും മുന്നിൽ കാണുന്ന പരിഹാരം. ഇതിനായി കടയിൽ നിന്നും പായ്ക്കറ്റി ഡൈകൾ വാങ്ങിക്കൂട്ടുന്നു. എന്നാൽ തലമുടിക്ക് നാച്യുറൽ ഗ്ലോ നൽകാൻ ധാരാളം കെമിക്കലുകളും അതിൽ ചേർത്തിട്ടുണ്ടാകാം. ഇത് മുടിയുടെ ആരോഗ്യത്തിന് ഹാനികരമാണ്. 

Also Read: ദിവസം മുഴുവൻ തലമുടി പട്ടുപോലിരിക്കും, രാവിലെ ഇത് ഒരു തുള്ളി പുരട്ടൂ

ഇത്തരം ഉത്പന്നങ്ങൾക്കു പകരം സ്വയം ചെയ്യാവുന്ന നാച്യുറൽ പ്രതിവിധികൾ പരീക്ഷിക്കൂ. 

Advertisment

ചേരുവകൾ

  • തേയിലപ്പൊടി
  • മൈലാഞ്ചി ഇല
  • കടുക്
  • വെള്ളം

തയ്യാറാക്കുന്ന വിധം 

അടി കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വച്ച് ഒരു ടേബിൾസ്പൂൺ കടുക് ചേർത്തു വറുക്കാം. ഇതിലേയ്ക്ക് ലഭ്യമെങ്കിൽ കറിവേപ്പിലയും ചേർക്കാം. ശേഷം അടുപ്പണച്ച് തണുക്കാൻ വയ്ക്കാം. തണുത്ത് കഴിഞ്ഞ് നന്നായി പൊടിച്ചെടുക്കാം. മറ്റൊരു പാനിൽ തേയില വെള്ളം തിളപ്പിച്ചെടുക്കാം. പൊടിയിലേയ്ക്ക് ഹെന്നപൗഡർ ചേർത്ത് കുറച്ച് തേയില വെള്ളവും ഒഴിച്ചിളക്കി യോജിപ്പിക്കാം. 

Also Read: കട്ടിയായി ഇടതൂർന്ന് മുടി വളരാൻ ആഴ്ചയിൽ ഒരിക്കൽ ഉപയോഗിക്കാം ഈ രഹസ്യക്കൂട്ട്

ഉപയോഗിക്കേണ്ട വിധം

എണ്ണ മയമില്ലാത്ത മുടിയിഴകൾ പല ഭാഗങ്ങളായി തിരിക്കാം. തയ്യാറാക്കിയ മിശ്രിതം വിരലകുളോ ബ്രെഷോ ഉപയോഗിച്ച് പുരട്ടാം. 30 മിനിറ്റ് വിശ്രമിക്കാം. ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് കഴുകി കളയാം. ഷാമ്പൂ ഉപയോഗിക്കരുത്.

ആഴ്ചയിൽ ഒരു തവണ ഇത് ഉപയോഗിച്ചു നോക്കൂ. 

Also Read: പട്ടുപോലുള്ള തലമുടി സ്വന്തമാക്കാം, ഒരു ഗ്ലാസ് കഞ്ഞിവെള്ളം മതി

ഇങ്ങനെയും തയ്യാറാക്കാം

തേയില വെള്ളത്തിനു പകരം വെളിച്ചെണ്ണയോ കറ്റാർവാഴജെല്ലോ ലഭ്യത അനുസരിച്ച് ഉപയോഗിക്കാവുന്നതാണ്. 

ഗുണങ്ങൾ

അകാല നര അകറ്റാൻ ഗുണപ്രദമായ ചേരുവകളാണ് ഇത് തയ്യാറാക്കാൻ ഉപയോഗിക്കുന്നത്. 
മുടിയുടെ നിറം വർധിപ്പിക്കുന്നു. 

താരൻ, ചൊറിച്ചിൽ, വീക്കം തുടങ്ങിയ പ്രശ്നങ്ങൾ കുറയ്ക്കും. 

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായിപ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: വേരുകളിൽ നിന്നു തന്നെ തലമുടി കരുത്തുറ്റതാകും, ദിവസവും ഇതിലൊന്ന് കഴിക്കൂ

Hair Beauty Tips Hair Style

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: