scorecardresearch

ഉലുവ ഇങ്ങനെ കുതിർത്തെടുത്ത് ഉപയോഗിക്കൂ, കട്ടിയും തിളക്കവുമുള്ള മുടിയിഴകൾ നേടാം

തലമുടി കൊഴിച്ചിൽ മുതൽ താരൻ വരെയുള്ള നിരവധി പ്രശ്നങ്ങൾക്കുള്ള പരിഹാരമാണ് ഉലുവ. എന്നാൽ അത് എങ്ങനെ ഉപയോഗിക്കണം എന്ന് അറിയാം

തലമുടി കൊഴിച്ചിൽ മുതൽ താരൻ വരെയുള്ള നിരവധി പ്രശ്നങ്ങൾക്കുള്ള പരിഹാരമാണ് ഉലുവ. എന്നാൽ അത് എങ്ങനെ ഉപയോഗിക്കണം എന്ന് അറിയാം

author-image
Lifestyle Desk
New Update
Fenugreek For Strong And Shiny Hair  FI

തലമുടിക്ക് കരുത്ത് നൽകാൻ പൊടിക്കൈ | ചിത്രം: ഫ്രീപിക്

പരമ്പരാഗത മുടി സംരക്ഷണ ശീലങ്ങളിൽ കറിവേപ്പിലയും ഉൾപ്പെടുന്നു. വേരുകളിൽ നിന്നു തന്നെ കരുത്ത പകർന്ന് മുടിയുടെ ആരോഗ്യത്തെ ബാധിക്കുന്ന മിക്ക പ്രശ്നങ്ങൾക്കും പ്രതിരോധം തീർക്കാൻ കറിവേപ്പിലയിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ സഹായിക്കും. ഇതിനൊപ്പം ചേർക്കാൻ പറ്റിയ മറ്റൊരു ചേരുവയാണ് കഞ്ഞിവെള്ളം. കഞ്ഞി വെള്ളത്തിൽ ധാരാളം അന്നജം അടങ്ങിയിട്ടുണ്ട്. മുടിക്കുള്ള നല്ലൊരു പ്രോട്ടീൻ ചികിത്സയാണ് ഇത്. മുടിയെ ശക്തിപ്പെടുത്തുന്ന ബയോട്ടിൻ, ഇനോസിറ്റോൾ എന്നിവയും വിറ്റാമിൻ സി, ഇ, എ തുടങ്ങിയ ധാരാളം പോഷകങ്ങളാണ് ഇതിൽ അടങ്ങിയിട്ടുള്ളത്.

Advertisment

Also Read: ദിവസവും ഡൈ ചെയ്ത് സമയം കളയേണ്ട, ഇത് ഒരു തവണ പുരട്ടി നോക്കൂ

ഇവ മാത്രമല്ല, ഉലുവയും ആരോഗ്യത്തിനും തലമുടി വളർച്ചക്കും ഏറെ ഗുണപ്രദമാണ്. ഉലുവ കഞ്ഞി മുതൽ ഉലുവ വെള്ളം വരെ നമ്മുടെ നിത്യ ജീവിതത്തിലെ ഭാഗമായി മാറിയിരിക്കുന്നു. ആരോഗ്യ കാര്യത്തിൽ ഏറെ ശ്രദ്ധ പുലർത്തുന്നവർ ഉലുവയുടെ ഗുണങ്ങൾ ശ്രദ്ധിക്കാതെ പോകില്ല. വിറ്റാമിൻ എ, വിറ്റാമിൻ സി, ധാരാളം നാരുകൾ എന്നിവ അടങ്ങിയ ഉലുവ വെള്ളത്തിൽ കുതിർത്തു കുടിക്കുന്നത് ദഹനാരോഗ്യത്തെ മാത്രമല്ല ശരീരത്തിൻ്റെ താപനില നിയന്ത്രിച്ചു നിർത്തുന്നതിനും സഹായിക്കും. 

Also Read: പനങ്കുല പോലുള്ള തലമുടി നേടാൻ നെല്ലിക്ക കൊണ്ടുള്ള രഹസ്യക്കൂട്ട്, ആഴ്ചയിൽ ഒരു തവണ ഉപയോഗിക്കൂ

ശരീരത്തിൻ്റെ ആരോഗ്യത്തിന് എന്നതു പോലെ തന്നെ തലമുടിയുടെ വളർച്ചയെ ത്വരിതപ്പെടുത്തുന്ന ഗുണങ്ങളും ഉലുവയിലുണ്ട്. താരൻ തടഞ്ഞു നിർത്തി മുടി കൊഴിച്ചിൽ ഒഴിവാക്കാനും ഇത് മികച്ചതാണ്. അതിൽ അടങ്ങിയിരിക്കുന്ന അമിനോ ആസിഡുകളാണ് തലമുടിയുടെ വളർച്ചയ്ക്ക് ഏറ്റവും അധികം പ്രയോജനപ്പെടുന്നത്. 

Advertisment

Also Read: കിടക്കുന്നതിനു മുമ്പ് ഈ ഹെയർ സെറം പുരട്ടൂ, മുടിയഴകിന് മറ്റൊന്നും വേണ്ട

Fenugreek For Strong And Shiny Hair  1
കഞ്ഞിവെള്ളം മുടി കഴുകാൻ ഉപയോഗിക്കാം | ചിത്രം: ഫ്രീപിക്

ചേരുവകൾ

  • ഉലുവ
  • കഞ്ഞിവെള്ളം
  •  കറിവേപ്പില

തയ്യാറാക്കുന്ന വിധം

  • രാത്രി മുഴുവൻ അൽപ്പം ഉലുവയും, ചോറും വെള്ളത്തിൽ കുതിർത്തു വയ്ക്കാം. 
  • അതിലേക്ക് കുറച്ച് ഉള്ളി തൊലിയും, കറിവേപ്പിലയും ചേർത്ത് തിളപ്പിക്കാം. 
  • തിളച്ച മിശ്രിതം തണുപ്പിക്കാൻ മാറ്റി വയ്ക്കുക. ശേഷം അരച്ചെടുക്കാം. 
  • അത് അരിച്ചെടുത്ത് ഒരു സ്പ്രേയർ കുപ്പിയിലേക്കു മാറ്റാം. 
  • ഒരാഴ്ച ഫ്രിഡ്ജിൽ സൂക്ഷിക്കാം. ശേഷം രാത്രിയിൽ കിടക്കുന്നതിനു മുമ്പായി തലമുടിയിൽ സ്പ്രേ ചെയ്യുക, രാവിലെ വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകി കളയാം. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇത് ഉപയോഗിച്ചു നോക്കാം.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായിപ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: ആഴ്ചകൾക്കുള്ളിൽ മുടി വളർച്ച മെച്ചപ്പെടുത്താം ഈ ഇല ഒരുപിടി ഉണ്ടെങ്കിൽ

Beauty Tips Hair Style

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: