scorecardresearch

ഉരുളക്കിഴങ്ങിൻ്റെ തൊലി മാറ്റി വച്ചോളൂ, നരച്ച മുടി മറയ്ക്കാൻ ഒരു വിദ്യയുണ്ട്

30കളിൽ തന്നെ തലമുടി നരയ്ക്കുന്നത് മാനസികമായി ഏറെ ബുദ്ധിമുട്ടിച്ചേക്കാം. തലമുടി കറുപ്പിക്കാൻ പാർലറിലേയ്ക്ക് ഓടുന്നതിനു പകരം വീട്ടിൽ തന്നെയുള്ള പ്രതിവിധികൾ ഉപയോഗിക്കൂ

30കളിൽ തന്നെ തലമുടി നരയ്ക്കുന്നത് മാനസികമായി ഏറെ ബുദ്ധിമുട്ടിച്ചേക്കാം. തലമുടി കറുപ്പിക്കാൻ പാർലറിലേയ്ക്ക് ഓടുന്നതിനു പകരം വീട്ടിൽ തന്നെയുള്ള പ്രതിവിധികൾ ഉപയോഗിക്കൂ

author-image
Lifestyle Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Hair Dye

പ്രകൃതിദത്തമായ ഹെയർ ഡൈ ഇനി സ്വയം തയ്യാറാക്കാം | ചിത്രം: ഫ്രീപിക്

നമ്മുടെ അടുക്കളയിൽ സാധാരണയായി കാണപ്പെടുന്ന ഉരുളക്കിഴങ്ങ് വെറും ഒരു പച്ചക്കറി മാത്രമല്ല, അത്ഭുതകരമായ ഒരു സൗന്ദര്യവർദ്ധക വസ്തു കൂടിയാണ്. പച്ചക്കറികൾ അരിയുന്ന കൂട്ടത്തിൽ നമ്മൾ നിസ്സാരമായി വലിച്ചെറിയുന്ന ഉരുളക്കിഴങ്ങ് തൊലികൾ ഉപയോഗിച്ച് മുടിയിലെ നര മാറ്റാമെന്ന് പറഞ്ഞാൽ ഒരുപക്ഷേ നിങ്ങൾ വിശ്വസിച്ചേക്കില്ല. എന്നാൽ രാസവസ്തുക്കൾ നിറഞ്ഞ ഹെയർ ഡൈകൾ ഉപയോഗിച്ച് മുടിയുടെ ആരോഗ്യം നശിപ്പിക്കുന്നവർക്ക് പ്രകൃതിദത്തമായ ഒരു മികച്ച പരിഹാരമാണ് ഇത്.

Advertisment

Also Read: ഇനി എന്നും തലമുടി തിളക്കമുള്ളതായിരിക്കും, ഈ കണ്ടീഷ്ണർ ഉപയോഗിക്കൂ

വളരെ ചെറുപ്പത്തിൽ തന്നെ നരച്ച മുടി പലരിലും കണ്ടിട്ടുണ്ടാകില്ലേ? 30കളിലും 40കളിലുമൊക്കെയാണ് തലമുടി നരയ്ക്കുക എന്നത് തെറ്റിദ്ധാരണ മാത്രമാണ്. ജനിതകപരമായ കാര്യങ്ങൾക്കൊണ്ടും, സമ്മർദ്ദം, ജീവിത ശൈലി എന്നിവ കൊണ്ടും മുടി അകാലമായി നരച്ചേക്കാം. മുടിക്ക് നിറം നൽകുന്ന മെലാനിൻ്റെ കുറവ് മൂലമാണ് ഇത് സംഭവിക്കുന്നത്. ഒരു തവണ ഇത് ട്രൈ ചെയ്തു നോക്കൂ

Also Read: ഒറ്റ ഉപയോഗത്തിൽ തലമുടി തിളക്കമുള്ളതാകും, മുറ്റത്തു നിൽക്കുന്ന ഈ പൂവ് മതി

ഉരുളക്കിഴങ്ങ് തൊലി 

  • ഉരുളക്കിഴങ്ങിൻ്റെ തൊലി പിഗ്മെൻ്റേഷൻ വർധിപ്പിച്ച് നരച്ച മുടിക്ക് നിറം നൽകാൻ ഏറെ ഗുണപ്രദമാണ്.
  • ഉരുളക്കിഴങ്ങ് തൊലിയിലേയ്ക്ക് രണ്ട് കപ്പ് വെള്ളം ഒഴിക്കാം.
  • 5 മിനിറ്റിനു ശേഷം ഇത് തിളപ്പിക്കാം. ശേഷം വെള്ളം തണുക്കാൻ മാറ്റി വയ്ക്കാം.
  • തണുത്ത വെള്ളത്തിൽ നിന്നും ഉരുളക്കിഴങ്ങിൻ്റെ തൊലി മാറ്റാം. വെള്ളം ഉപയോഗിച്ചു മുടി കഴുകാം.
  • ആഴ്ചയിൽ രണ്ടു തവണ ഇത് ഉപയോഗിക്കുന്നത് മികച്ച ഫലം നൽകും.

Also Read: തലമുടിയഴകിന് ചെമ്പരത്തി, ഈ ഒറ്റമൂലി ഉപയോഗിക്കൂ

ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

ആദ്യമായി ഉപയോഗിക്കുമ്പോൾ പാച്ച് ടെസ്റ്റ് ചെയ്തു നോക്കാൻ മറക്കരുത്. അലർജിയോ അസ്വസ്ഥകളോ ഇല്ലെന്ന് ഉറപ്പാക്കിയതിനു ശേഷം ഇത് സ്ഥിരമായി ഉപയോഗിക്കാം. 

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: ഒരു തവണ തയ്യാറാക്കിയാൽ ഈ എണ്ണ മാസങ്ങളോളം ഉപയോഗിക്കാം, ഇനി മുടിയിഴകൾക്ക് കരുത്തു നേടാൻ മറ്റൊരു വഴി വേണ്ട

Hair Beauty Tips Hair Style

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: