scorecardresearch

രാവിലെ ഇങ്ങനെ ചെയ്തു നോക്കൂ; മാറ്റം കണ്ടറിയാം

ശരീരത്തിനെയും മനസ്സിനെയും മാത്രമല്ല ജോലി സംബന്ധമായ പ്രശ്‌നങ്ങളില്‍ നിന്നു രക്ഷ നേടാനും ഈ ശീലങ്ങള്‍ സഹായിക്കുമെന്നു പറയുകയാണ് പോഷകാഹാര വിദഗ്ധയായ മിനാശി

രാവിലെ ഇങ്ങനെ ചെയ്തു നോക്കൂ; മാറ്റം കണ്ടറിയാം

ദിവസം മുഴുവന്‍ ഫ്രഷ്‌നസും ഉന്മേഷവും നിലനിര്‍ത്താനുളള പൊടിക്കൈകള്‍ പറയുകയാണ് പോഷകാഹാര വിദഗ്ധയായ മിനാശി . “ഞാന്‍ ഒരുപാടു വര്‍ഷങ്ങളായി പിന്തുടരുന്ന ശീലങ്ങളാണിവ. ശരീരത്തിനെയും മനസ്സിനെയും മാത്രമല്ല ജോലി സംബന്ധമായ പ്രശ്‌നങ്ങളില്‍ നിന്നു രക്ഷ നേടാനും ഈ ശീലങ്ങള്‍ സഹായിക്കുന്നു,” മിനാശി പറയുന്നു.

മിനാശി പിന്തുടരുന്ന ശീലങ്ങള്‍ എന്തൊക്കെയാണെന്നു നോക്കാം

ചായ്ക്കു മുന്‍പ് വെളളം കുടിക്കുക

രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ തന്നെ വെളളം കുടിക്കുന്നത് ദാഹം അകറ്റുന്നതിനൊപ്പം വയറും വൃത്തിയാക്കുന്നു. ഇതുവഴി കോശങ്ങള്‍, ഗ്രന്ഥികള്‍ എന്നിവ ഉള്‍പ്പെടുന്ന ലിംഫാറ്റിക്ക് സിസ്റ്റത്തിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കാവുന്നതാണ്. പ്രതിരോധശേഷി ഉറപ്പുവരുത്താനും ഇതിലൂടെ സാധിക്കുന്നു.

വൈറ്റമിന്‍ ഡി

രാവിലത്തെ സൂര്യ രശ്മികള്‍ ശരീരത്തിനു നല്ല ആരോഗ്യം നല്‍കും. ഇതില്‍ അടങ്ങിയിരിക്കുന്ന വൈറ്റമിന്‍ ഡി സന്ധി, കൈ കാലുകള്‍ എന്നിവയ്ക്ക് ഉറപ്പു നല്‍കുന്നതിനൊപ്പം മനസ്സിനു ഫ്രെഷ്‌നസും ഉറപ്പാക്കുന്നു.

വ്യായാമം

ദിനചര്യയില്‍ വ്യായാമം ഉള്‍പ്പെടുത്താന്‍ ശ്രമിക്കുക. വ്യായാമം ചെയ്യുമ്പോള്‍ ശരീരം ഉത്പാദിപ്പിക്കുന്ന എന്‍ഡോക്രൈന്‍ ദിവസം മുഴുവന്‍ ഉന്മേഷം നല്‍കുന്നു. ദിവസേനയുളള നടത്തം സ്‌ക്കിപ്പിങ് എന്നിവയും വ്യായാമത്തിനു സമാനമായ ഗുണം ചെയ്യും.

മെഡിറ്റേഷന്‍ ശീലമാക്കുക

ശ്വാസ സംബന്ധമായ വ്യായാമത്തിനു പ്രാധാന്യം നല്‍കാന്‍ ശ്രമിക്കുക. എഴുന്നേല്‍ക്കുമ്പോള്‍ കിടക്കയില്‍ ഇരുന്നു തന്നെ ചെയ്ത് ശീലമാക്കാവുന്ന വ്യായാമമാണിത്.

കൃത്യ സമയത്തു ആഹാരം കഴിക്കുക

പ്രാതലില്‍ പ്രോട്ടീന്‍ അധികമായ ഭക്ഷണം ഉള്‍പ്പെടുത്തുക. ഇത് ദിവസം മുഴുവന്‍ എനര്‍ജി നിലനിര്‍ത്താന്‍ സഹായിക്കുന്നു.

എല്ലാമല്ലെങ്കിലും ഇതില്‍ 2-3 ശീലങ്ങള്‍ ജീവിതത്തിന്റെ ഭാഗമാക്കിയാൽ തന്നെ മാറ്റം കണ്ടറിയാമെന്ന് മിനാശി കൂട്ടിച്ചേർത്തു.

Stay updated with the latest news headlines and all the latest Lifestyle news download Indian Express Malayalam App.

Web Title: Healthy morning checklist for you