scorecardresearch

ചുളിവുകളോ പാടുകളോ ഇല്ലാത്ത യുവത്വം തുളുമ്പുന്ന ചർമ്മം നേടാൻ ദിവസവും ഇത് കുടിക്കൂ

ശരീരത്തിൽ ജലാംശം നിലനിർത്തുന്നതിനൊപ്പം ചർമ്മത്തിൽ തിളക്കം നിലനിർത്തുന്നതിനും മുഖക്കുരു പോലെയുള്ള പ്രശ്നങ്ങൾ ഒഴിവാക്കുന്നതിനും സഹായിക്കുന്ന ഒരു ഹെൽത്തി ജ്യൂസ് പരിചയപ്പെടാം

ശരീരത്തിൽ ജലാംശം നിലനിർത്തുന്നതിനൊപ്പം ചർമ്മത്തിൽ തിളക്കം നിലനിർത്തുന്നതിനും മുഖക്കുരു പോലെയുള്ള പ്രശ്നങ്ങൾ ഒഴിവാക്കുന്നതിനും സഹായിക്കുന്ന ഒരു ഹെൽത്തി ജ്യൂസ് പരിചയപ്പെടാം

author-image
Lifestyle Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Juice For Glowing Skin  FI

ദിവസവും രാവിലെ ഇത് കുടിക്കു | ചിത്രം: ഫ്രീപിക്

ശരീരത്തിൻ്റെയും ചർമ്മത്തിൻ്റെയും ആരോഗ്യത്തിന് വെള്ളം കുടിക്കേണ്ടത് ആവശ്യമാണ്. ചർമ്മത്തിലെ ഈർപ്പം നിലനിർത്തി നിർജ്ജലീകരണം ഒഴിവാക്കുന്നതിന് ഇത് സഹായിക്കും. ഇത് ചുളിവുകൾ, മുഖക്കുരു, പാടുകൾ എന്നിവ അകറ്റി തിളക്കവും തെളിച്ചവുമുള്ള ചർമ്മം സ്വന്തമാക്കാൻ സഹായിക്കും. 

Advertisment

വെറുതെ വെള്ളം കുടിക്കുന്നതു കൂടാതെ കൊളാജൻ ഉത്പാദനത്തിനു സഹായിക്കുന്ന സിട്രസ് ജ്യൂസും ശീലമാക്കൂ. ഇതിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി ചർമ്മത്തിലെ ചുളിവുകൾ കുറച്ച് തിളക്കം നൽകുന്നു. സിട്രിക് ആസിഡിൻ്റെ സമ്പന്നമായ ഉറവിടമാണിത്. അത് ചർമ്മത്തിലെ മൃതകോസങ്ങളെ നീക്കം ചെയ്യാനും മുഖക്കുരുവിനെ തടയാനും സഹായിച്ചേക്കും. 

Also Read: ഇതൊരെണ്ണം മതി, മുഖക്കുരു മുതൽ പാടുകൾ വരെ അകറ്റാം

തിളക്കമുള്ള ചർമ്മം

സിട്രസിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി കൊളാജൻ ഉത്പാദനം വർധിപ്പിച്ച് ചർമ്മം തിളക്കമുള്ളതാക്കി തീർക്കുന്നു. 

മുഖക്കുരു

ചർമ്മ സുഷിരങ്ങളെ തുറന്ന് അടിഞ്ഞു കൂടിയ അഴുക്കും എണ്ണ മയവും നീക്കം ചെയ്ത് മുഖക്കുരുവിൻ്റെ സാധ്യതകൾ കുറയ്ക്കാൻ സിട്രിക് ആസിഡ് ഗുണകമരാണ്. 

Advertisment

Also Read: ഉറങ്ങുന്നതിനു മുമ്പ് മുഖം കഴുകാൻ ഇതുപയോഗിക്കൂ, ദിവസങ്ങൾക്കുള്ളിൽ മാറ്റം അറിയാം

ചുളിവുകൾ

സിട്രിക് ആസിഡ് മൃതകോശങ്ങളെ നീക്കം ചെയ്ത് ചർമ്മത്തിൽ പുതിയ കോശങ്ങൾ രൂപപ്പെടുന്നതിനു സഹായിക്കും. ഇത് അകാല വാർധക്യത്തിൻ്റെ ലക്ഷണങ്ങൾ ഇല്ലാതാക്കാൻ ഗുണകരമാണ്. 

ചർമ്മത്തിലെ പാടുകൾ

സിട്രസിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ ആൻ്റി ഓക്സിഡൻ്റുകളാൽ സമ്പന്നമാണ്. ഇത് ചർമ്മത്തിൽ ഈർപ്പം നിലനിർത്തുന്നു ഒപ്പം ഫ്രീ റാഡിക്കലുകളിൽ നിന്ന് സംരക്ഷിക്കുന്നു. 

Also Read: 60കളിലും അഴകാർന്ന തലമുടി, ബോളിവുഡ് നടി ഡിംപിൾ കപാഡിയയുടെ രഹസ്യക്കൂട്ട് ഇതാണ്

ഉപയോഗിക്കേണ്ട വിധം

സിട്രസ് പഴങ്ങൾ ജ്യൂസാക്കി ദിവസവും കുടിക്കാം. കൂടാതെ അതിൻ്റെ തൊലി ഉണക്കിപ്പൊടിച്ച് ഫെയ്സ് മാസ്കായി ഉപയോഗിക്കാം. സിട്രസ് ജ്യൂസ് ചർമ്മത്തിൽ പുരട്ടുന്നതും ഗുണകരമായേക്കും.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായിപ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: ടാൻ അകറ്റാൻ ഇനി ബ്ലീച്ച് ചെയ്യേണ്ട, ഒരു നുള്ള് മഞ്ഞൾപ്പൊടി മതി

Skin Care Beauty Tips skin

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: