ലോക്ക് ഡൗൺ കാലത്ത് വീണുകിട്ടിയ സമയം കുടുംബത്തിനൊപ്പം ഫലപ്രദമായി ആഘോഷിക്കുകയാണ് താരങ്ങൾ. ഇഷ്ടപ്പെട്ട കാര്യങ്ങൾ ചെയ്യാനും കുക്കിംഗ് പരീക്ഷണത്തിനുമൊക്കെ വേണ്ടി സമയം നീക്കി വയ്ക്കുന്നവരും ഏറെയാണ്. ലോക്ക്ഡൗൺ കാലത്ത് പാചകപരീക്ഷണങ്ങൾക്കായി സമയം കണ്ടെത്തിയ താരമാണ് റിമി ടോമി. ഒരു യൂട്യൂബ് ചാനലും റിമി ടോമി ആരംഭിച്ചിരുന്നു.
ഇപ്പോഴിതാ, പഞ്ചസാരയും മുട്ടയും മൈദയുമൊന്നും ചേർക്കാതെ വളരെ എളുപ്പം വീട്ടിൽ ഉണ്ടാക്കാവുന്ന ഒരു ഹെൽത്തി ഫ്രൂട്ട് കേക്കിന്റെ റെസിപ്പി പരിചയപ്പെടുത്തുകയാണ് റിമി.
നാടൻ ബീഫ് റോസ്റ്റ് ഉണ്ടാക്കുന്ന ഒരു വീഡിയോയും കുറച്ചുനാളുകൾക്ക് മുൻപ് റിമി പങ്കുവച്ചിരുന്നു. ലോക്ക്ഡൗൺ കാലമായതിനാൽ ദിവസവും എന്തെങ്കിലുമൊക്കെ പുതിയ വിഭവങ്ങൾ പരീക്ഷിച്ചു നോക്കുകയാണ് താനെന്നും റിമി പറഞ്ഞു.
കഴിഞ്ഞ ദിവസം ചിക്കൻ റോസ്റ്റ്, പെപ്പർ ചിക്കൻ, ഫിഷ് കറി, ഡേറ്റ്സ് പിക്കിൾ എന്നിവ വിജയകരമായി ഉണ്ടാക്കി നോക്കിയ അനുഭവവും റിമി ടോമി പങ്കുവച്ചിരുന്നു.
Read more: റിമിയുടെ ബീഫ് കറി തുടങ്ങി നദിയയുടെ മിക്സ്ചർ വരെ; താരങ്ങളുടെ ലോക്ക്ഡൗൺ റെസിപ്പികൾ പരീക്ഷിക്കാം