ചർമ്മം തിളക്കമുളളതാകാൻ ആഗ്രഹിക്കാത്തവരുണ്ടാകില്ല. അതിനുളള മാർഗം വീട്ടിൽ തന്നെയുണ്ട്. പ്രകൃതിദത്തമായ ചില വീട്ടുവൈദ്യങ്ങളിലൂടെ ചർമ്മത്തിന് തിളക്കം കൂട്ടാം. നിങ്ങൾക്ക് താൽപര്യമുണ്ടെങ്കിൽ അവ പരീക്ഷിക്കാമെന്ന് പോഷകാഹാര വിദഗ്‌ധ ലവനീത് ബത്ര പറയുന്നു.
എല്ലാവരെയും അമ്പരപ്പിക്കാനും, അതിശയകരമായ തിളക്കം ഉളളിൽനിന്നും ലഭിക്കാനും തക്കാളിയും ഇഞ്ചിയും മല്ലിയിലയും കൊണ്ടുളള ജ്യൂസിലൂടെ കഴിയുമെന്ന് അവർ പറയുന്നു. ഇവ മൂന്നും ചേർത്തുളള ജ്യൂസ് ദിവസവും രാവിലെ കുടിക്കുന്നത് ചർമ്മത്തിന് നല്ലതാണ്. ഈ പാനീയം ആരോഗ്യകരമാണെന്ന് മാത്രമല്ല രുചികരവുമാണ്.
Read More: വേനൽക്കാലത്ത് ചർമ്മ സംരക്ഷണത്തിന് റോസ് വാട്ടർ
View this post on Instagram
തക്കാളിയിലെ ആസ്ട്രിജെൻഡ് ഗുണങ്ങൾ ചർമ്മത്തിലെ അധിക സെബം ഉത്പാദനം കുറയ്ക്കാൻ സഹായിക്കുന്നു, ഇത് ബ്ലാക്ക്ഹെഡുകളും വൈറ്റ്ഹെഡുകളും ഉണ്ടാകുന്നത് കുറയ്ക്കും. സ്കിൻ ടോൺ കുറയ്ക്കുന്നതിനും ചർമ്മത്തിന്റെ ആരോഗ്യത്തെ നേരിട്ട് ബാധിക്കുന്ന ഒരു ഗട്ട് ഹെൽത്ത് ബൂസ്റ്ററായി പ്രവർത്തിക്കുന്നതിനും ഇഞ്ചി സഹായിക്കുമെന്ന് ബത്ര പറഞ്ഞു.
Read more: മുഖക്കുരുവിന് കാരണമാകുന്ന ഭക്ഷണങ്ങൾ