ഓടുമ്പോഴും വേഗത്തിൽ നടക്കുമ്പോഴും കാർഡിയോ വ്യായാമങ്ങൾ ചെയ്യുമ്പോഴെല്ലാം ശരീരം നന്നായി വിയർക്കാറുണ്ട്. ശരീരം ഇങ്ങനെ വിയർക്കുന്നത് ആരോഗ്യത്തിനും സൌന്ദര്യത്തിനും ഏറെ നല്ലതാണെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. വിയർക്കുമ്പോൾ അതെങ്ങനെ ശരീരത്തിന് ഗുണകരമാവുമെന്ന് വിശദീകരിക്കുകയാണ് ഫിസിക്കൽ ട്രെയിനറായ ഗുഞ്ചൻ.
- നന്നായി വിയർക്കുമ്പോൾ ശരീരത്തിലെ ദോഷകരമായ വസ്തുക്കൾ (ടോക്സിനുകൾ) പുറംതള്ളപ്പെടുകയാണ്. പ്രകൃതിദത്തമായ ഡിടോക്സിഫിക്കേഷനാണ് ഇതുവഴി നടക്കുന്നത്. ചര്‍മ്മത്തിലെ സുഷിരങ്ങള്‍ അഴുക്ക് കയറി അടഞ്ഞ് പോകാറുണ്ട്, വിയര്‍ക്കുമ്പോള്‍ സുഷിരങ്ങളില്‍ നിന്ന് ഇത് പുറന്തള്ളപ്പെടുകയും വൃത്തിയാവുകയും ചെയ്യും.
- ശരീരത്തിലെ സോഡിയം, പൊട്ടാസ്യം ലെവൽ ബാലൻസ് ചെയ്യാനും വിയർക്കൽ സഹായിക്കും. ശരീരത്തിൽ സാധാരണ അളവിൽ സോഡിയം കൂടുതലും പൊട്ടാസ്യം കുറവുമായിരിക്കും. വിയർക്കുമ്പോൾ നമ്മുടെ ശരീരം അമിതമായുള്ള സോഡിയത്തെ പുറന്തള്ളുകയാണ്, അതുവഴി ശരീരത്തിലെ ഇലക്ട്രോലൈറ്റ് ബാലൻസ് ചെയ്യാനാവും.
- നന്നായി വിയർത്തു കഴിയുമ്പോൾ ശരീരത്തിന് ക്ഷീണം അനുഭവപ്പെും. അതുവഴി നല്ല ഉറക്കവും കിട്ടും. മാത്രമല്ല ശരീരത്തിലെ ഇലക്ട്രോലൈറ്റ് ബാലൻസ് ചെയ്യപ്പെടുന്നതും ഉറക്കത്തെ മെച്ചപ്പെടുത്താൻ സഹായിക്കും.
- നന്നായി ഉറങ്ങിയാൽ പിറ്റേ ദിവസം കൂടുതൽ ഊർജ്ജത്തോടെ ജോലികൾ ചെയ്യാനാവും. ശരീരത്തിലെ ഫ്ളൂയിഡ് ബാലൻസും കാർഡിയോവസ്കുലർ ആരോഗ്യവും മെച്ചപ്പെടുത്താനും വിയർക്കൽ പ്രക്രിയയ്ക്ക് സാധിക്കും. അതുവഴി കൂടുതൽ ഉന്മേഷം തോന്നും.
- തലച്ചോറിലെ കോശങ്ങളുടെ ആരോഗ്യവും മെച്ചപ്പെടുന്നതിനൊപ്പം ഓർമശക്തി കുറേകൂടി ഷാർപ്പാവും.
- വിയർപ്പ് ചർമ്മത്തിന് പുതുമയും തിളക്കവും നൽകുന്നു. കൃത്യമായി വ്യായാമം ചെയ്യുന്നവരുടെ ചർമ്മം തിളങ്ങുന്നതും പുനരുജ്ജീവിപ്പിക്കുന്നതുമാവും. വിയർപ്പിന്റെ സഹായത്താൽ ശരീരത്തിലെ ദോഷകരമായ മാലിന്യങ്ങൾ പുറത്തേക്കു പോയതിനാലാണ് ഈ തിളക്കം.
- ഓരോ തവണ വിയർക്കുമ്പോഴും കൂടുതൽ വെള്ളം കുടിക്കാനുള്ള ത്വരയുണ്ടാവും. ഇതും ശരീരത്തിന് ഗുണകരമായ കാര്യമാണ്. വിയർത്തുകഴിയുമ്പോൾ ജലനഷ്ടം നികത്താൻ ആവശ്യത്തിന് വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.
വിയർപ്പ് നല്ലതാണ്, എന്നാൽ അമിതമായ വിയർപ്പിനെ സൂക്ഷിക്കണം. അമിതമായി വിയക്കുമ്പോൾ സോഡിയം ലെവൽ വല്ലാതെ കുറയുകയും ഇലക്ട്രോലൈറ്റ് ബാലൻസ് നഷ്ടപ്പെടുകയും ചെയ്യും. ഇത്തരം സാഹചര്യങ്ങളിൽ ഉപ്പിട്ട നാരങ്ങ വെള്ളം കുടിക്കുന്നക് നല്ലതാണ്. ഇലക്ട്രോലൈറ്റ് ലെവൽ ബാലൻസ് ചെയ്യാനും ഉന്മേഷം വീണ്ടെടുക്കാനും സാധിക്കും.