Latest News

സെൻസിറ്റീവ് ചർമ്മമുളളർ ഈ സിംപിൾ ടിപ്‌സുകൾ മനസ്സിൽ വയ്ക്കുക

നിങ്ങൾ വീടിനകത്താണെങ്കിലും സൺസ്ക്രീൻ പ്രയോഗിക്കുക

നിങ്ങളുടേത് സെൻ‌സിറ്റീവ് ചർമ്മമാണെങ്കിൽ, സൗന്ദര്യ സംരക്ഷണത്തിനായി പലവിധ പരീക്ഷണങ്ങൾ നടത്തുന്നതിനു മുമ്പ് രണ്ടുതവണ ചിന്തിക്കേണ്ടതുണ്ട്. വീക്കം, ചൊറിച്ചിൽ, ചുവപ്പ് എന്നിവ സ്ഥിരമായി അനുഭവിക്കുന്നവരുണ്ട്. ചർമ്മ സംരക്ഷണത്തിന്റെ ഭാഗമായി നിങ്ങൾ ചെയ്യാൻ പാടില്ലാത്ത ചില കാര്യങ്ങളെക്കുറിച്ചും ചില സിംപിൾ ടിപ്സുകളെക്കുറിച്ചും പറയുകയാണ് ഡോ.ജുഷ്യ സരിൻ.

കഠിനമായ സ്കിൻ‌കെയർ ഉൽപ്പന്നങ്ങൾ ഒഴിവാക്കുക

ആക്റ്റീവ്സ് അല്ലെങ്കിൽ എക്സ്ഫോളിയന്റുകൾ പോലുള്ള ഉൽപ്പന്നങ്ങൾ നിങ്ങളുടെ ചർമ്മത്തിന് ദോഷം ചെയ്യും. എ‌എ‌ച്ച്‌എ, ബി‌എ‌ച്ച്‌എ അല്ലെങ്കിൽ ഗ്ലൈക്കോളിക് ആസിഡ് എന്നിവ കെമിക്കൽ ഫോമിൽ അടങ്ങിയിരിക്കുന്ന ഉൽപ്പന്നങ്ങൾ അല്ലെങ്കിൽ ഫിസിക്കൽ രൂപത്തിൽ തരികളുള്ള സ്‌ക്രബുകൾ നിയന്ത്രിക്കാൻ ശ്രദ്ധിക്കുക.

എല്ലാ ഉൽപ്പന്നങ്ങളും വിശ്വസിക്കരുത്

സെൻ‌സിറ്റീവ് ചർമ്മത്തിനായി എല്ലാ ഓർഗാനിക് ഉൽ‌പ്പന്നങ്ങളെയും ആശ്രയിക്കാൻ‌ നിങ്ങൾ‌ പ്രലോഭിതരായേക്കാം, പക്ഷേ മറ്റേതൊരു ഘടകത്തെയും പോലെ അലർ‌ജിയോ മറ്റു ഇറിറ്റന്റ് റിയാക്ഷൻസോ ഉളളവ ഒഴിവാക്കുക. കാരണം ക്ലീൻ ആണെന്നും നാചുറൽ ആണെന്ന് പറഞ്ഞാലും അവയിൽ അടങ്ങിയിരിക്കുന്ന ചേരുവകളെക്കുറിച്ച് ഒരാൾക്ക് ശരിക്കും അറിയില്ല.

Read More: ഓയിലി സ്കിൻ പ്രശ്നങ്ങളോട് ഗുഡ്ബൈ പറയാൻ ചില ടിപ്സുകൾ

സൺസ്ക്രീൻ വിവേകത്തോടെ ഉപയോഗിക്കുക

നിങ്ങൾ വീടിനകത്താണെങ്കിലും സൺസ്ക്രീൻ പ്രയോഗിക്കുക. സിങ്ക് അല്ലെങ്കിൽ ടൈറ്റാനിയം ഓക്സൈഡ് അടങ്ങിയിരിക്കുന്ന എസ്പിഎഫ് 30 സൺസ്ക്രീൻ പ്രയോഗിക്കാൻ ഡോ.സരിൻ നിർദേശിച്ചു. “കെമിക്കൽ സൺസ്ക്രീനുകളുമായി താരതമ്യപ്പെടുത്തുമ്പോൾ, ഈ മിനറൽ സൺസ്ക്രീനുകൾ സെൻസിറ്റീവ് ചർമ്മത്തിലുണ്ടാക്കുന്ന പ്രതിപ്രവർത്തനം കുറവാണ്.”

കൂടുതൽ ഉൽപ്പന്നങ്ങൾ ഉപയോഗിക്കരുത്

നിങ്ങൾ‌ കൂടുതൽ‌ സ്കിൻ‌കെയർ‌ ഉൽ‌പ്പന്നങ്ങൾ‌ ഉപയോഗിക്കുമ്പോൾ സെൻ‌സിറ്റീവ് ചർമ്മത്തിൽ എന്തെങ്കിലും പ്രതികരണമുണ്ടാകാനുള്ള സാധ്യത വളരെ വലുതാണെന്ന് അവർ പറഞ്ഞു.

Get the latest Malayalam news and Lifestyle news here. You can also read all the Lifestyle news by following us on Twitter, Facebook and Telegram.

Web Title: Have sensitive skin keep these simple tips in mind521036

Next Story
Happy International Yoga Day 2020: ഇന്ന് അന്താരാഷ്ട്ര യോഗ ദിനംinternational yoga day, yoga day, happy yoga day, happy yoga day 2020, yoga day images, yoga day status, yoga day quotes, yoga day messages, yoga day sms, yoga day wallpapers, happy international yoga day, international yoga day images, happy international yoga day 2020, international yoga day wishes, രാജ്യാന്തര യോഗ ദിനം, യോഗദിനം, രാജ്യാന്തര യോഗ ദിനം ആശംസകള്‍, യോഗ ദിനം ആശംസകള്‍, യോഗ ദിനം സ്റ്റാറ്റസ്
The moderation of comments is automated and not cleared manually by malayalam.indianexpress.com