scorecardresearch
Latest News

Vishu 2022 Wishes: പ്രിയപ്പെട്ടവര്‍ക്ക് വിഷു ആശംസകള്‍ നേരാം

Happy Vishu 2022 Wishes, Photos, Images, Quotes, Status, Wallpaper, Messages, Whataspp Status: എല്ലാവർക്കും വിഷു ദിനാശംസകൾ

Vishu 2022 Wishes, vishu, ie malayalam

Happy Vishu 2022 Wishes, Photos, Images, Quotes, Status, Wallpaper, Messages, Whataspp Status: വിഷുവിനെ വരവേൽക്കാൻ ഒരുങ്ങുകയാണ് ഓരോ മലയാളിയും. ഓ​ണം ക​ഴി​ഞ്ഞാ​ൽ മലയാളിക്ക് ഏ​റ്റ​വും പ്ര​ധാ​ന​മാ​യ ആ​ഘോ​ഷ​മാ​ണ് വി​ഷു. മേ​ടം ഒ​ന്നാം തീ​യ​തി​യാ​ണ് വി​ഷു​ദി​വ​സ​മാ​യി ആഘോഷിക്കുന്നത്. ഇത്തവണ ഏപ്രിൽ 15 നാണ് വിഷു.

നരകാസുരന്‍ ശ്രീകൃഷ്ണനാല്‍ വധിക്കപ്പെട്ട ദിവസമാണ് വിഷുവായി ആഘോഷിക്കുന്നതെന്നാണ് ഒരു ഐതിഹ്യം. രാവണന്റെ കൊട്ടാരത്തിനുള്ളില്‍ വെയില്‍ തട്ടിയത് രാവണന് ഇഷ്ടപ്പെട്ടില്ല. അതിനാൽ സൂര്യനെ നേരെ ഉദിക്കാന്‍ രാവണന്‍ സമ്മതിച്ചില്ലെന്നും രാവണനെ രാമന്‍ വധിച്ചശേഷമാണ് സൂര്യന്‍ നേരെ ഉദിച്ചതാണ് വിഷുവായി ആഘോഷിക്കുന്നതെന്നും മറ്റൊരു വിശ്വാസവുമുണ്ട്.

വിഷുവുമായി ബന്ധപ്പെട്ട നിരവധിയേറെ ആചാരങ്ങൾ നമുക്കുണ്ട്. വിഷുക്കണിയാണ് ആചാരങ്ങളിൽ പ്രധാനപ്പെട്ട ഒന്ന്. വിഷു ദിവസത്തെ ഐശ്വര്യം നിറഞ്ഞ ആദ്യക്കാഴ്ച കണിയാവണമെന്നാണ് ആചാരം. കണ്ണടച്ച് കണിയ്ക്കു മുന്നിലെത്തിയാണ് കണി കാണൽ. കണിയുടെ ഐശ്വര്യവും സമൃദ്ധിയും ഒരു വർഷം മുഴുവൻ നീണ്ടുനിൽക്കുമെന്നാണ് വിശ്വാസം.

Vishu 2022 Wishes, vishu, ie malayalam
Vishu 2022 Wishes, vishu, ie malayalam
Vishu 2022 Wishes, vishu, ie malayalam
Vishu 2022 Wishes, vishu, ie malayalam

വിഷു കണിയെ ആശ്രയിച്ചാണ് ഒരുവർഷത്തെ ഫലം എന്ന വിശ്വാസവും വിഷുവിനെ സംബന്ധിച്ചിട്ടുണ്ട്. വിഷുകൈനീട്ടം, വിഷുസദ്യ, വിഷുക്കളി, വിഷുഫലം തുടങ്ങിയ വിഷുവുമായി ബന്ധപ്പെട്ട ആചാരങ്ങളും അനുഷ്ഠാനങ്ങളും നിരവധിയാണ്.

Stay updated with the latest news headlines and all the latest Lifestyle news download Indian Express Malayalam App.

Web Title: Happy vishu 2022 wishes images greetings