Happy Valentine’s Day 2022 Wishes Images, Quotes, Status, Messages, Wallpapers, Greetings and Pictures: ഓരോ വർഷവും വാലന്റൈൻസ് ഡേ എത്താനായി കാത്തിരിക്കുന്ന ഒരുപാട് പ്രണയിതാക്കളുണ്ട്. വർഷങ്ങളായി ഒളിപ്പിച്ചുവച്ച പ്രണയം തുറന്നു പറയാൻ ചിലർ ഈ ദിനം തിരഞ്ഞെടുക്കാറുണ്ട്. മറ്റു ചിലരാകട്ടെ, തന്റെ പ്രണയിനിക്ക് എന്നെന്നും ഓർമിക്കാൻ കഴിയുന്നതാകണം ഈ വാലന്റൈൻസ് ഡേ എന്നു ചിന്തിച്ച് സർപ്രൈസ് നൽകാറുണ്ട്.
സെന്റ് വാലന്റൈൻ എന്ന പുരോഹിതന്റെ ഓർമ ദിനമാണ് ഫെബ്രുവരി 14ന് വാലന്റൈൻസ് ദിനമായി ആചരിച്ചുതുടങ്ങിയതെന്നു കരുതപ്പെടുന്നു. അക്കാലത്ത് ക്ലോഡിയസ് രണ്ടാമൻ ആയിരുന്നു റോമിന്റെ ഭരണാധികാരി. യുദ്ധ തൽപരനായിരുന്ന അദ്ദേഹം യുവാക്കളായ സൈനികർ വിവാഹിതരാകാൻ പാടില്ലെന്ന നിബന്ധന കൊണ്ടുവന്നു.
എന്നാൽ രാജാവറിയാതെ പുരോഹിതനായ വാലന്റൈൻ സ്നേഹിക്കുന്നവരെ ഒരുമിപ്പിക്കാനായി രഹസ്യമായി വിവാഹങ്ങൾ നടത്തിക്കൊടുത്തു. ഇതറിഞ്ഞ രാജാവ് ഫെബ്രുവരി 14 നു വാലന്റൈന്റെ വധശിക്ഷ നടപ്പിലാക്കി. എഡി 270 ൽ ഫെബ്രുവരി പകുതിയോടെ അന്തരിച്ച വിശുദ്ധ വാലന്റൈന്റെ മരണ വാർഷികത്തോടനുബന്ധിച്ചാണ് ഈ ദിനം ആഘോഷിക്കുന്നതെന്നാണ് വിശ്വാസം.




പ്രണയം എന്നത് മനോഹരമായൊരു അനുഭവമാണ്. പ്രണയിക്കുന്നവർ ഈ ദിനത്തിൽ പരസ്പരം പ്രണയദിനാശംസകൾ കൈമാറാൻ മറക്കരുത്. അടുത്തുണ്ടെങ്കിലും അകലെയാണെങ്കിലും ആശംസാ കാർഡുകളിലൂടെയും കത്തുകളിലൂടെയും പ്രണയസന്ദേശങ്ങൾ പങ്കുവയ്ക്കാം.
Read More: Valentine’s Day 2020: പ്രണയത്തിന്റെ തീവണ്ടി യാത്രകൾ