Happy Valentine’s Day 2020: എല്ലാ വർഷവും ഫെബ്രുവരി 14 ന് പ്രണയദിനം ആഘോഷിക്കുന്നു. പ്രണയിതാക്കളാണ് ഈ ദിവസത്തിനായി കാത്തിരിക്കുന്നത്. സെന്റ് വാലന്റൈൻ എന്ന പുരോഹിതന്റെ ഓർമ ദിനമാണ് ഫെബ്രുവരി 14ന് വാലന്റൈൻസ് ദിനമായി ആചരിച്ചുതുടങ്ങിയതെന്ന് വിശ്വസിക്കപ്പെടുന്നു.
Happy Valentine’s Day: Who was St. Valentine and why do we celebrate on February 14?
അക്കാലത്ത് ക്ലോഡിയസ് രണ്ടാമൻ ആയിരുന്നു റോമിന്റെ ഭരണാധികാരി. യുദ്ധ തൽപരനായിരുന്ന അദ്ദേഹം യുവാക്കളായ സൈനികർ വിവാഹിതരാകാൻ പാടില്ലെന്ന നിബന്ധന കൊണ്ടുവന്നു. എന്നാൽ രാജാവറിയാതെ പുരോഹിതനായ വാലന്റൈൻ സ്നേഹിക്കുന്നവരെ ഒരുമിപ്പിക്കാനായി രഹസ്യമായി വിവാഹങ്ങൾ നടത്തിക്കൊടുത്തു. ഇതറിഞ്ഞ രാജാവ് ഫെബ്രുവരി 14 നു വാലന്റൈന്റെ വധശിക്ഷ നടപ്പിലാക്കി. എഡി 270 ൽ ഫെബ്രുവരി പകുതിയോടെ അന്തരിച്ച വിശുദ്ധ വാലന്റൈന്റെ മരണ വാർഷികത്തോടനുബന്ധിച്ചാണ് ഈ ദിനം ആഘോഷിക്കുന്നതെന്നാണ് ഐതിഹ്യം.
Happy Valentine’s Day 2020 Wishes: പ്രണയദിനാശംസകൾ കൈമാറാം
റോമൻ ജനതയുടെ ആഘോഷമായ ‘ലൂപ്പര്കാലിയ’യിൽനിന്നാണ് വാലന്റൈൻസ് ഡേയുടെ ഉത്ഭവമെന്നും കരുതപ്പെടുന്നുണ്ട്. വസന്തകാലത്തെ വരവേല്ക്കാന്, ‘ലൂപ്പര്ക്കസ്’ ദേവനെ പ്രീതിപ്പെടുത്തുന്നതിനായി നടത്തിയിരുന്ന ആഘോഷമായിരുന്നു ലൂപ്പര്കാലിയ. ഒരു പെട്ടിയിൽ നിന്ന് പുരുഷന്മാർ സ്ത്രീകളുടെ പേരുകൾ തിരഞ്ഞെടുക്കുന്നത് ആഘോഷങ്ങളുടെ ഭാഗമായിരുന്നു. ഉത്സവത്തിന്റെ അവധിക്കാലം ഇവർ ഒന്നിച്ചു ചെലവിടും. അവധിക്കാലം കഴിയുമ്പോൾ പലരും വിവാഹിതരാകുകയാണ് പതിവ്. അഞ്ചാം നൂറ്റാണ്ടിന്റെ അവസാനത്തോടെയാണ് ജെലാസിയസ് മാർപ്പാപ്പ വിശുദ്ധ വാലന്റൈൻ ആഘോഷിക്കുന്ന തീയതിയായി ലുപ്പർകാലിയ ആഘോഷങ്ങളുടെ സമയം തീരുമാനിച്ചത്.
ജോഫ്രി ചൗസറിന്റെ ‘ദി കാന്റർബറി ടെയ്ൽസി’ലെ കഥാപാത്രങ്ങളിലൊന്നാണ് സെന്റ് വാലന്റൈൻ.