Happy Valentine’s Day 2019 Wishes Images, Quotes, Status, Wallpapers, Greetings Card, SMS, Messages, Photos, Pictures, Pics: ലോകമെമ്പാടുമുള്ള പ്രണയിനികൾ ഇന്ന് വാലന്റൈൻസ് ഡേ ആഘോഷിക്കുകയാണ്. പ്രണയദിനത്തിൽ പ്രിയപ്പെട്ടവർക്ക് പ്രണയദിനാശംസകൾ കൈമാറാൻ മറക്കരുത്. അടുത്തുണ്ടങ്കിലും അകലെയാണെങ്കിലും പ്രണയസന്ദേശങ്ങൾ പങ്കുവയ്ക്കാം. ആശംസ കാർഡുകളിലൂടെയും കത്തുകളിലൂടെയും പ്രണയസന്ദേശങ്ങൾ പങ്കുവയ്ക്കാം.

ഒരാഴ്ച നീണ്ടു നിന്ന ആഘോഷങ്ങളുടെ അവസാനമാണ് ഇന്ന്. വാലന്റൈൻസ് വീക്കെന്നാണ് ഫെബ്രുവരി 7 മുതൽ 14 വരെയുള്ള ദിവസങ്ങൾ അറിയപ്പെടുന്നത്. ഇതിൽ ഓരോ ദിവസവും പ്രണയിക്കുന്നവർക്ക് സ്‌പെഷ്യലാണ്. ഓരോ ദിവസത്തിനും പ്രണയത്തോട് ചേർന്നു നിൽക്കുന്ന പേരുകളുമുണ്ട്. റോസ് ഡേ, പ്രൊപ്പോസ് ഡേ, ചോക്ളേറ്റ് ഡേ, ടെഡ്ഡി ഡേ, പ്രോമിസ് ഡേ, കിസ്സ് ഡേ, ഹഗ് ഡേ അങ്ങനെ പോകുന്നു ദിനങ്ങൾ.

ഒരാഴ്ച നീണ്ടുനിൽക്കുന്ന ആഘോഷങ്ങളുടെ അവസാനമാണ് ഫെബ്രുവരി 14, വാലന്റൈൻസ് ഡേ. പ്രണയത്തിനായി മാറ്റി വയ്ക്കപ്പെട്ട ഒരു ദിനം. പ്രണയിക്കാനായി ഞങ്ങൾക്കൊരു ദിനം ആവശ്യമില്ലെന്ന് കമിതാക്കൾ പറയുമെങ്കിലും ഈ ദിവസം ആഘോഷിക്കാത്തവർ വിരളമാണ്. പ്രണയിക്കുന്നവർക്ക് മാത്രമായൊരു ദിനം അതാണ് ഫെബ്രുവരി 14.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Lifestyle News by following us on Twitter and Facebook