/indian-express-malayalam/media/media_files/2025/09/05/happy-teachers-day-2025-2025-09-05-07-06-25.jpg)
Happy Teacher's Day 2025: അധ്യാപക ദിനം 2025
/indian-express-malayalam/media/media_files/2025/09/03/happy-teachers-day-2025-wishes-fi-2025-09-03-14-06-05.jpg)
Happy Teachers' Day 2025: ജീവിതത്തിൽ ഉയരങ്ങളിലെത്താൻ കൈകൾ തന്ന അധ്യാപകരെ ഓർക്കുന്നതിന് ഒരു ദിനം. അവരുടെ ജീവിതത്തിലെ മൂല്യങ്ങൾ പകർന്നുതന്ന് വിദ്യാർത്ഥികളിൽനിന്നും നമ്മെ ഓരോരുത്തരെയും സമൂഹത്തിൽ ഉത്തരവാദിത്വമുളള പൗരന്മാരാക്കി മാറ്റിയ അധ്യാപകർക്ക് മാത്രമായി ഒരു ദിനം.
/indian-express-malayalam/media/media_files/2025/09/04/teachers-day-2025-1-2025-09-04-10-44-15.jpg)
സെപ്റ്റംബർ 5 ന് രാജ്യമെങ്ങും അധ്യാപകദിനമായി ആചരിക്കുകയാണ്.
/indian-express-malayalam/media/media_files/2025/09/03/teachers-day-2025-1-2025-09-03-13-38-02.jpg)
ഇന്ത്യയിൽ ഡോ.എസ്.രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്റ്റംബർ അഞ്ചിനാണ് അധ്യാപകദിനമായി ആഘോഷിക്കുന്നത്. ഈ ദിവസം സ്കൂളുകളിലും കോളേജുകളിലും അധ്യാപകരെ ആദരിക്കുന്നതിന് പ്രത്യേക പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. കരയുമ്പോൾ ആശ്വസിപ്പിച്ച അധ്യാപകരെയും തളരുമ്പോൾ കരുത്ത് പകർന്ന് കൂടെനിന്ന അധ്യാപകരെയും വീണ്ടും കാണാനും അവർക്കൊപ്പം നിമിഷങ്ങൾ പങ്കിടാനും കൊതിക്കാത്തവരുണ്ടാകില്ല. അങ്ങനെയുളളവർക്ക് വേണ്ടിയുളളതാണ് അധ്യാപകദിനം.
/indian-express-malayalam/media/media_files/2025/09/04/teachers-day-2025-5-2025-09-04-10-45-55.jpg)
വിദ്യ പകർന്നുതന്നവരെ നേരിൽ കാണാൻ കഴിഞ്ഞില്ലെങ്കിലും നല്ലൊരു സന്ദേശത്തിലൂടെ നമുക്ക് അവരെ ഓർക്കാം. എസ്എംഎസ്സിലൂടെയോ ഫെയ്സ്ബുക്ക്, വാട്സ്ആപ്പ് മെസേജുകളിലൂടെയോ ആശംസ കാർഡുകളിലൂടെയോ അവർക്ക് ഈ ദിനം നമുക്ക് സമ്മാനിക്കാം.
/indian-express-malayalam/media/media_files/2025/09/04/teachers-day-2025-2-2025-09-04-10-44-38.jpg)
നിങ്ങൾ പഠിപ്പിച്ച രീതിയും പകർന്നു തന്ന അറിവും സ്നേഹവും കരുതലുമാണ് ഈ ലോകത്തിലെ തന്നെ മികച്ച ടീച്ചറായി നിങ്ങളെ മാറ്റുന്നത്. ഹാപ്പി ടീച്ചേഴ്സ് ഡേ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.