scorecardresearch

Happy Teachers’ Day 2023: Wishes Images, Quotes, Status, Messages, Photos, Pics, and Pictures: ഇന്ന് അധ്യാപകദിനം; പ്രിയ അധ്യാപകർക്ക് ആശംസകൾ നേരാം

Happy Teachers’ Day 2023: Wishes Images, Quotes, Status, Messages, Photos, Pics, and Pictures: രാജ്യത്തിന്റെ മുന്‍ രാഷ്ട്രപതി, ഡോ.എസ്.രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്റ്റംബർ അഞ്ച് ഇന്ത്യയിൽ അധ്യാപകദിനമായാണ് കൊണ്ടാടുന്നത്

Happy Teachers’ Day 2023: Wishes Images, Quotes, Status, Messages, Photos, Pics, and Pictures: രാജ്യത്തിന്റെ മുന്‍ രാഷ്ട്രപതി, ഡോ.എസ്.രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്റ്റംബർ അഞ്ച് ഇന്ത്യയിൽ അധ്യാപകദിനമായാണ് കൊണ്ടാടുന്നത്

author-image
Lifestyle Desk
New Update
Teachers Day | Happy Teachers Day | teachers day wishes | Teachers Day 2023| അധ്യാപകദിനം | teachers day quotes

Happy Teachers Day

Happy Teachers’ Day 2023: Wishes Images, Quotes, Status, Messages, Photos, Pics, and Pictures: ഇന്ത്യ ഇന്ന് അധ്യാപകദിനം ആചരിക്കുകയാണ്. രാജ്യത്തിന്റെ മുന്‍ രാഷ്ട്രപതി, ഡോ.എസ്.രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്റ്റംബർ അഞ്ച് ഇന്ത്യയിൽ അധ്യാപകദിനമായാണ് കൊണ്ടാടുന്നത്. ജീവിതത്തിലെ മൂല്യങ്ങൾ പകർന്നു തന്ന് വിദ്യാർത്ഥികളിൽ നിന്നും നമ്മെ ഓരോരുത്തരെയും സമൂഹത്തിൽ ഉത്തരവാദിത്വമുളള പൗരന്മാരാക്കി മാറ്റിയ അധ്യാപകർക്ക് മാത്രമായി ഒരു ദിനം. ജീവിതത്തിൽ ഉയരങ്ങളിലെത്താൻ കൈകൾ തന്ന അധ്യാപകരെ ഓർക്കുന്നതിനും ആശംസകള്‍ കൈമാറുന്നതിനും ഒരു ദിനം.

Advertisment

ഈ ദിനത്തിൽ വിദ്യ പകർന്നു തന്നവരെ നേരിൽ കാണാൻ കഴിഞ്ഞില്ലെങ്കിലും നല്ലൊരു സന്ദേശത്തിലൂടെ നമുക്ക് അവരെ ഓർക്കാം. എസ്എംഎസ്സിലൂടെയോ ഫെയ്സ്ബുക്ക്, വാട്സ്ആപ്പ് മെസേജുകളിലൂടെയോ ആശംസ കാർഡുകളിലൂടെയോ അവർക്ക് ഈ ദിനം നമുക്ക് സമ്മാനിക്കാം.

Dr S Radhakrishnan's Birthday as Teachers Day in India

തമിഴ്നാട്ടിലെ തിരുത്തണിയില്‍ ജനിച്ച എസ് രാധാകൃഷ്ണന്‍ ഫിലോസഫിയിലാണ് ബിരുദാനന്തര ബിരുദം നേടിയത്. അദ്ദേഹത്തിന്റെ ആദ്യ പുസ്തകമായ 'ദി ഫിലോസഫി ഓഫ് രവീന്ദ്രനാഥ ടാഗോർ' (1971 ൽ പുറത്തിറങ്ങിയത്) ആണ് ഇന്ത്യൻ തത്വശാസ്ത്രത്തിന് ലോകഭൂപടത്തിൽ സ്ഥാനം നേടിക്കൊടുത്തത്. ചെന്നൈ പ്രസിഡൻസി കോളേജിലും കൊൽക്കത്ത യൂണിവേഴ്സിറ്റിയിലും അധ്യാപകനായി സേവനം അനുഷ്ഠിച്ചു അദ്ദേഹം 1931 മുതൽ 1936 വരെ ആന്ധ്രപ്രദേശ് യൂണിവേഴ്സിറ്റിയിലെ വൈസ് ചാൻസിലർ ആയും പ്രവർത്തിച്ചു.

Advertisment

ആയിരത്തിത്തൊള്ളായിരത്തി മുപ്പതിയാറില്‍ ഇംഗ്ലണ്ടിലെ ഓക്‌സ്‌ഫോർഡ്‌ സര്‍വ്വകലാശാലയില്‍ 'ഈസ്റ്റേൺ റിലീജിയന്‍ ആന്റ് എത്തിക്സ്‌' എന്ന വിഷയം പഠിപ്പിക്കാൻ ക്ഷണിക്കപ്പെട്ടു.

അത്തരത്തില്‍ അക്കാദമിക പ്രഭാവം ഉള്ള ഒരു വ്യക്തിയുടെ, രാഷ്ട്രതന്ത്രജ്ഞന്റെ ജന്മദിനമാണ് ഇന്ത്യയില്‍ അധ്യാപാക ദിനമായി ആചരിക്കുന്നത്. ഇന്ത്യയില്‍ സെപ്റ്റംബര്‍ അഞ്ചിന് അധ്യാപകദിനം ആഘോഷിക്കുമ്പോള്‍ ലോകത്തെ ബാക്കിയിടങ്ങളില്‍ ഒക്ടോബര്‍ അഞ്ചിനാണ് അധ്യാപകദിനം.

ആയിരത്തിത്തൊള്ളായിരത്തി അറുപത്തിരണ്ടില്‍ ഇന്ത്യയുടെ രണ്ടാമത്തെ പ്രസിഡന്റായി സര്‍വ്വേപ്പള്ളി രാധാകൃഷ്ണന്‍ തിരഞ്ഞെടുക്കപ്പെട്ടതു മുതൽ അദ്ദേഹത്തിന്റെ ജന്മദിനം അധ്യാപകദിനമായി രാജ്യം ആഘോഷിക്കുന്നുണ്ട്. വിദ്യാഭ്യാസമേഖലയിൽ അദ്ദേഹത്തിന്റെ സംഭാവനകൾ കണക്കിലെടുത്താണ് അദ്ദേഹത്തിന്റെ ജന്മദിനം അധ്യാപകദിനമായി ആചരിച്ചു തുടങ്ങിയത്.

Teachers Day

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: