/indian-express-malayalam/media/media_files/2026/01/24/happy-republic-day-2026-fi-2026-01-24-10-24-28.jpg)
Republic Day 2026 Wishes and Greeting ideas: റിപ്പബ്ലിക് ദിനാശംസകൾ 2026
/indian-express-malayalam/media/media_files/2026/01/23/happy-republic-day-2026-5-2026-01-23-13-59-44.jpg)
ഇന്ത്യ അതിന്റെ 77-ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കാൻ ഒരുങ്ങുകയാണ്. ഇന്ത്യയിൽ എല്ലാ വർഷവും ജനുവരി 26നാണ് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നത്.
/indian-express-malayalam/media/media_files/2026/01/23/happy-republic-day-2026-1-2026-01-23-14-01-02.jpg)
1950ൽ ഇന്ത്യൻ ഭരണഘടന സ്ഥാപിച്ചതിന്റെ സ്മരണ പുതുക്കുകയാണ് ഓരോ റിപ്പബ്ലിക് ദിനവും.
/indian-express-malayalam/media/media_files/2026/01/23/happy-republic-day-2026-1-2026-01-23-17-07-59.jpg)
200 വർഷത്തിലേറെ നീണ്ട ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് രാജ്യം സ്വാതന്ത്ര്യം നേടിയതിന് പിന്നാലെ, ഡോ. ബാബാ സാഹേബ് അംബേദ്കര്‍ ചെയര്‍മാനായ ഡ്രാഫ്റ്റിംഗ് കമ്മിറ്റി ഭരണ ഘടന തയ്യാറാക്കി. 1949 നവംബർ 26ന് ഇന്ത്യൻ ഭരണഘടനാ അസംബ്ലി ഇന്ത്യൻ ഭരണഘടന അംഗീകരിച്ചു.
/indian-express-malayalam/media/media_files/2026/01/23/happy-republic-day-2026-fi-2026-01-23-17-05-25.jpg)
ബ്രീട്ടീഷുകാരുടെ ഗവണ്മെന്റ് ഓഫ് ഇന്ത്യ ആക്ട് 1935 പിൻവലിക്കപ്പെടുകയും 1950 ജനുവരി 26ന് ഇന്ത്യയുടെ ഭരണഘടന രാജ്യമെമ്പാടും പ്രാബല്യത്തിൽ വരികയും ചെയ്തു. ഇന്ത്യയുടെ പരമോന്നത ഭരണഘടന നിലവിൽ വന്നതിന്റെ ഓര്‍മ്മക്കായാണ് ജനുവരി 26 ന് രാജ്യം റിപ്പബ്ലിക് ദിനമായി ആഘോഷിക്കുന്നത്.
/indian-express-malayalam/media/media_files/2026/01/23/happy-republic-day-2026-2-2026-01-23-17-07-48.jpg)
നിരവധി സംസ്കാരങ്ങളും സമ്പന്നമായ ചരിത്രവും ഊർജ്ജസ്വലമായ പാരമ്പര്യവും കൈമുതലായിട്ടുള്ള ഒരു രാജ്യമാണ് ഇന്ത്യ. ഇന്ത്യയിൽ, റിപ്പബ്ലിക് ദിനം വളരെ ആവേശത്തോടെയും ആഘോഷങ്ങളോടെയുമാണ് ആചരിക്കപ്പെടുന്നത്. ഇന്ത്യയുടെ വൈവിധ്യവും ഐക്യവും ഉയർത്തിക്കാട്ടുന്ന ഗംഭീരമായ പ്രദർശനങ്ങൾ റിപ്പബ്ലിക് ദിന ആഘോഷങ്ങളുടെ ഭാഗമാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us