scorecardresearch

Happy Republic Day 2023 Wishes: റിപ്പബ്ലിക് ദിനാശംസകൾ കൈമാറാം

Happy Republic Day 2023 Wishes Images, Quotes, Status, Wallpapers, Messages, Photos, Pics: ഈ ദിവസത്തിന്റെ പ്രാധാന്യം നിലനിർത്താൻ എല്ലാ വർഷവും ഇന്ത്യയുടെ തലസ്ഥാനനഗരിയായ ഡൽഹിയിൽ സൈനിക പരേഡുകളും സാംസ്കാരിക പരിപാടികളും നടത്തപ്പെടുന്നു

Republic Day, Republic Day wishes, ie malayalam

Happy Republic Day 2023 Wishes Images, Quotes, Status, Wallpapers, Messages, Photos, Pics: രാജ്യം 74-ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുകയാണ്. ഇന്ത്യയുടെ പരമോന്നത ഭരണഘടന നിലവിൽ വന്നതിന്‍റെ ഓര്‍മ്മയ്ക്കായാണ് ജനുവരി 26ന് രാജ്യം റിപ്പബ്ലിക് ദിനമായി ആഘോഷിക്കുന്നത്. എല്ലാ വർഷവും ഈ ദിവസം വിപുലമായ പരിപാടികൾ നടക്കും.

1947 ഓഗസ്റ്റ് 15-ന് ഇന്ത്യ ബ്രീട്ടീഷ് ഭരണത്തിൽ നിന്ന് സ്വാതന്ത്ര്യം നേടിയതിനു ശേഷം ഡോ. ബാബാ സാഹേബ് അംബേദ്കര്‍ ചെയര്‍മാനായ ഡ്രാഫ്റ്റിംഗ് കമ്മിറ്റി ഭരണ ഘടന തയ്യാറാക്കി. ബ്രീട്ടീഷുകാരുടെ ഗവണ്‍മെന്‍റ് ഓഫ് ഇന്ത്യ ആക്ടിനെ (1935) പിൻവലിച്ച് 1950 ജനുവരി 26നാണ് ഇന്ത്യയുടെ ഭരണഘടന രാജ്യമെമ്പാടും നിലവിൽ വന്നത്.

ഈ ദിവസത്തിന്റെ പ്രാധാന്യം നിലനിർത്താൻ എല്ലാ വർഷവും ഇന്ത്യയുടെ തലസ്ഥാനനഗരിയായ ഡൽഹിയിൽ സൈനിക പരേഡുകളും സാംസ്കാരിക പരിപാടികളും നടത്തപ്പെടുന്നു. സൈനിക പരേഡ് രാഷ്ട്രപതി ഭവനിൽ നിന്നും തുടങ്ങി രാജ്‌പഥിൽ കൂടി ചരിത്ര പ്രസിദ്ധമായ ചെങ്കോട്ടയിൽ ചെന്ന് അവസാനിക്കുകയാണ് പതിവ്.

Republic Day Special Price | This limited offer gives you an annual subscription at Rs 999 along with added benefits. Click to see offer

ഇന്ത്യയുടെ കരുത്തായ കരസേന, നാവികസേന, വ്യോമസേന എന്നിവരുടെ പൂർണപങ്കാളിത്തവും റിപ്പബ്ലിക് ദിന പരേഡിന്റെ സവിശേഷതാണ്. പരേഡിനൊപ്പം തന്നെ, ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യം കാണിക്കുന്ന ഒരു പാട് കാഴ്ചകളും റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായി ഓരോ വർഷവും പ്രദർശിപ്പിക്കപ്പെടുന്നു.

Republic Day, Republic Day wishes, ie malayalam
Republic Day, Republic Day wishes, ie malayalam
Republic Day, Republic Day wishes, ie malayalam
Republic Day, Republic Day wishes, ie malayalam

Stay updated with the latest news headlines and all the latest Lifestyle news download Indian Express Malayalam App.

Web Title: Happy republic day 2023 wishes images quotes status wallpapers messages photos pics