Happy Eid-ul-Fitr 2020: Eid Mubarak Wishes images, quotes, status, messages, photos, pics, and greetings: ഹിജ്റ വർഷ പ്രകാരം ഒൻപതാമത്തെ മാസമാണ് റമസാൻ. ഇസ്‌ലാമിക കലണ്ടറായ ഹിജ്റയിലെ ഒരു മാസത്തിന്റെ പേരാണ് റമസാൻ (റമദാൻ എന്നും പറയാറുണ്ട്). ഇസ്‌ലാമിക വിശ്വാസ പ്രകാരം ഏറ്റവും അനുഗ്രഹീതവും പുണ്യവും ഭയഭക്തിനിർഭരവും ആത്മീയമായി വളരെ ഗുണപരവുമായ മാസമായാണ് റമസാനെ കരുതിപ്പോരുന്നത്. മാസപ്പിറവി കണ്ടുകഴിഞ്ഞാൽ പിന്നെയുള്ള ഒരു മാസക്കാലം വിശ്വാസികള്‍ക്ക് ആത്മസംസ്‌കരണത്തിന്റെ നാളുകളാണ്.
പുണ്യങ്ങളുടെ പെരുമഴക്കാലമാണ് വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഈ മാസം. ജീവിതകാലത്ത് ചെയ്ത എല്ലാ തിന്മകളെയും കരിച്ചുകളയാൻ റമസാനിലെ ആരാധന കർമങ്ങൾക്ക് സാധിക്കുമെന്നാണ് ഇസ്‌ലാം വിശ്വാസികളുടെ പ്രതീക്ഷ. നരകവാതിൽ കൊട്ടിയടക്കപ്പെടുകയും സ്വർഗവാതിൽ തുറക്കപ്പെടുകയും പിശാച് ബന്ധനസ്ഥനാക്കപ്പെടുകയും ചെയ്യുന്നു ഈ മാസത്തിൽ. ശാരീരികമായും ആത്മീയമായുമുള്ള ശുദ്ധീകരണമാണ് നോമ്പിന്റെ സുപ്രധാന ലക്ഷ്യം. ആഹാര നിയന്ത്രണമാണ് നോമ്പിന്റെ ഭൗതിക ഗുണങ്ങളിൽ ഏറ്റവും പ്രധാനം.
അച്ചടക്കവും വിശുദ്ധിയും ദൈവഭക്തിയും സഹജീവി സ്നേഹവും പരോപകാരപ്രിയവും ഉള്ള വിശ്വാസി സമൂഹത്തെ രൂപപ്പെടുത്താനുള്ള പരിശീലനകാലം കൂടിയാണ് റമസാൻ. യഥാർഥ മുസ്‌ലിം എങ്ങനെയാകണമെന്നാണോ സൃഷ്ടാവ് ആഗ്രഹിക്കുന്നത്, അതിലേയ്ക്ക് മനസിനെയും ശരീരത്തെയും പാകപ്പെടുത്താൻ ഈ പരിശീലനം വിശ്വാസിയെ പ്രാപ്തനാക്കും.
പ്രിയപ്പെട്ടവർക്ക് റമസാൻ ആശംസകൾ നേരാം
Happy Eid-ul-Fitr 2020: Eid Mubarak Wishes images, quotes, status, messages, photos, pics, and greetings
Read Also: Ramadan 2019: റംസാന്‍ പുണ്യമാസം – അറിയേണ്ടതെല്ലാം
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Lifestyle News by following us on Twitter and Facebook