scorecardresearch

Raksha Bandhan 2025: രക്ഷാബന്ധൻ 2025: ഐതിഹ്യം, പ്രാധാന്യം, തീയതി, അറിയേണ്ടതെല്ലാം

Raksha Bandhan 2025: സഹോദര സഹോദരീ ബന്ധത്തിൻ്റെ ദൃഢത ഊട്ടിഉറപ്പിക്കുന്നതിനായി ആചരിക്കുന്ന ഒന്നാണ് രക്ഷാബന്ധൻ

Raksha Bandhan 2025: സഹോദര സഹോദരീ ബന്ധത്തിൻ്റെ ദൃഢത ഊട്ടിഉറപ്പിക്കുന്നതിനായി ആചരിക്കുന്ന ഒന്നാണ് രക്ഷാബന്ധൻ

author-image
Lifestyle Desk
New Update
Happy Rakshabandhan 2025 Wishes FI

Happy Raksha Bandhan 2025 | ചിത്രം: (ഫ്രീപിക്)

Happy Raksha Bandhan 2025: രക്ഷാബന്ധൻ എന്നതു കൊണ്ട് സംരക്ഷണത്തിൻ്റെയും കടമയുടെയും പരിചരണത്തിൻ്റെയും ബന്ധം എന്നാണ അർത്ഥമാക്കുന്നത്. പരസ്പര സ്നേഹവും സംരക്ഷണവും പ്രകടിപ്പിക്കുന്നതിനായി അന്നേ ദിവസം സഹോദരിമാർ സഹോദരൻ്റെ കൈത്തണ്ടയിൽ രാഖി എന്ന് അറിയപ്പെടുന്ന വർണ നൂലുകൊണ്ടുള്ള ചരട് അണിയിക്കും. 

Advertisment

Happy Rakshabandhan 2025 Wishes 1
Happy Raksha Bandhan 2025 | ചിത്രം: (ഫ്രീപിക്)

രക്ഷാബന്ധൻ ഭഗവാൻ കൃഷ്ണൻ്റെയും ദ്രൗപതിയുടെയും കഥയിൽ നിന്നും ഉരുത്തിരിഞ്ഞ ആചാരമാണെന്ന് വിശ്വസിക്കപ്പെടുന്നു. ഹൈന്ദവ പുരാണമനുസരിച്ച് കൃഷ്ണൻ്റെ വിരൽ മുറിഞ്ഞതിനെത്തുടർന്ന് ദ്രൗപതി അതീവ ദുഖിതയായി. രക്തസ്രാവം നിർത്താൻ ദ്രൗപതി തൻ്റെ സാരിയുടെ ഒരു കഷ്ണം കീറി കൃഷ്ണൻ്റെ വിരലിൽ കെട്ടി. രക്ഷാബന്ധൻ ദിനത്തിൽ രാഖി കെട്ടുന്നതിൻ്റെ പിന്നിൽ ഈ ഐതിഹ്യമാണ്. 

Happy Rakshabandhan 2025 Wishes 2
Happy Raksha Bandhan 2025 | ചിത്രം: (ഫ്രീപിക്)

രക്ഷാബന്ധൻ ദിനത്തിൽ സഹോദരിമാർ സഹോദൻമാരെ ആരതി ഉഴിയുകയും തിലകം ചാർത്തി കൊടുക്കകയും ചെയ്യും. ഒടുവിൽ രാഖി കെട്ടുകയും ചെയ്യും. ഇതിനു പകരമായി സഹോദരൻമാർ തൻ്റെ സഹോദരിമാരെ സംരക്ഷിക്കുമെന്ന് ഉറപ്പ് നൽകിക്കൊണ്ട് സ്നേഹത്തിൻ്റെ അടയാളമായി അവർക്ക് സമ്മാനങ്ങളോ പണമോ നൽകും. 

Happy Rakshabandhan 2025 Wishes 3
Happy Raksha Bandhan 2025 | ചിത്രം: (ഫ്രീപിക്)

ഹിന്ദു മാസമായ ശ്രാവണയുടെ അവസാന ദിവസമായ പൂർണ്ണചന്ദ്ര ദിനത്തിലാണ് ഈ ആഘോഷം നടക്കുന്നത്. ഈ വർഷം 2025 ഓഗസ്റ്റ് 9 ശനിയാഴ്ചയാണ് രക്ഷാബന്ധൻ. 

Advertisment

രാഖി കെട്ടുന്നതിൽ മാത്രമല്ല അന്നേ ദിവസം ഇഷ്ട സമ്മാനങ്ങൾ നൽകാനും ഒരുമിച്ച് സമയം ചിലവഴിക്കാനും, ഇഷ്ട വിഭവങ്ങൾ ഒരുമിച്ചിരുന്നു കഴിക്കാനും ശ്രമിക്കാം.

Festival

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: