Happy Rose Day Wishes, Quotes, Messages, Images: പ്രണയിക്കുന്നവർക്കായൊരു ദിനം അതാണ് വാലന്റൈൻസ് ഡേ. ഫെബ്രുവരി 14ൽ മാത്രമൊതുങ്ങുന്നില്ല ആഘോഷം. അതിന് മുൻപുള്ള ഒരാഴ്ച വരെ ആഘോഷിക്കുകയാണ് കമിതാക്കൾ. വാലന്റൈൻസ് വീക്കെന്നാണ് ഫെബ്രുവരി 7 മുതൽ 14 വരെയുള്ള ദിവസങ്ങൾ അറിയപ്പെടുന്നത്. ഇതിൽ ഓരോ ദിവസവും ഇവർക്ക് സ്‌പെഷ്യലാണ്. ഓരോ ദിവസത്തിനും പ്രണയത്തോട് ചേർന്നു നിൽക്കുന്ന പേരുകളുമുണ്ട്. റോസ് ഡേ, പ്രൊപ്പോസ് ഡേ, ചോക്ളേറ്റ് ഡേ, ടെഡ്ഡി ഡേ, പ്രോമിസ് ഡേ, കിസ്സ് ഡേ, ഹഗ് ഡേ അങ്ങനെ പോകുന്നു ദിനങ്ങൾ.
പ്രണയിനിയോട് പ്രണയം തുറന്നു പറയാൻ കാത്തിരിക്കുന്നവരാണോ ?. എങ്കിൽ ഇനി വൈകിക്കേണ്ട. പ്രൊപ്പോസ് ഡേയായ ഫെബ്രുവരി 8 നു തന്നെ പ്രണയം തുറന്നു പറഞ്ഞോളൂ. പ്രണയം പറയാനിരിക്കുന്നവരുടെ ദിനമാണ് ഫെബ്രുവരി 8. ഒരാളോട് ഇഷ്‌ടം തോന്നിയാൽ അത് മുഖത്ത് നോക്കി പറയാനും അതിനൊരുത്തരം കിട്ടാനും കാത്തിരിക്കുന്നവരുടെ ദിനം.
ഒരാഴ്ച നീണ്ടുനിൽക്കുന്ന ആഘോഷങ്ങളുടെ അവസാനമാണ് ഫെബ്രുവരി 14, വാലന്റൈൻസ് ഡേ. പ്രണയത്തിനായി മാറ്റി വയ്ക്കപ്പെട്ട ഒരു ദിനം.