Happy Promise Day 2019 Date: വർഷങ്ങൾ കഴിയുന്തോറുംം വാലന്റൈൻസ് ഡേ ആഘോഷങ്ങൾക്ക് ലോകത്താകമാനം പകിട്ട് കൂടി വരികയാണ്. പ്രണയം ഒരു നോവാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ പ്രണയിനിയോട് അതുവരെ പറയാതെ മനസിൽ ഒളിച്ചുവച്ച പ്രണയം തുറന്നു പറയുന്നു. അടുത്ത പ്രണയദിനത്തിലും നമ്മുടെ സ്നേഹം ഇതുപോലെ നിലനിൽക്കട്ടെ എന്നാണ് ഓരോ പ്രണയദിനം കടന്നുപോകുമ്പോഴും കാമുകി കാമുകന്മാർ പരസ്പരം പറയുന്നത്.

വാലന്റൈൻസ് ഡേ വീക്കിൽ ഫെബ്രുവരി 11 ആണ് പ്രോമിസ് ഡേയായി ആഘോഷിക്കുന്നത്. എപ്പോഴും ഒരുമിച്ച് ഉണ്ടാകുമെന്ന് പ്രണയിക്കുന്നവർ പരസ്പരം വാക്ക് കൊടുക്കുന്ന ദിനമാണിത്. പലരും പ്രോമിസ് ഡേയിൽ വിശ്വസിക്കുന്നില്ലെങ്കിലും, പ്രണയിക്കുന്നവർക്ക് തങ്ങളുടെ സ്നേഹം പ്രകടമാക്കാനുള്ള അവസരമാണിത്.

ഫെബ്രുവരി 14 ന് വാലന്റൈൻസ് ഡേയ്ക്ക് പ്രണയിനിക്ക് സ്പെഷ്യൽ ഡേ ആക്കി മാറ്റാനാണ് ഓരോരുത്തരും ശ്രമിക്കേണ്ടത്. ഒരുമിച്ചൊരു യാത്ര പോകുന്നതും സർപ്രൈസ് സമ്മാനങ്ങൾ നൽകുന്നതും നല്ല ആശയമായിരിക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Lifestyle News by following us on Twitter and Facebook