/indian-express-malayalam/media/media_files/2026/01/14/happy-pongal-2026-fi-2026-01-14-15-06-08.jpg)
Happy Pongal 2026: പൊങ്കൽ ആശംസകൾ 2026
/indian-express-malayalam/media/media_files/2026/01/14/happy-pongal-2026-1-2026-01-14-15-07-01.jpg)
മലയാളികൾക്ക് ഓണമെന്ന പോലെയാണ് തമിഴർക്ക് പൊങ്കൽ. തമിഴ്നാട്ടുകാരുടെ വിളവെടുപ്പ് ഉത്സവമാണ് പൊങ്കൽ.
/indian-express-malayalam/media/media_files/2026/01/14/happy-pongal-2026-2-2026-01-14-15-07-01.jpg)
തൈമാസത്തിന്റെ തുടക്കത്തിലാണ് പൊങ്കൽ. നാലുദിവസം നീണ്ടുനിൽക്കുന്നതാണ് പൊങ്കൽ ആഘോഷം.
/indian-express-malayalam/media/media_files/2026/01/14/happy-pongal-2026-3-2026-01-14-15-07-01.jpg)
ബോഗി പൊങ്കലോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമാവുക. വിള നന്നാവാൻ ലഭിച്ച നല്ല കാലാവസ്ഥയ്ക്ക് സൂര്യദേവനോട് നന്ദിപറയുന്ന ചടങ്ങാണ് ബോഗി പൊങ്കലിൽ ആദ്യം ചെയ്യുന്നത്. ഇതിനൊപ്പം പഴയസാധനങ്ങൾ തീയിലിട്ടു കത്തിക്കുന്ന ചടങ്ങുകളും നടക്കും.
/indian-express-malayalam/media/media_files/2026/01/14/happy-pongal-2026-4-2026-01-14-15-07-01.jpg)
രണ്ടാം ദിനമാണ് തൈപ്പൊങ്കൽ. വീട്ടുമുറ്റത്ത് വർണാഭമായ കോലം വരച്ചാണ് തൈപ്പൊങ്കലിനെ വരവേൽക്കുന്നത്. വീടിനുമുന്നിൽ അടുപ്പുകൂട്ടി പൊങ്കൽ പായസമുണ്ടാക്കുന്നത് ഈ ദിനമാണ്.
/indian-express-malayalam/media/media_files/2026/01/13/happy-pongal-fi-2026-01-13-13-58-21.jpg)
മൂന്നാം ദിനം മാട്ടുപ്പൊങ്കലാണ്. കർഷകരാണ് ഈ ദിനം ആവേശത്തോടെ ആഘോഷിക്കുന്നത്. കന്നുകാലികളെ എണ്ണയും മഞ്ഞളും തേച്ച് കുളിപ്പിച്ച് ഭസ്മവും വർണപ്പൊടികളും അണിയിച്ച് പൂജകൾ നടത്തുന്നത് ഈ ദിവസമാണ്. മാട്ടുപൊങ്കലിനാണ് പ്രസിദ്ധമായ ‘ജല്ലിക്കെട്ട്’ നടക്കാറുള്ളത്. കാണും പൊങ്കൽ ആഘോഷത്തോടെയാണ് പൊങ്കലിന് സമാപനമാവുക.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us