Happy Pongal 2020 Whatsapp Wishes Images, Status, Quotes, Wallpapers, Messages, Photos: പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്ന ഉത്സവങ്ങളിൽ ഒന്നാണ് പൊങ്കൽ. തമിഴ്‌നാട്ടുകാരുടെ വിളവെടുപ്പ് ഉത്സവമാണിത്. മലയാളികൾക്ക് ഓണമെന്ന പോലെയാണ് തമിഴർക്ക് പൊങ്കൽ. തൈമാസത്തിന്‍െറ തുടക്കത്തില്‍ ജാതി, മത വ്യത്യാസമില്ലാതെ ആഘോഷിക്കുന്ന പൊങ്കൽ നാലുദിവസങ്ങളിലായാണ് നടക്കുക. ജനുവരി 15 മുതൽ 18 വരെയാണ് ഈ വർഷത്തെ പൊങ്കൽ ആഘോഷം. വിളവെടുപ്പ് ഉത്സവം കൂടിയാണ് പൊങ്കൽ.
തമിഴ്‌നാട്ടുകാരുടെ വിളവെടുപ്പ് ഉത്സവമാണ് പൊങ്കല്‍. തൈമാസത്തിന്‍െറ തുടക്കത്തില്‍ ജാതി, മത വ്യത്യാസമില്ലാതെ നാലു ദിവസങ്ങളിലാണ് പൊങ്കല്‍ ആഘോഷിക്കുന്നത്. സംക്രാന്തി എന്ന പേരില്‍ ആന്ധ്രപ്രദേശ്, കര്‍ണാടക എന്നിവിടങ്ങളിലും ആഘോഷിക്കാറുണ്ട്.
മകരയ്ക്കൊയ്ത്ത് കഴിഞ്ഞ് പത്തായം നിറയുമ്പോഴാണ് സമൃദ്ധിയുടെ ദിനങ്ങളുമായി പൊങ്കൽ എത്തുന്നത്. മകരസംക്രമ ദിവസം എത്തുന്ന പോകി പൊങ്കലോടെയാണ് ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുക. പിന്നീട് തൈപ്പൊങ്കല്‍ അഥവാ സൂര്യപ്പൊങ്കല്‍, മാട്ടുപ്പൊങ്കല്‍ എന്നിങ്ങനെയാണ് ആഘോഷങ്ങൾ. നാലാം ദിവസം കാണപ്പൊങ്കലോടെയാണ് പൊങ്കൽ ആഘോഷങ്ങൾക്ക് സമാപനം കുറിക്കുക.
പൊങ്കൽ ദിവസം വീടുകളിൽ ബന്ധുക്കളും സുഹൃത്തുകളും ഒത്തു കൂടുകയും പരസ്പരം സമ്മാനങ്ങൾ നൽകുകയും ചെയ്യും. തങ്ങളുടെ കീഴിൽ പണി ചെയ്യുന്നവർക്ക് ഈ ദിവസം സമ്മാനങ്ങൾ നൽകുന്ന ചടങ്ങുമുണ്ട്.
Read more: പൊങ്കൽ സമ്മാനമായി വിജയ്‍യുടെ ‘മാസ്റ്റർ’ എത്തി