Happy Onam 2021 Wishes Images, Quotes, Messages, SMS, Greetings, Wallpaper, Photos, Pics: കോവിഡ് പശ്ചാത്തലത്തിലാണ് ഇത്തവണയും മലയാളി ഓണം ആഘോഷിക്കുന്നത്.
ആഘോഷ പൊലിമയില്ലാത്ത ഓണമാണ് ഈ വർഷമെങ്കിലും, ഐശ്വര്യവും സമാധാനവും സന്തോഷവും നിറഞ്ഞ ഒരു നാളെയെ സ്വപ്നം കണ്ട് പ്രിയപ്പെട്ടവർക്ക് ആശംസകൾ നേരാം.





Happy Onam 2021 Wishes Images, Quotes, Messages, SMS, Greetings, Wallpaper, Photos, Pics








Happy Onam 2021 Wishes Images, Quotes, Messages, SMS, Greetings, Wallpaper, Photos, Pics: കർക്കിടകത്തിന്റെയും മഴക്കാലത്തിന്റെയും പഞ്ഞകാലം കടന്ന് ആളുകൾ വാണിജ്യം പുനരാരംഭിക്കുന്ന കാലമാണ് ശ്രാവണമാസം. ശ്രാവണത്തിന്റെ മറ്റൊരു പേരാണ് സാവണം. ആ പേര് ലോപിച്ച് ആവണം എന്നും പിന്നീട് അത് ഓണമെന്നും ആയി മാറിയെന്നും കരുതപ്പെടുന്നു. അത്തം മുതൽ പത്തു ദിവസം നീണ്ടു നിൽക്കുന്നതാണ് ഓണാഘോഷം. ചിങ്ങമാസത്തിലെ അത്തം നക്ഷത്രം മുതൽ തുടങ്ങുന്ന ഓണാഘോഷം തിരുവോണം നാളിൽ പ്രാധാന്യത്തോടെ ആഘോഷിക്കുകയും ചതയം നാൾ വരെ നീണ്ടു നിൽക്കുകയും ചെയ്യുന്നു.
വാമനൻ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തിയ പ്രജാവത്സലനനായ മഹാബലിയെന്ന രാജാവ് തന്റെ ജനങ്ങളെ കാണാൻ എത്തുന്നുവെന്നാണ് ഓണക്കാലത്തെ കുറിച്ചുള്ള ഐതിഹ്യം. ഓണത്തെ കുറിച്ച് ഐതിഹ്യങ്ങൾ പലതുണ്ടെങ്കിലും കേരളത്തിന് ഓണമെന്നത് വിളവെടുപ്പിന്റെയും അവയുടെ വ്യാപാരത്തിന്റെയും ഉത്സവം കൂടിയാണ്.
Read more: ഓണം: ആഘോഷങ്ങൾ, ചരിത്രം, പ്രസക്തി: അറിയേണ്ടതെല്ലാം