Happy New Year 2022: Wishes, images, status, quotes, greetings card, messages, and photos: പുതുവർഷത്തെ വരവേൽക്കാനൊരുങ്ങുകയാണ് ലോകം. ലോകമൊട്ടാകെ കോവിഡ് എന്ന മഹാമാരിയുടെ പിടിയിൽ അമർന്ന 2021 ഭൂരിപക്ഷം ആളുകളെ സംബന്ധിച്ചും ദുരിതങ്ങളുടെയും കഷ്ടപ്പാടുകളുടെയും നിരാശയുടെയും വർഷമായിരുന്നു. കോവിഡിന്റെ പശ്ചാത്തലത്തിൽ ഇത്തവണയും ആഘോഷങ്ങളോ ആൾക്കൂട്ടമോ ഇല്ലാതെയാണ് പുതുവർഷാഘോഷം.
ഓരോ പുതുവർഷവും മുന്നോട്ടുളള ജീവിതത്തിന് ഊർജം കൂടിയാണ് നൽകുന്നത്. പുതുവർഷ പുലരി വിരിയുമ്പോൾ പലർക്കും പ്രതീക്ഷകളും ഒട്ടേറെയാണ്. പോയവർഷത്തെ ദുരിതങ്ങൾക്ക് 2022 ൽ അവസാനമാകുമെന്ന പ്രതീക്ഷയാണ് പലർക്കും. ചിലർ മുന്നോട്ടുളള ജീവിത യാത്രയ്ക്ക് 2022 കരുത്തു പകരുമെന്നും കരുതുന്നു.
പ്രിയപ്പെട്ടവര്‍ക്ക് ആശംസകള്‍ കൈമാറേണ്ട നേരം കൂടിയാണ് പുതുവര്‍ഷം. പ്രിയപ്പെട്ടവര്‍ക്ക് സ്നേഹവും സമാധാനവും നേരുന്ന നല്ല വാക്കുകള്‍ കൊണ്ടാവട്ടെ ഈ വര്‍ഷത്തിന്റെ തുടക്കം.



