Happy New Year 2021 Wishes images, quotes, status, greetings card, messages, photos, pics: ഏറെ സന്തോഷത്തോടെയും ഉത്സാഹത്തോടെയുമാണ് ലോകജനത ഓരോ പുതു വര്‍ഷത്തെയും വരവേല്‍ക്കുന്നത്. പുതിയ ദശാബ്ദത്തിനു തുടക്കം കുറിച്ചെത്തിയ 2020 എന്നാല്‍ സന്തോഷങ്ങളെക്കാളേറെ ആശങ്കകളും സങ്കടങ്ങളുമാണ് പകര്‍ന്നത്. ലോകമാകമാനം പടര്‍ന്നു പിടിച്ച ഒരു മഹാമാരിയുടെ മുന്നില്‍ ശാസ്ത്രലോകം പകച്ചു നില്‍ക്കുന്ന കാഴ്ചയാണ് പോയ വര്‍ഷം സമ്മാനിച്ചത്. പ്രതിരോധ കുത്തിവയ്പ്പ് എന്ന ആശ്വാസമുണ്ടെങ്കിലും കോവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നത് അത് എത്രത്തോളം ഫലവത്താകും എന്ന് വരും ദിനങ്ങള്‍ പറയും.
ഈ അസ്വസ്ഥതകള്‍ക്കിടയിലേക്കാണ് പുതുവര്‍ഷം പിറക്കുന്നത്. സാധാരണയില്‍ നിന്നും വ്യത്യസ്ഥമായി, സാമൂഹിക അകലം പാലിച്ചു കൊണ്ടും പ്രിയപ്പെട്ടവരെ നേരില്‍ കാണാതെയുമൊക്കെയാണ് ഈ വര്‍ഷത്തെ പുതുവത്സരാഘോഷങ്ങള്‍. പ്രതീക്ഷയുടെ, ശാസ്ത്രവിജയത്തിന്റെ, മനുഷ്യരാശിയുടെ ഉയിര്‍ത്തെഴുനേല്‍പ്പിന്റെ വര്‍ഷമാകട്ടെ 2021.
More Greetings Here: Happy New Year 2021 Wishes Images, Status, Quotes, Messages, Photos, Pics: പ്രിയപ്പെട്ടവർക്ക് പുതുവത്സര ആശംസകൾ കൈമാറാം