Happy New Year 2021 Wishes Images, Status, Quotes, Messages, Photos, Pics: ഓരോ പുതുവർഷവും മുന്നോട്ടുളള ജീവിതത്തിന് ഊർജം കൂടിയാണ് നൽകുന്നത്. പുതുവർഷ പുലരി വിരിയുമ്പോൾ പലർക്കും പ്രതീക്ഷകളും ഒട്ടേറെയാണ്. പോയവർഷത്തെ ദുരിതങ്ങൾക്ക് അവസാനമായി, മുന്നോട്ടുളള ജീവിത യാത്രയ്ക്ക് കരുത്തായി പുതിയ വർഷം കടന്നുവരട്ടെ എന്ന പ്രാർത്ഥനയിലാണ് ലോകം. അതിനാൽ തന്നെ പോയ ഏതുവർഷത്തേക്കാളും പ്രതീക്ഷയോടെയാണ് 2021നെ വരവേൽക്കാൻ ലോകം കാത്തിരിക്കുന്നത്.
ലോകമൊട്ടാകെ കോവിഡ് എന്ന മഹാമാരിയുടെ പിടിയിൽ അമർന്ന 2020 ഭൂരിപക്ഷം ആളുകളെ സംബന്ധിച്ചും ദുരിതങ്ങളുടെയും കഷ്ടപ്പാടുകളുടെയും നിരാശയുടെയും വർഷമായിരുന്നു. കോവിഡിന്റെ പശ്ചാത്തലത്തിൽ ആഘോഷങ്ങളോ ആൾക്കൂട്ടമോ ഇല്ലാതെ ലോകം നാലു ചുമരുകളിലേക്ക് അകത്തേക്ക് ഒതുങ്ങിയ വർഷമായിരുന്നു 2020. തുടർക്കഥയാവുന്ന മരണങ്ങളും ദുരിതങ്ങളും ആളുകളുടെ മനസ്സിൽ അശാന്തി സമ്മാനിച്ച ഈ വർഷം കടന്നുപോവുമ്പോൾ ജീവിതം കൂടുതൽ പ്രകാശമാനമാകുമെന്ന പ്രതീക്ഷ തന്നെയാണ് 2021നെ പ്രതീക്ഷിച്ചിരിക്കുന്ന ഓരോ മനുഷ്യരിലും ബാക്കിയാവുന്നത്.
കോവിഡ് നിയന്ത്രണങ്ങൾക്കിടയിലും നാനാദേശങ്ങളിലായി പുതുവർഷത്തെ വരവേൽക്കുന്നതിനായി പരിപാടികൾ ഒരുക്കുകയാണ് ലോകം. ഈ അവസരത്തിൽ പ്രിയപ്പെട്ടവര്‍ക്ക് ആശംസകള്‍ കൈമാറാം.
ഏവർക്കും സ്നേഹവും സമാധാനവും നിറഞ്ഞ പുതുവർഷം ആശംസിക്കുന്നു.







Happy New Year 2021 Wishes Images, Status, Quotes, Messages, Photos, Pics



