/indian-express-malayalam/media/media_files/uploads/2019/12/happy-new-year-2020-history-importance-of-new-year-on-january-1-330510.jpg)
Happy New Year 2020: ആധുനിക ഗ്രിഗോറിയൻ കലണ്ടർ അനുസരിച്ച് ഇന്ന് വർഷത്തിലെ ആദ്യ ദിവസമാണ്. ആധുനിക കലണ്ടർ നിലവിൽ വന്നതു മുതൽ, ലോകമെമ്പാടുമുള്ള നാഗരികതകൾ പുതുവത്സരദിനാഘോഷങ്ങൾ ആചരിക്കുന്നു, പുതുവര്‍ഷതീരുമാനങ്ങള്‍ എടുക്കുന്നു, പുതുവർഷത്തിനായി വിവിധവുംവും വിശാലവുമായ പദ്ധതികൾ ആവിഷ്കരിക്കുന്നു. ലോകമെമ്പാടുമുള്ള നിരവധി രാജ്യങ്ങൾ ഓരോ വർഷവും ഇത്രയും ആഡംബരത്തോടെ ഈ പ്രത്യേക ദിനം ആഘോഷിക്കുന്നത് എന്തു കൊണ്ടാണെന്ന് നിങ്ങൾക്കറിയാമോ?
ഏകദേശം 4,000 വർഷങ്ങൾക്കു മുമ്പ്, പുരാതന ബാബിലോണിൽ ആണ് ഈ ഉത്സവങ്ങൾ നടന്നതായി ആദ്യമായി രേഖപ്പെടുത്തപ്പെടുന്നത്. അതിൽ മാർച്ചിലെ വിഷുചിഹ്നം - രാവും പകലും തുല്യ കാലയളവ് - ഒരു പുതുവർഷത്തിന്റെ തുടക്കമായി കണക്കാക്കപ്പെടുന്നു. ജൂലിയസ് സീസറിന്റെ ഭരണകാലത്ത്, റോമൻ കലണ്ടറിനെ സൂര്യനുമായി വിന്യസിക്കുന്നതിനായി വർഷത്തിൽ 90 ദിവസങ്ങൾ കൂടി ചേർത്തു. ആധുനിക ഗ്രിഗോറിയൻ കലണ്ടറിനോട് സാമ്യമുള്ള ജൂലിയൻ കലണ്ടർ അങ്ങനെ നിലവില്‍ വന്നു.
ഈ സമയത്ത്, ജനുവരി 1, വർഷത്തിന്റെ ആദ്യ ദിവസമായി അംഗീകരിക്കപ്പെട്ടു - തുടക്കത്തിന്റെ റോമൻ ദേവനായ, രണ്ട് മുഖങ്ങളുള്ള (ഭൂതവും ഭാവിയും) ജാനസിന്റെ ബഹുമാനാര്‍ഥമാണത്. അക്കാലത്ത് റോമാക്കാർ ജാനൂസിന് ബലിയർപ്പിക്കുകയും വീടുകൾ അലങ്കരിക്കുകയും സമ്മാനങ്ങൾ കൈമാറുകയും ചെയ്തു.
പിന്നീട്, മധ്യകാല യൂറോപ്പിൽ, ഡിസംബർ 25 ന്, യേശുക്രിസ്തുവിന്റെ ജന്മദിനം ആഘോഷിക്കാൻ തുടങ്ങിയതോടെ, പുതുവർഷത്തിന് കൂടുതൽ മതപരമായ പ്രാധാന്യം ലഭിച്ചു. 1582 ൽ ഗ്രിഗറി പന്ത്രണ്ടാമൻ മാർപ്പാപ്പ ജനുവരി 1 നെ പുതുവത്സര ദിനമായി പുനസ്ഥാപിച്ചു.
പല രാജ്യങ്ങളിലും, ആളുകൾ ഡിസംബർ 31 ന് നവവത്സര ആഘോഷങ്ങൾ ആരംഭിക്കുന്നു, അതാതു സമയമേഖല അനുസരിച്ച് അത് ജനുവരി 1 പുലർച്ചെ വരെ തുടരും. പ്രിയപ്പെട്ടവരുമായി കാണാനും, ആഘോഷിക്കാനും ഉല്ലസിക്കാനും സമ്മാനങ്ങള്‍ കൈമാറാനും പുതുവര്‍ഷപ്പുലരി വേദിയാകുന്നു. പലയിടങ്ങളിലും പുതുവത്സരദിനം അവധി ദിവസം കൂടിയാണ്.
Happy New Year
Read Here: Happy New Year 2020 Advance Wishes Images, Quotes, Status, Whatsapp Messages, Wallpapers, Photos
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.