Happy Navratri 2019 Wishes Images, Messages, Photos and Status: ഒൻപതു ദിവസം നീണ്ടുനിൽക്കുന്ന ഉത്സവമാണ് നവരാത്രി. ഈ വർഷം 2019 സെപ്റ്റംബർ 29 മുതൽ ഒക്ടോബർ ഏഴു വരെയാണ് നവരാത്രി ആഘോഷങ്ങൾ. ഒക്ടോബര്‍ ആറിന് ദുര്‍ഗാഷ്ടമി, ഒക്ടോബർ ഏഴിന് മഹാനവമി, ഒക്ടോബർ എട്ടിനാണ് വിജയദശമി. നവരാത്രിയിൽ നവദുർഗകളെയാണ് ആരാധിക്കുന്നത്. ആദ്യത്തെ മൂന്ന് ദിവസങ്ങളിൽ പാർവ്വതി ദേവിയേയും അടുത്ത മൂന്ന് ദിവസം ലക്ഷ്മി ദേവിയേയും അവസാന മൂന്നു ദിവസം സരസ്വതി ദേവിയേയും സങ്കൽപ്പിച്ചാണ് പൂജകൾ.
Navarathri 2019: ഭക്തിയുടെയും സമര്‍പ്പണത്തിന്റെയും നവരാത്രി
രാജ്യത്ത് വ്യത്യസ്ത രീതിയിലാണ് നവരാത്രി ആഘോഷം നടക്കുന്നതെങ്കിലും സന്ദേശം ഒന്നുതന്നെയാണ്, തിന്മയ്ക്കു മേലുളള നന്മയുടെ വിജയം. ഈ നവരാത്രി കാലത്ത് സന്ദേശത്തിലൂടെ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും ആശംസകൾ നേരാം.