/indian-express-malayalam/media/media_files/2025/10/01/happy-navarathri-2025-fi-1-2025-10-01-18-22-04.jpg)
Happy Navaratri 2025; Vijayadashami Wishes: നവരാത്രി ആശംസകൾ
/indian-express-malayalam/media/media_files/2025/10/01/vijayadashami-wishes-2-2025-10-01-18-09-47.jpg)
Happy Navaratri 2025; Vijayadashami: നന്മയുടെ വിജയവും അറിവിന്റെ പ്രകാശവും വിളിച്ചോതുന്ന പുണ്യനാളുകളാണ് ഓരോ വർഷവും ആഘോഷിക്കുന്ന നവരാത്രി. ആദിപരാശക്തിയുടെ ഒമ്പത് ഭാവങ്ങളെ ഒമ്പത് രാത്രികളിലായി ആരാധിക്കുന്ന ഈ മഹോത്സവം ഭാരതമെമ്പാടും ഭക്തിനിർഭരമായി ആചരിക്കുന്നു.
/indian-express-malayalam/media/media_files/2025/10/01/happy-navarathri-2025-2-2025-10-01-17-35-31.jpg)
ഈ വർഷം 2025 സെപ്റ്റംബർ 22-നാണ് നവരാത്രി ആഘോഷങ്ങൾക്ക് തുടക്കമായത്. ഒക്ടോബർ 2-ന് വിജയദശമിയോടെയാണ് ആഘോഷങ്ങൾ സമാപിക്കുന്നത്.
/indian-express-malayalam/media/media_files/2025/10/01/happy-navarathri-2025-5-2025-10-01-17-35-54.jpg)
ആദ്യത്തെ മൂന്ന് ദിവസം ദുർഗ്ഗാദേവിയെയും അടുത്ത മൂന്ന് ദിവസം ലക്ഷ്മീദേവിയെയും അവസാന മൂന്ന് ദിവസം സരസ്വതീദേവിയെയുമാണ് പ്രധാനമായും ആരാധിക്കുന്നത്. ഓരോ ദിവസവും ദേവിയുടെ ഓരോ ഭാവങ്ങളെയാണ് പൂജിക്കുന്നത്. ശൈലപുത്രി, ബ്രഹ്മചാരിണി, ചന്ദ്രഘണ്ഡാ, കുഷ്മാണ്ഡ, സ്കന്ദമാതാ, കാത്യായനി, കാളരാത്രി, മഹാഗൗരി, സിദ്ധിദാത്രി എന്നിവരാണ് നവദുർഗ്ഗമാർ.
/indian-express-malayalam/media/media_files/2025/09/26/navaratri-2025-wishes-2-2025-09-26-11-51-20.jpg)
കേരളത്തിൽ, അവസാനത്തെ മൂന്ന് ദിവസങ്ങളായ ദുർഗ്ഗാഷ്ടമി, മഹാനവമി, വിജയദശമി എന്നിവയ്ക്ക് പ്രത്യേക പ്രാധാന്യമുണ്ട്. പുസ്തകങ്ങളും തൊഴിലുപകരണങ്ങളും പൂജയ്ക്ക് വെച്ച് വിദ്യയുടെയും ധനത്തിന്റെയും ദേവതകളെ ആരാധിക്കുന്നു.
/indian-express-malayalam/media/media_files/2025/09/23/happy-navaratri-2025-wishes-8-2025-09-23-10-53-17.jpg)
നവരാത്രി വ്രതം അനുഷ്ഠിക്കുന്നതിലൂടെ മനസ്സിനും ശരീരത്തിനും ശുദ്ധിവരുത്താനും ദേവിയുടെ അനുഗ്രഹം നേടാനും കഴിയുമെന്നാണ് വിശ്വാസം. ഈ ദിവസങ്ങളിൽ ലളിതാസഹസ്രനാമം പോലുള്ള ദേവീ സ്തുതികൾ ജപിക്കുന്നതും ക്ഷേത്ര ദർശനം നടത്തുന്നതും ഉത്തമമായി കരുതുന്നു. ശക്തിയുടെയും ജ്ഞാനത്തിന്റെയും ഈ ദിനരാത്രങ്ങൾ എല്ലാവർക്കും ഐശ്വര്യവും സൗഭാഗ്യവും നൽകട്ടെ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.